വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്.ത്വക്കിന്റെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്.മുഖം ,ചുണ്ട് ,കൈകൾ ,ഗുഹ്യഭാഗങ്ങൾ തുടങ്ങിയ ശരീരത്തിന്റെ ഏതു ഭാഗത്തും ഇതുണ്ടാകാം .വെള്ളപ്പാണ്ട് ഒരു പകരുന്ന രോഗമല്ല .ഈ രോഗം ബാധിച്ച ഭാഗം വിളറിയ വെളുത്ത നിറത്തിൽ കാണപ്പെടും .ക്രമേണ ഇത് കൂടുതൽ ഭാഗത്തേയ്ക്ക് വ്യാപിക്കുകയും ചെയ്യും .മെലാനിൻ എന്ന വസ്തുവാണ് ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്നത് .മെലാനിന്റെ കുറവു മൂലം ഇത്തരത്തിൽ പാണ്ടുണ്ടാകുന്നത്.നിരവധി കാരണങ്ങൾ കൊണ്ട് വെള്ളപ്പാണ്ട് ഉണ്ടാകാം എങ്കിലും ശരീരത്തിൻറെ ഇമ്മ്യൂൺ സിസ്റ്റത്തിനു വരുന്ന മാറ്റങ്ങളാണ് ഇതിൻറെ പ്രധാനകാരണം
ശതകുപ്പ വിനാഗിരിയിൽ അരച്ച് രോഗമുള്ള ഭാഗത്ത് പതിവായി പുരട്ടുക
വരട്ടുമഞ്ഞൾ തുളസിയിലയുടെ നീരിൽ അരച്ച് രോഗമുള്ള ഭാഗത്ത് പതിവായി പുരട്ടുക
കയ്യോന്നി എള്ളണ്ണയിൽ വറുത്ത് അരച്ച് എള്ളണ്ണയിൽ ചാലിച്ച് രോഗമുള്ള ഭാഗത്ത് പതിവായി പുരട്ടുക
തുമ്പപ്പൂവിന്റെ നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് പതിവായി കഴിക്കുക
കടുക് ഗോമൂത്രത്തിൽ അരച്ച് രോഗമുള്ള ഭാഗത്ത് പതിവായി പുരട്ടുക
വെളുത്ത മുത്തങ്ങയുടെ വേര് അരച്ച് പാലിൽചേർത്ത് ദിവസേന കഴിക്കുക
കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ അഞ്ജനക്കല്ല് അരച്ച് ചാലിച്ച് രോഗമുള്ള ഭാഗത്ത് പതിവായി പുരട്ടുക
ഉള്ളിയും ഉപ്പും തുല്യ അളവിൽ അരച്ച് രോഗമുള്ള ഭാഗത്ത്പുരട്ടി രാവിലെ ഇളം വെയിൽ കൊള്ളിക്കുക ഇങ്ങനെ പതിവായി ചെയ്യുക
കരിങ്ങാലിക്കാതൽ ,നെല്ലിക്കാത്തോട് ,കാർകോലരി ഇവ തുല്യ അളവിൽ കഷായം വച്ച് പതിവായി കഴിക്കുക
രോഗമുള്ള ഭാഗത്ത് പതിവായി ഇളനീർ പുരട്ടുന്നതും വളരെ നല്ലതാണ്