പന്തലിച്ച് വളരുന്ന ഒരു വള്ളിച്ചെടിയാണ് മുന്തിരി .ആഹാരത്തിനും ,ഔഷധത്തിനും മദ്യത്തിനും വേണ്ടി മുന്തിരിപ്പഴം ലോക വ്യാപകമായി ഉപയോഗിക്കുന്നു .ഒരുപാടു ഇനങ്ങൾ മുന്തിരി ഉണ്ടങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. കശ്‍മീർ ,പഞ്ചാബ് ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്തരി ധാരാളമായി കൃഷി ചെയ്യുന്നു .നല്ല തണുപ്പുള്ള പ്രദേശങ്ങളിലാണ് മുന്തിരി സമൃദ്ധമായി വളരുന്നത് .കേരളത്തിലെ കാലാവസ്ഥയിൽ വളരുന്ന ചില മുന്തിരിയിനങ്ങളുമുണ്ട് .മുന്തിരിപ്പഴമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്
കുടുംബം :Whiteaceae
ശാസ്ത്രനാമം : Vitis vinifera
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Grapesപാ
സംസ്‌കൃതം :അമൃതഫലാ ,സ്വാദുഫലാ ,ദ്രാക്ഷാ
ഹിന്ദി :ദ്രാക്ഷാ,അംഗുർ
ബംഗാളി :ദ്രാക്ഷാ,അംഗുർ
തമിഴ് : കോട്ടണി,ദ്രാക്ഷാ, കടിമണ്ടി
തെലുങ്ക് :ദ്രാക്ഷാപാണ്ഡു
രസാദി ഗുണങ്ങൾ
രസം :മധുരം
ഗുണം :സ്നിഗ്ധം, ഗുരു, മൃദു
വീര്യം :ശീതം
വിപാകം :കടു
ഔഷധഗുണങ്ങൾ
രക്തശുദ്ധി ഉണ്ടാക്കുന്നു ,രക്തം വർദ്ധിപ്പിക്കുന്നു .പാണ്ഡുരോഗം ഇല്ലാതാക്കുന്നു ,രക്തപിത്തം ശമിപ്പിക്കുന്നു ,ശരീരപുഷ്ടി ഉണ്ടാക്കുന്നു ,ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
മുന്തിരിങ്ങയുടെ ചെറുകൊണ്ട് ചെയ്താൽ മൂക്കിൽക്കൂടിയുള്ള രക്തസ്രാവം നിലയ്ക്കും
ഉണങ്ങിയ മുന്തിരിങ്ങയുടെ കുരുവും ഞെട്ടും കളഞ്ഞു വൃത്തിയാക്കി കഷായംവച്ച് പഞ്ചസാര ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും
മുന്തിരിപ്പഴവും ,കടുക്കാത്തോടും ശർക്കരയും തുല്യ അളവിൽ യോജിപ്പിച്ചു കഴിച്ചാൽ ദഹനക്കേട് മാറും
ഒന്നാം മാസം മുതൽ പത്താം മാസം വരെ ഗർഭിണികൾ മുന്തിരിപ്പഴം കഴിക്കുന്നത് കുട്ടികളുടെ ഭ്രൂണത്തിന്റെ ക്രമമായ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്
മുന്തിരിങ്ങയുടെ ചാറും ശർക്കരയും ചേർത്ത് കഴിക്കുന്നത് വയറുവേദന വായു ഉരുണ്ടുകേറ്റം എന്നിവ മാറും
ഉണക്ക മുന്തിരി പതിവായി കഴിച്ചാൽ രക്തം ശുദ്ധിയാകും
മുതിരി പതിവായി കഴിക്കുന്നത് വിശപ്പും ദഹനവും വർദ്ധിപ്പിക്കാൻ സഹായിക്കും
ശരീരത്തുണ്ടാകുന്ന ചുട്ടുനീറ്റലിന് മുന്തിരി അടങ്ങിയ ദ്രാക്ഷാദി കഷായം വളരെ നല്ലതാണ്
രക്തക്കുറവ് കൊണ്ട് ഉണ്ടാകുന്ന വിളർച്ച മാറാൻ മുന്തിരിങ്ങ പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്
പ്രമേഹത്തെ പ്രതിരോധിക്കുന്ന ചില ഘടകങ്ങൾ മുന്തിരിങ്ങയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് മുന്തിരിങ്ങ പതിവായി കഴിച്ചാൽ പ്രമേഹത്തെ തടയാൻ കഴിയും