ഹിമാലയം മുതൽ കന്യാകുമാരി വരെ കണ്ടു വരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് നന്ത്യാർവട്ടം .ഈ ചെടിയുടെ എല്ലാ ഭാഗങ്ങളിലും വെള്ളനിറത്തിലുള്ള കറയുണ്ട് .സൂര്യപ്രകാശം നന്നായി കിട്ടുന്ന ഇടങ്ങളിലാണ് ഈ ചെടി സമൃദ്ധമായി വളരുകയും പൂവിടുകയും ചെയ്യുക .കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഈ സസ്യം നട്ടുവളർത്തുന്നുണ്ട് .ഗൃഹവൈദ്യത്തിൽ വളരെ പ്രാധാന്യമുള്ള ഇതിന്റെ പൂക്കൾ ക്ഷേത്രങ്ങളിലെ നിർമ്മാല്യത്തിനും ,പ്രസാദത്തിനും ,മാല കോർക്കാനുമെല്ലാം ഉപയോഗിക്കുന്നു .വിത്തു വഴി സ്വാഭാവികപ്രജനനം നടത്തുന്ന ഈ ചെടിയുടെ അധികം മൂക്കാത്ത കമ്പുകൾ മുറിച്ചു നട്ടാണ് വളർത്തിയെടുക്കുന്നത് .നന്ത്യാർവട്ടത്തിന്റെ .വേര് ,കറ ,പൂവ് ,ഫലം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Apocynaceae
ശാസ്ത്രനാമം : Tabernaemontana divaricata
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്: East indian rosebay
സംസ്‌കൃതം : വിഷ്ണുപ്രിയ, ക്ഷീരീ ,നന്ദീവൃക്ഷഃ
ഹിന്ദി : ചമേലി, ചാന്ദിനി
തമിഴ് : അടുക്കുന്ത്യാർവട്ടൈയ്
തെലുങ്ക് : ഗന്ധിതഗരപ്പൂവ്
രസാദിഗുണങ്ങൾ
രസം : കടു , തിക്തം
ഗുണം : ലഘു
വീര്യം : ശീതം
വിപാകം : കടു
രാസഘടകങ്ങൾ
വേര് ,തൊലി ,തണ്ട് എന്നിവയിൽ tabernaemontanine എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട് ,പൂവിൽ kaempferol,ibogamine,voacangine,olivacine,,dregamine,coronaridine എന്നീ രാസഘടകങ്ങളും അടങ്ങിയിട്ടുണ്ട്
ഔഷധഗുണങ്ങൾ
നേത്രരോഗങ്ങൾ ,ശിരോരോഗം ,രക്തപിത്തം ,ചൊറിച്ചിൽ ,ചുട്ടുനീറ്റൽ ,കുഷ്ടം എന്നിവ ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രിയിൽ വെള്ളത്തിലിട്ടു വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കൊണ്ട് കണ്ണ് കഴുകിയാൽ കണ്ണിനുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറും
നന്ത്യാർവട്ടത്തിന്റെ കറ മുറിവിലോ ,വ്രണങ്ങളിലോ പുരട്ടിയാൽ അവ പെട്ടന്ന് കരിയും
നന്ത്യാർവട്ടത്തിന്റെ വേര് ചതച്ച് ഇട്ട് വള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ കുളിച്ചാൽ പ്രാസവാനന്തരമുണ്ടാകുന്ന പനിയും ശരീരവേദനയും മാറും
നന്ത്യാർവട്ടത്തിന്റെ പൂവ് മുലപ്പാലിൽ അരച്ച് കണ്ണിൽ പിഴിഞ്ഞൊഴിച്ചാൽ കണ്ണു വേദന മാറും
നന്ത്യാർവട്ടത്തിന്റെ വേരിന്മേൽ തൊലി അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ വിര ശല്യം മാറും
നന്ത്യാർവട്ടത്തിന്റെ പൂവോ ഇലയോ അരച്ച് പുരട്ടിയാൽ തട്ട് ,മുട്ട് ,അടി എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും
നന്ത്യാർവട്ടത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം അവരറിയാതെ മുൻകോപികൾക്ക് കൊടുത്താൽ അവരുടെ മുൻകോപം ശമിക്കും