ആസ്റ്റെറേസീ (കമ്പോസിറ്റേ) കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് അരിഷ്ട. ചുഴലീപാറകം എന്ന പേരിലും അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രനാമം സാന്തിയം സ്ട്രുമേറിയം (xanthium strumerium Linn) എന്നാണ്.തമിഴ്‌നാട് ഗുജറാത്ത് ,മറയൂർ എന്നിവടങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .ചെറിയ രീതിൽയി ഈ സസ്യത്തിൽ വിഷം അടങ്ങിയിട്ടുണ്ട് .
നാഡിരോഗങ്ങൾക്കു പാശ്ചാത്യ രാജ്യങ്ങളിൽ പണ്ടുകാലം മുതലേ ഈ സസ്യം ഉപയോഗിച്ചു വരുന്നു .ക്യാൻസറിനും ഇത് വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു .ഒരു മീറ്ററിൽ താഴെ വളരുന്ന ഏകവർഷി സസ്യമാണ് അരിഷ്ട .സസ്യത്തിലുടനീളം മുള്ളുകൾ കാണപ്പെടും .ഇലകളും തണ്ടുകളും രോമങ്ങൾകൊണ്ടു പൊതിഞ്ഞിരിക്കും .ഈ ചെടി സമൂലം ഔഷധത്തിനായി ഉപയോഗിക്കുന്നു .
- Botanical name : Xanthium strumarium
- Family : Asteraceae (Sunflower family)
- Common name : Common Cocklebur, broad bur, burdock datura
- Hindi : chota dhatura
- Malayalam : Arishta
- Telugu : Marulutige
- Tamil: Marul umattai
- Kannada : Maruluummatti
- Sanskrit: Grishta, medhya, sarpakshi
- Gujarati : Godrian
- Marathi: Ghagara
ഔഷധപ്രയോഗങ്ങൾ
മലേറിയ
ഈ സസ്യം സമൂലം കഷായം വച്ച് കുടിച്ചാൽ മലേറിയ ശമിക്കും .
വ്രണങ്ങൾ ,പൊള്ളൽ
ഇതിന്റെ വേര് അരച്ചു പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന വ്രണങ്ങളും ,പൊള്ളലുളും വേഗം സുഖപ്പെടാൻ സഹായിക്കും .
നാഡിരോഗങ്ങൾ
ഇതിന്റെ ഇല അരച്ച് ഉള്ളിൽ കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ നാഡിരോഗങ്ങൾ ,നാഡിവ്രണങ്ങൾ എന്നിവ ശമിക്കും .
മൂത്രതടസ്സം
അരിഷ്ട സമൂലം കഷായം വച്ച് ഒരു ഔൺസ് വീതം രാവിലെയും വൈകിട്ടും കുറച്ചു ദിവസം പതിവായി കുടിച്ചാൽ മൂത്രതടസ്സം ,ശുക്ലദോഷം എന്നിവ മാറിക്കിട്ടും .