മാറ്റു മരങ്ങളിൽ പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണ് വള്ളിപ്പാല ഇതിന്റെ ഇലകൾ പല വലുപ്പത്തിൽ ഉള്ളതും ചെറിയ വെറ്റിലയുടെ ആകൃതിയുമാണ് .ആസ്സാം, പശ്ചിമബംഗാൾ, ഒറീസ്സ എന്നിവിടങ്ങളിലും ഇതു ഇവ കാണപ്പെടുന്നു.തെക്കേ ഇന്ത്യയിലെ മണലുള്ള മണ്ണിലാണ് നന്നായി വളരുന്നത്. ആസ്മ രോഗത്തിന് വളരെ ഫലപ്രദമായ ഒറ്റമൂലിയാണ് വള്ളിപ്പാല.കൂടാതെ അലർജി, ജലദോഷം തുടങ്ങിയ ശ്വസന രോഗങ്ങൾക്കും ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു.ഇതിന്റെ ഇലയുംവേരും ഔഷധങ്ങൾക്കായി ഉപയോഗിച്ചുവരുന്നു
കുടുംബം :Apocynaceae
ശാസ്ത്രനാമം :Tylophora indica
മറ്റുഭാഷകളിലെ പേരുകൾ
സംസ്‌കൃതം :ശ്വാസഘ്നി
ഹിന്ദി :അൻതോമൂൽ
തമിഴ് :പെയ്‌പ്പാലൈയ്
ബംഗാളി :അൻതോമൂൽ
തെലുങ്ക് :പെരിപ്പാല ,വേരിപ്പൽ
ഔഷധഗുണങ്ങൾ
ഇതിന് കഫത്തെ അലിയിച്ചുകളയാനുള്ള ശക്തിയുണ്ട് ,വേരിനു അണുനാശനശക്തിയുണ്ട് ,ശ്വാസകോശത്തിലെ കോശങ്ങളെ വികസിപ്പിക്കുന്നു ,ഇതിനു രക്താർബുദത്തിന് എതിരെ പ്രവർത്തിക്കാൻ ശക്തിയുണ്ടെന്ന് ശാസ്ത്രജ്ഞർകണ്ടെത്തിയിട്ടുണ്ട്
ചില ഔഷധപ്രയോഗങ്ങൾ
വള്ളിപ്പാലയുടെ മൂന്ന് ഇലകൾ വീതം തുടർച്ചയായി 7 ദിവസം രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ഒരു വർഷത്തേയ്ക്ക് അസ്മ വരികയില്ലന്നന്നും ചിലപ്പോൾ പൂർണ്ണമായും മാറുമെന്നും പറയപ്പെടുന്നു
വള്ളിപ്പാലയുടെ 7 ഇലയും ഒരു നുള്ള് ജീരകവും കൂടി അരച്ച് പച്ച പശുവിൻ പാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ തുടർച്ചായി 7 ദിവസം കഴിച്ചാൽ എത്ര പഴകിയ അസ്മയും ശമിക്കും
ജീരകവും ,വള്ളിപ്പാലയുടെ ഇലയും ചേർത്ത് അരച്ച് ചെറിയ ഗുളികകളാക്കി തണലിൽ ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാലും അസ്മ മാറുമെന്ന് പറയപ്പെടുന്നു