കേരളത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ് .ഏതാണ്ട് 15 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ തൊലിക്ക് ചാരനിറമാണ് ഇതിന്റെ തടിക്ക് നല്ല ചുവപ്പു നിറമാണ് .ഫർണിച്ചറുകൾ പണിയാൻ ഏറ്റവും നല്ലതടിയാണ് ഒരുകാലത്തും കേടുപാടുകൾ സംഭവിക്കുകയില്ല .ഈ തടിയിൽ ചെതലിൻറെ ശല്യം ഉണ്ടാകുകയില്ല ,ഈട്ടിത്തടിയെ വെല്ലുന്ന കളറാണ് പൂവരശ് തടികൊണ്ട് ഫർണിച്ചറുകൾ പണിതാൽ .ചീലാന്തി, പിൽവരശു് ,പൂപ്പരുത്തി എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടും .പണ്ടു കാലങ്ങളിൽ ഇഡലി ഉണ്ടാക്കിയിരുന്നത് ഇതിന്റെ ഇലയിൽ ആയിരുന്നു .ഇഡലി കുട്ടകത്തിന്റെ തട്ടിൽ ഈ ഇലയിട്ട ശേഷം അതിന്റെ മുകളിൽ മാവ് ഒഴിച്ചാണ് ഇഡലി തയാറാക്കിയിരുന്നത് .ഈ എഴുതുന്ന എന്റെ വീട്ടിൽ ഇന്നും ഇഡലി തയാറാക്കുന്നത് പൂവരശിന്റെ ഇലയിലാണ് .എന്റെ അച്ഛൻ കുരുമുളക് കൊടി വളർത്തുന്നത് ഈ മരത്തിലാണ്
നാട്ടിൻ പുറങ്ങളിൽ പൂവരശിന്റെ തൊലി കൊണ്ട് കാഷായ മുണ്ടാക്കിയും എണ്ണ കാച്ചിയും ത്വക് രോഗങ്ങൾക്ക് ചികിത്സ നടത്തുന്നത് സാധാരണമാണ് .ചില രാജ്യങ്ങളിൽ പൂവരശിന്റെ തളിര് ഇലയും പൂവും ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട് ,പൂവരശിന്റെ അകത്തെ തൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുറം തൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. പല രാജ്യക്കാര്‍ക്കും അവരുടെ സ്വന്തം ഈട്ടിമരമാണ് പൂവരശ്.ഇതിന്റെ തടിയുടെ കാതലിൽ ഗാർണെറ്റ് റെഡ് ,റെസിൻ എന്നിവ അടങ്ങിയിരിക്കുന്നു .വിത്തിൽ ഫോസ്ഫോറിക് അമ്ലം അടങ്ങിയിട്ടുണ്ട് പൂവരശിന്റെ തൊലി ,ഇല ,പൂവ് ,വിത്ത് എന്നിവ ഔഷധങ്ങൾജയി ഉപയോഗിക്കുന്നു
കുടുംബം : Malvaceae
ശാസ്ത്രനാമം : Thespesia populneaമറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് :Portia Tree,Indian tulip tree
സംസ്‌കൃതം : പാരിഷാ ,ഗർഭഭാണ്ഡം ,കമഡുലുഃ
ഹിന്ദി :പാർശിപു ,പിഞ്ചൽ
തമിഴ് : പൂവരസു
തെലുങ്ക് : ഗംഗരേവി
ബംഗാളി : പാലാശ്പിപുൽ
രസാദി ഗുണങ്ങൾ
രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :സമശീതോഷ്ണം
വിപാകം :കടു
ഔഷധഗുണങ്ങൾ
തൊലിക്ക്,പൂവിനും,വിത്തിനും ചൊറി ,ചിരങ്ങ് മുതലായ ത്വക്ക് രോഗങ്ങളെ ശമിക്കാനുള്ള കഴിവുണ്ട്
ഔഷദഗാഗുണങ്ങൾ
ശരീരത്തിൽ മുറിവുണ്ടായാൽ പൂവരശിന്റെ പൂവ് അരച്ചിട്ടാൽ പെട്ടന്ന് സുഖപ്പെടും
ശരീരത്തിൽ നീരും വേദനയുമുള്ള ഭാഗത്ത് പൂവരശിന്റെ ഇല അരച്ച് കട്ടിക്ക് പൂശ്ശിയാൽ നീരും വേദനയും മാറും
പൂവരശിന്റെ തൊലി അരച്ച് എണ്ണ കാച്ചി പുരട്ടിയാൽ എല്ലാ വിധ ത്വക് രോഗങ്ങളും ശമിക്കും
പൂവരശിന്റെ പഴുത്ത ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ക്രമം തെറ്റിയ ആർത്തവം പരിഹരിക്കാം
പൂവരശിന്റെ നാലോ അഞ്ചോപഴുത്ത ഇലകൾ 1 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് പതിവായി ഈ വെള്ളം കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും