മലയോര പ്രദേശങ്ങളിൽ റോഡിന്റെ അരികുകളിലും പർവ്വതങ്ങളുടെ ചരിവുകളിലും പടർന്നു വളരുന്ന ഒരു വള്ളിച്ചെടിയാണ് മഞ്ചട്ടി .ചൊവ്വല്ലിക്കൊടി, ശീവള്ളിക്കൊടി എന്നീ പേരുകളിലും അറിയപ്പെടുന്നു.ഹിമാലയം മുതൽ കന്യാകുമാരി വരെ ഈ സസ്യം കാണപ്പെടുന്നു .
നീലഗിരിയിലും മൂന്നാറിലുമുള്ള കുന്നിൻ പ്രദേശങ്ങളിൽ മഞ്ചട്ടി ധാരാളമായി കണ്ടുവരുന്നു .ഇതിന്റെ വള്ളികളിൽ അരം പോലെയുള്ള ചെറിയ മുള്ളുകളുണ്ട് ഇത് ശരീരത്തിൽ കൊണ്ടാൽ നമ്മുടെ ശരീരത്തിന് മുറിവുകൾ സംഭവിക്കും .ചതുരാകൃതിയിലാണ് ഇതിന്റെ വള്ളികൾ പരുപരുത്തതും വളരെ ബലം കുറഞ്ഞതുമാണ് ഇതിന്റെ വള്ളികൾ .പച്ച നിറത്തിലുള്ള വള്ളികളും ഇലകൾക്ക് ഹൃദയാകരമാണ് .ഇലകളുടെ അറ്റം കൂർത്തിരിക്കും .ഇലകൾ പരുപരുത്തതാണ് .ഇതിന്റെ ഫലങ്ങൾ നീല നിറത്തിലും ഉരുണ്ടതും വളരെ ചെറുതുമാണ് .ഇതിന്റെ വേരുകൾക്ക് ചുവപ്പു നിറമാണ് .ഇതിന്റെ വേരിൽ മൻജുസ്റ്റിൻ ,ഗരാൻസിൻ ,സാന്തിൻ ,അലിസാരി ൻ എന്നീ ഗ്ളുക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു മഞ്ചട്ടിയുടെ വേരാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്
കുടുംബം : Rubiaceae
ശാസ്ത്രനാമം : Rubia cordifolia
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Indian madder
സംസ്‌കൃതം : മഞ്ജിഷ്ഠാ ,യോജനവല്ലീ,കാലമേഷിക
ഹിന്ദി :മജീഠ്
ബംഗാളി : മഞ്ജിഷ്ഠാ
തെലുങ്ക് : തമ്മ്രല്ലി
തമിഴ് : മന്ദിട്ടു
രസാദി ഗുണങ്ങൾ
രസം :കഷായം, ത്ക്തം, മധുരം
ഗുണം :ഗുരു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധഗുണങ്ങൾ
രക്ത പിത്ത കഫ വികാരങ്ങൾ ശമിപ്പിക്കുന്നു .ആർത്തവത്തെ ശുദ്ധികരിക്കും ,മൂത്രം വർദ്ധിപ്പിക്കും ,പക്ഷവാതം നീര് എന്നിവ ശമിപ്പിക്കും ,പ്രമേഹം വിസർപ്പം ,രക്തപിത്തം എന്നി രോഗങ്ങൾ ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് വയറിന്റെ സൗന്ദര്യം നശിപ്പിക്കുന്ന മാന്തൽ എന്നു പറയുന്ന ചുളിവുകൾ മാറുന്നതിന് മഞ്ചട്ടിയുടെ വേര് ഉണക്കി പൊടിച്ചു പനിനീരിൽ കുഴച്ച് പുരട്ടിയാൽ മതി /ചുളുങ്ങിയ ചർമ്മം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം
മഞ്ചട്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് തേനും ചേർത്ത് പതിവായി പുരട്ടുകയും സ്വല്പം ഉള്ളിൽ കഴിക്കുകയും ചെയ്താൽ മുഖത്തും മറ്റ് ശരീരഭാങ്ങളിലും ഉണ്ടാകുന്ന നിറവ്യത്യാസം മാറിക്കിട്ടും
മഞ്ചട്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം തേനിൽ ചലിച്ചു ദിവസം രണ്ടുനേരം കഴിച്ചാൽ മൂത്രാശയം ,പിത്താശയം ,ശുക്ളഗ്രന്ഥി എന്നിവിടങ്ങളിൽ രൂപപ്പെടുന്ന കല്ലുകൾ അലിഞ്ഞു പോകും / മഞ്ചട്ടിയുടെ വേര് കഷായം വച്ച് പതിവായി കഴിച്ചാലും കല്ലുകൾ ക്രമേണ അലിഞ്ഞു പോകും
മഞ്ചട്ടിയുടെ പൊടിയും ഇരട്ടിമധുരം ,അരത്ത ,തഴുതാമ വേര് ,മാഞ്ചി എന്നിവ അരിക്കാടിയിൽ അരച്ച് പതിവായി പുരട്ടിയാൽ മന്തു രോഗം മാറും
വിഷ ജന്തുക്കൾ കടിച്ചാൽ മഞ്ചട്ടിയുടെ വേര് അരച്ച് കടിയേറ്റ ഭാഗത്തു പുരട്ടുകയും അര ഗ്രാം വീതം മൂന്നു നേരം ഉള്ളിൽ കഴിക്കുകയും ചെയ്താൽ വിഷം ശമിക്കും
പ്രമേഹ രോഗികൾക്കുണ്ടാകുന്ന ശരീരം ചുട്ടു നീറ്റൽ മാറാൻ മഞ്ചട്ടി വേര് ഉണക്കി പൊടിച്ചു കാൽ ടീസ്പൂൺ വീതം രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ മതി
ചിണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ മഞ്ചട്ടിയും ഇരട്ടിമധുരവും തുല്യമായി എടുത്ത് അരച്ച് എണ്ണ കാച്ചി ഇ എണ്ണ പതിവായി ചുണ്ടുകളിൽ പുരട്ടിയാൽ മതി
മഞ്ചട്ടി ,രക്തചന്ദനം ,വെളുത്ത കൊട്ടം ,പാച്ചോറ്റിത്തൊലി ,ഞാഴൽ പൂവ് ,പേരാൽമൊട്ട് ,ചണം പയറ് ഇവ അരച്ച് പതിവായി പുരട്ടിയാൽ കരിമംഗല്യം മാറും