പറയിപെറ്റ പന്തിരുകുലം


parayi petta panthirukulam,parayi,parayi petta panthirukulam 2,#parayi petta panthirukulam story in malayalam,parayi petta pantheerkulam,panthirukulam,parayipetta pantherukulam,pariyippetta panthirakulam,pariyippetta panthirakulam aalukal,peter koikara,pariyippetta panthirakulam 12 makkal vivaranam,petta,pariyippetta panthirakulam 12 makkale kurich kuripp,panthirukula mahatmyam,parayipettapanthirukulam,paraya,parayipettapandirukulam,പറയിപെറ്റ പന്തിരുകുലം,പന്തിരുകുലം,പറയിപ്പെറ്റ പന്തീരുകുലം,പറയിപെറ്റ പന്തിരുകുലം അംഗങ്ങളെ കുറിച്ച് കുറിപ്പ്,പറയിപെറ്റ പന്തിരുകുലം 12 അംഗങ്ങളെ കുറിച്ച് കുറിപ്പ്,പറയിപെറ്റപന്തിരുകുലം,പെരുന്തച്ചൻ,പെരുന്തച്ഛൻ,ഉളിയന്നൂർ പെരുന്തച്ചൻ,ഉപ്പുകൂറ്റൻ,ഉപ്പുകൊറ്റൻ,വായില്ലാക്കുന്ന്,വായില്യാംകുന്നപ്പൻ,പന്നിയൂർ,സ്റ്റോറി,വായില്ലാക്കുന്നിലപ്പൻ,അനന്തശയനം,കൊട്ടാരത്തില്‍ ശങ്കുണ്ണി,വരാഹമൂർത്തി,റായിരനെല്ലൂർ,ഇന്ത്യൻ ചരിത്രം,നാരണത്തു ഭ്രാന്തൻ,നാറാണത്ത് ഭ്രാന്തൻ,വിക്രമാദിത്യ കഥകൾ,വിക്രമാദിത്യൻ,വിക്രമാദിത്യ കഥ,വിക്രമാദിത്യ,ഐ എൻ എസ് വിക്രമാദിത്യ,വിക്രമാദിത്യൻ കഥകൾ,vikramadithyan - വിക്രമാദിത്യൻ,vikramadithyan - വിക്രമാദിത്യൻ malayalam full movie,ഉജ്ജയിനിയിലെ രാജാവ്,വിക്രമാദിത്യകഥകൾ,ഭോജരാജാവ്,വിക്രം വേതാൾ,വിക്രം വേതാൾ കഥകൾ,ഇന്ത്യൻ വിമാനവാഹിനി കപ്പൽ,അന്ധ പുത്രന്മാർ,രാമായണം,സത്യ മണി,സത്യമണി,മാം വിദ്ധി,ഇന്ത്യൻ ആയുധം,സൂര്യനാരായണൻ,സാലഭംജികമാർ പറഞ്ഞ കഥ,രാമൻ,മണി മാല,മണിമാല,ലീലാവതി,ലക്ഷ്മണൻ,ഗുരുദത്ത്,വരരുചി,വരരുചി?,വരരുചി കഥകൾ,ആരാണ് വരരുചി,aaranu വരരുചി,വരരുചിയുടെ കഥ,#മുരുകൻ,ഇഞ്ചിക്കറി,പുളിയിഞ്ചി,പന്തിരുകുലം,പറയിപെറ്റ പന്തിരുകുലം,പറയിപ്പെറ്റ പന്തിരുകുലം,പറയിപെറ്റ പന്തിരുകുലം അംഗങ്ങളെ കുറിച്ച് കുറിപ്പ്,പറയിപെറ്റ പന്തിരുകുലം 12 അംഗങ്ങളെ കുറിച്ച് കുറിപ്പ്,petta panthirukulam,kerala heritage,malayalam motivational stories,motivational speech malayalam,naranathu bhranthan,vara ruji,agnihotri,ashwin marampally,pdc people call me dude,വരരുചി,വരരുചി?,വരരുചി കഥകൾ,ആരാണ് വരരുചി,aaranu വരരുചി,വരരുചിയുടെ കഥ,#മുരുകൻ,ഇഞ്ചിക്കറി,പുളിയിഞ്ചി,പന്തിരുകുലം,പറയിപെറ്റ പന്തിരുകുലം,പറയിപ്പെറ്റ പന്തിരുകുലം,പറയിപെറ്റ പന്തിരുകുലം അംഗങ്ങളെ കുറിച്ച് കുറിപ്പ്,പറയിപെറ്റ പന്തിരുകുലം 12 അംഗങ്ങളെ കുറിച്ച് കുറിപ്പ്,petta panthirukulam,kerala heritage,malayalam motivational stories,motivational speech malayalam,naranathu bhranthan,vara ruji,agnihotri,ashwin marampally,pdc people call me dude


വിക്രമാദിത്യന്റെ സദസ്സിലെ പ്രധാന പണ്ഡിതനായിരുന്നു വരരുചി .വരരുചി ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യ പറയ സമുദായത്തിൽ പെട്ടവളുമായിരുന്നു .തന്റെ ഭാര്യയിൽ വരരുചിക്ക് 12 മക്കളായിരുന്നു .സമൂഹത്തിലെ വിവിധ ജാതിക്കാർ എടുത്തു വളർത്തിയ12 മക്കളും അതി വിദക്തരും ദൈവഞ്ജരുമായിരുന്നു .ജാതി മതമില്ലാതെ എല്ലാവരും സമന്മാരാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് അവർ നൽകിയത് 

ഒരിക്കൽ വിക്രമാദിത്യ രാജാവ് തന്റെ സദസ്സിലെ പണ്ഡിതരോട് രാമായണത്തിലെ ഏറ്റവും സ്രേഷ്ടമായ ശ്ലോകം ഏതാണെന്നു ചോദിച്ചു .ആ സദസ്സിലെ ആർക്കും ഉത്തരം നൽകാൻ കഴിഞ്ഞില്ല പണ്ഡിത സ്രേഷ്ടനായ വരരുചിക്കുപോലും .ഉത്തരം കണ്ടെത്തുന്നതിനു വേണ്ടി വരരുചി വിക്രമാദിത്യ മഹാരാജാവിനോട് കൂടുതൽ സമയം ആവശ്യപ്പെട്ടു രാജാവ് സമ്മതിക്കുകയും 41 ദിവസത്തിനകം ഉത്തരം കണ്ടെത്താൻ മഹാരാജാവ് വരരുചിയോട് ആവശ്യപ്പെട്ടു


അങ്ങനെ വരരുചി ഉത്തരം കണ്ടെത്താൻ യാത്ര ആരംഭിച്ചു 39 ദിവസം യാത്ര ചെയ്തിട്ടും വരരുചിക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല .നാൽപ്പതാം ദിവസം അയാൾ വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ വിശ്രമിക്കാനായി ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു .കുറച്ചുനേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി .ആ മരം വനദേവതമാരുടെ വീടായിരുന്നു .വരരുചി ഉറങ്ങുന്നതിനു മുൻപ് വനദേവതമാരെ മനസ്സിൽ പ്രാർത്ഥിച്ചിരുന്നു .അവർ അടുത്തുള്ള പറയവീട്ടിൽ പ്രസവത്തിനു പോകാൻ തുടങ്ങുകയായിരുന്നു ,കുറച്ചു വനദേവതമാർ വരരുചിക്കു കൂട്ടിരുന്നു ബാക്കിയുള്ളവർ പോയി 

വരരുചി ഉണർന്നപ്പോഴേയ്ക്കും പ്രസവത്തിനുപോയ മറ്റു വനദേവതമാർ തിരിച്ചു വന്നിരുന്നു അവർ തമ്മിൽ സംസാരിക്കുന്നത് വരരുചി കേൾക്കാനിടയായി .ആപറയിപെറ്റ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവ് ആരായിരിക്കും എന്ന് പ്രസവത്തിനുപോയ വനദേവതമാരോട് കൂട്ടുകാരികൾ ചോദിച്ചപ്പോൾ "മാം വിദ്ധി " എന്നതുപോലും അറിയാത്ത ഈ വരരുചി ആയിരിക്കും എന്നാണ് വനദേവതമാർ മറുപിടി പറഞ്ഞത് .വരരുചിക്ക് അതുകേട്ടപ്പോൾ സന്തോഷമായി കാരണം വിക്രമാദിത്യ രാജാവ് തന്റെ സദസ്സിലെ പണ്ഡിതരോട് രാമായണത്തിലെ ഏറ്റവും സ്രേഷ്ടമായ ശ്ലോകം ഏതാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായിരുന്നുവനദേവതമാർ പറഞ്ഞത് 


രാമായണം അയോധ്യാകാണ്ഡത്തിലെ "രാമം ദശരഥം വിദ്ധി " മാം വിദ്ധി ജനകാത്ജാം അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ യെഥായാഥാസുഖം എന്ന ശ്ലോകത്തെ കുറിച്ചായിരുന്നു വനദേവതമാർ പറഞ്ഞത് .സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം .രാമനെ അച്ഛനായും സീതയെ അമ്മയായും കാനനത്തെ അയോധ്യായയും കാണുക എന്നതാണ് ഈ ശ്ലോകത്തിന്റെ അർഥം .ഇതിൽ ഏറ്റവും ശ്രേഷ്ട്ടമായത് "മാം വിദ്ധി ജനകാത്മജാം"സീതയെ അമ്മായി കരുതുക   എന്ന വരിയാണ്

ഇത് കേട്ടു സന്തോഷത്തോടെ വരരുചി വിക്രമാദിത്യ സദസിൽ എത്തുകയും ഈ ശ്ലോകം എട്ടുവിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു .പക്ഷെ തന്റെ പ്രശ്നത്തിന് പരിഹാരം കിട്ടിയങ്കിലും വനദേവതമാരുടെ ഭാവി പ്രവചനം കേട്ട് വരരുചി അകെ വിഷമത്തിലായി .ആ പറയ പെൺകുട്ടിയെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ വരരുചി തീരുമാനിച്ചു .അങ്ങനെ ഒരു ദിവസം സദസ്സിൽ രജാവിനോട് പറഞ്ഞു നമ്മുടെ രാജ്യത്തു ഒരു പറയ പെൺകുഞ്ഞു ജന്മമെടുത്തിട്ടുണ്ട് ആ കുട്ടി ജീവിച്ചിരിക്കുന്നത് നമ്മുടെ രാജ്യത്തിന് ആപത്താണെന്നും വരരുചി വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു 


നമ്മുടെ രാജ്യത്തിൻറെ ആപത്ത് ഒഴിവാക്കാൻ പെൺകുഞ്ഞിന്റെ നെറ്റിയിൽ തീപ്പന്തം തറച്ചു വാഴപ്പിണ്ടി ചെങ്ങാടത്തിൽ നദിയിൽ ഒഴിക്കിയാൽ മതിയെന്നും വരരുചി രാജാവിനോട് പറഞ്ഞു .അരാജവിന്റെ കൽപനപ്രകാരം ഭടന്മാർ വരരുചി പറഞ്ഞതുപോലെ പെൺകുഞ്ഞിനെ നദിയിലൊഴുക്കി .പറയ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാനായി വരരുചി തെക്കോട്ടു സഞ്ചരിച്ചു കേരളത്തിലെത്തി 

അങ്ങനെ വർഷങ്ങൾക്കു ശേഷം വരരുചി തന്റെ യാത്രയ്ക്കിടയിൽ ഒരു ബ്രാഹ്മണ കുടുംബത്തിലെത്തി കുടുംബനാഥനായ ബ്രാഹ്മണൻ വരരുചിയെ പ്രാതൽ കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു  പ്രാതൽ കഴികുന്നതിന് മുൻപ് വരരുചി കുളിക്കാൻ തൊട്ടടുത്ത നദിയിൽ പോകുന്നതിനു മുൻപ് വീട്ടുടമസ്ഥനായ ബ്രാഹ്മണന്റെ ബുദ്ധിശക്തി പരീക്ഷിക്കാൻ തീരുമാനിച്ചു .വരരുചി കുറെ ആവിശ്യങ്ങൾ ബ്രാഹ്മണനോട് പറഞ്ഞു .കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളി പട്ടുവേണം എന്നതായിരുന്നു ഒന്നാമത്തെ ആവിശ്യം .ഇതുകൂടാതെ താൻ ഭക്ഷണം കഴിക്കുന്നതിനു മുൻപ് 100 പേർക്ക് ഭക്ഷണം നൽകണം .ഭക്ഷണത്തിന് 101കറികൾ ഉണ്ടാകണം .ഭക്ഷണം കഴിഞ്ഞാലുടൻ എനിക്ക് മൂന്നുപേരെ തിന്നണം.അതിനു ശേഷം നാലുപേർ എന്നെ ചുമക്കണമെന്നും വരരുചി ബ്രാഹ്മണനോട് ആവശ്യപ്പെട്ടു   .ഇത്‌ കേട്ട് ബ്രാഹ്മണൻ അകെ പേടിച്ചുപോയി 


 അച്ഛാ അങ്ങയോടു പോയി കുളിച്ചിട്ടുവരാൻ പറയു അദ്ദേഹം കുളി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാം തയാറാക്കി വെയ്ക്കാമെന്നു പറയു വീടിനുള്ളിൽ ഇതെല്ലാം കേട്ടുനിന്നിരുന്ന ബ്രാഹ്മണന്റെ മകൾ വിളിച്ചുപറഞ്ഞു .ബ്രാഹ്മണന്റെ മകൾവലിയ ബുദ്ധിമതി ആയിരുന്നു വരരുചി പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായിരുന്നു .ഇത് വരരുചിയും കേട്ടിരുന്നു .വരരുചി കുളിക്കാൻ പോയപ്പോൾ ബ്രാഹ്മണൻ ഓടി മകളുടെ അടുത്തെത്തി ങ്കകളോട് ചോദിച്ചു എങ്ങനെയാണു മോളെ നമ്മൾ ഇത് സാധിച്ചു കൊടുക്കുക 

അച്ഛാ പേടിക്കാനൊന്നു മില്ലവീരാളിപ്പട്ട് എന്നു പറഞ്ഞാൽ ചീന്തൽകോണകം വേണമെന്നാണ് .100 പേർക്ക് ഭക്ഷണം കൊടുക്കണം എന്നു പറഞ്ഞതിന്റെ അർഥം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. .100 തരം കറികൾ വേണമെന്നു പറഞ്ഞതിന്റെ പൊരുൾഅദ്ദേഹത്തിന് ഇഞ്ചിക്കറി വേണമെന്നാണ്ഇഞ്ചിക്കറി ഉണ്ടങ്കിൽ 108 കറികളുടെഫലമുണ്ടത്രെ ,മൂന്നുപേരെ തിന്നണം എന്നു പറഞ്ഞതിന്റെ പൊരുൾ അദ്ദേഹത്തിന് വെറ്റില ,അടയ്ക്ക ,ചുണ്ണാമ്പ് എന്നിവ കൂട്ടി  മുറുക്കാൻ വേണമെന്നാണ് നാലു പേര് ചുമക്കണം എന്നതിന്റെ പൊരുൾ അദ്ദേഹത്തിന് ഊണു കഴിഞ്ഞു കിടക്കാൻ ഒരു കാട്ടില് വേണമെന്നാണ് മകൾ എല്ലാം എല്ലാം അച്ഛനു വിവരിച്ചു കൊടുത്തു 


കുളികഴിഞ്ഞു വന്ന വരരുചിക്കു ബ്രാഹ്മണന്റെ മകൾ  വളരെ ബുദ്ധിമതിയാണന്നു മനസിലായി .യുവതിയുടെ ബുദ്ധിസാമർഥ്യത്തിൽ ആകൃഷ്‌ടനായ വരരുചി അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടന്നു ബ്രാഹ്മണനോട് പറഞ്ഞു .ബ്രാഹ്മണൻ ആ ആഗ്രഹം നടത്തികൊടുക്കുകയും ചെയ്തു .അങ്ങനെ വിവാഹ കഴിഞ്ഞു നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവ് കാണാനിടയാകുകയും അത് എങ്ങനെ ഉണ്ടായിഎന്ന് വരരുചി ഭാര്യയോട് ചോദിക്കുകയും ചെയ്തു .ഞാൻ അച്ഛന്റെ സ്വന്തം മകളല്ലെന്നും താൻ നദിയിലൂടെ ഒഴുകി വന്നപ്പോൾ അച്ഛനു കിട്ടിയതാണെന്നും അച്ഛൻ എന്നെ എടുത്തു വളർത്തിയതാണെന്നും യുവതി വരരുചിയോടു പറഞ്ഞു 

അപ്പോൾ വരരുചിക്കു തന്റെ പഴയ കഥ ഓർമ്മ വന്നു വനദേവതമാരുടെ പ്രവചനം ശെരിയായിരുന്നു വെന്നും വരരുചിക്ക് മനസിലായി .താൻ ചെയ്ത പാപങ്ങൾക്ക് പ്രായിശ്ചിതമായി ഭാര്യക്കൊപ്പം തീർഥയാത്ര പോകാൻ വരരുചി തീരുമാനിച്ചു .യാത്രയ്ക്കിടയിൽ ഭാര്യ ഗെർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു .കുട്ടിയ്ക്ക് വായുണ്ടോ എന്ന് വരരുചി ഭാര്യയോട് ചോദിച്ചു ഭാര്യ ഉണ്ടന്നു പറഞ്ഞപ്പോൾ എന്നാൽ കുട്ടിയെ ഉപേക്ഷിച്ചിട്ട് യാത്ര തുടരാം എന്ന് വരരുചി പറഞ്ഞു .തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ മടികാണിച്ച ഭാര്യയോട് വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ട് എന്ന് അദ്ദേഹം യുവതിയോടു പറഞ്ഞു .


അങ്ങനെ ആ കുട്ടിയെ ഉപേക്ഷിച്ചു അവരിരുവരും വീണ്ടും യാത്രയായി .ഈ യാത്രയ്ക്കിടയിൽ അവർക്ക് വീണ്ടും കുട്ടികൾ ജനിച്ചു .ഇതെ പ്രവർത്തി അവരുടെ പതിനൊന്നാമത്തെ കുട്ടി ജനിക്കുന്നതു വരെയും ആവർത്തിച്ചു .ഇനിയുമുള്ള കുട്ടിയെ ഉപേക്ഷിക്കാൻ അവൾ തയാറായിരുന്നില്ല .കുട്ടിക്ക് വായുണ്ടോ എന്ന വരരുചിയുടെ ചോദ്യത്തിന് ഇല്ല എന്നവൾ മറുപിടി പറഞ്ഞു .എന്നാൽ കുട്ടിയെ എടുത്തോളൂ എന്നു അദ്ദേഹം പറഞ്ഞു .ഈ സമയം വരരുചിയുടെ ഭാര്യയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ കുട്ടിയുടെ വായ്‌ പെട്ടന്ന് അപ്രത്യക്ഷമായി .ഈ കുട്ടിയാണ് പിന്നീട് വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്നത്  ,

ഈ സന്തതി പരമ്പരയിലെ ബാക്കി 11 കുട്ടികളെയും സമൂഹത്തിലെ പല പല തട്ടുകളിലുള്ള ആളുകൾ എടുത്തു വളർത്തി .ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച ഭാര്യക്കും ജനിച്ച സന്തതി പരമ്പരയാണ് പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്


1 പറയിപെറ്റ പന്തിരുകുലത്തിലെ ഒന്നാമത്തെ പുത്രനായിരുന്നു അഗ്നിഹോത്രി

2  പറയിപെറ്റ പന്തിരുകുലത്തിലെര ണ്ടാമത്തെ പുത്രനായിരുന്നു പാക്കനാർ 

3 പറയിപെറ്റ പന്തിരുകുലത്തിലെര മൂന്നാമത്തെ  പുത്രനായിരുന്നു രജകൻ 

4 പറയിപെറ്റ പന്തിരുകുലത്തിലെ രനാലാമത്തെ പുത്രനായിരുന്നു വള്ളോൻ 

5 പറയിപെറ്റ പന്തിരുകുലത്തിലെ അഞ്ചാമത്തെ  പുത്രനായിരുന്നു നാറാണത്തു ഭ്രാന്തൻ 

6 പറയിപെറ്റ പന്തിരുകുലത്തിലെ ആറാമത്തെ  പുത്രിയായിരുന്നു  കാരയ്ക്കലമ്മ 

7 പറയിപെറ്റ പന്തിരുകുലത്തിലെ ഏഴാമത്തെ പുത്രനായിരുന്നു അകവൂർ ചാത്തൻ 

8 പറയിപെറ്റ പന്തിരുകുലത്തിലെ എട്ടാമത്തെ  പുത്രനായിരുന്നു പാണനാർ 

9 പറയിപെറ്റ പന്തിരുകുലത്തിലെ ഒൻപതാമത്തെ  പുത്രനായിരുന്നു വടുതലനായർ 

10 പറയിപെറ്റ പന്തിരുകുലത്തിലെ പത്താമത്തെ  പുത്രനായിരുന്നു ഉപ്പുകൂറ്റൻ 

11 പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമത്തെ  പുത്രനായിരുന്നു ഉളിയന്നൂർ പെരുന്തച്ചൻ 

12 പറയിപെറ്റ പന്തിരുകുലത്തിലെ  പന്ത്രണ്ടാമത്തെ പുത്രനായിരുന്നു വായില്ലാക്കുന്നിലപ്പൻ

















Previous Post Next Post