ആഹാരവും ഔഷധവുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് മുള്ളങ്കി ഇതു ഇന്ത്യയിലെ എല്ലാ ചതുപ്പു പ്രദേശങ്ങളിലും വളരും .തമിഴ്നാട് ,ഉത്തർപ്രദേശ് ,പഞ്ചാബ് ,ബീഹാർ എന്നിവിടങ്ങളിൽ മുള്ളങ്കി ധാരാളമായി കൃഷി ചെയ്യുന്നു .ഏതാണ്ട് 70 സെമി വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ഇത് കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ലൊരു ഔഷധം കൂടിയാണ് .വെള്ള ,ചുവപ്പു തുടങ്ങിയ നിറങ്ങളിൽ ഇവ കാണപ്പെടുന്നു ,ഇത് പച്ചയ്‌ക്കോ അച്ചാറിട്ടോ ,കറികൾ വച്ചോ കഴിക്കാം . മുള്ളങ്കിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും നല്ല ശോധന ഉണ്ടാകുകയും ചെയ്യും .ഇത് പതിവായി കഴിക്കുന്നതു കൊണ്ട് ചിലതരം കാൻസറുകളെ ചെറുക്കൻ കഴിയും .ജീവിത ശൈലി രോഗമായ പ്രമേഹത്തിനെ ചെറുക്കാൻ പതിവായി മുള്ളങ്കി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ടു കഴിയും .ഇതിന്റെ ഇലയും ,കിഴങ്ങും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം :Brassicaceae
ശാസ്ത്രനാമം :Raphanus sativus
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Radish
സംസ്‌കൃതം : രുചിരം ,മൂലകം ,ഹരിപർണ്ണക
ഹിന്ദി :മൂലി
ബംഗാളി :മൂലാ
തമിഴ് :മുള്ളങ്കി
തെലുങ്ക് :മുളളങ്കാ
ഔഷധഗുണങ്ങൾ
മൂത്രശുദ്ധി വരുത്താൻ മുള്ളങ്കി പ്രധാനമായും ഉപയോഗിച്ചു വരുന്നു .മഞ്ഞപ്പിത്തം ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
മഞ്ഞപ്പിത്തം ഉള്ളവർ മുള്ളങ്കി പച്ചയ്ക്കു കഴിക്കുന്നത് രോഗം മാറാൻ സഹായിക്കും
മുള്ളങ്കിയുടെ നീര് ചേർത്ത് കാച്ചിയ എണ്ണ കർണ്ണരോഗങ്ങൾ ശമിപ്പിക്കുന്നു
മുള്ളങ്കിയുടെ നീര് പതിവായി കഴിച്ചാൽ ഗൊണോറിയ എന്ന രോഗം ശമിക്കും