വളരെക്കാലം മുൻപ് വനത്തിൽ ഒരു സിഹം താമസിച്ചിരുന്നു ആരു കണ്ടാലും ഭയന്നുപോകും അത്രയ്ക്കു ഭയങ്കരൻ അവൻ ഒന്നലറിയാൽ കാടുമുഴുവൻ കിടുങ്ങുകയും കാട്ടിലെ മൃഗങ്ങൾ മുഴുവനും പേടിക്കുകയും ചെയ്യും .അവനു വിശന്നുകഴിഞ്ഞാൽ വഴിയിൽ കാണുന്ന എല്ലാവരെയും പിച്ചു കൊല്ലും എത്ര മൃഗങ്ങളെ കൊന്നാലും ഒന്നിനെ മാത്രമേ അവൻ കഴിക്കുകയൊള്ളു .കാട്ടിലെ മറ്റു മൃഗങ്ങളെല്ലാം ഭയന്നു ഒരു മൃഗങ്ങൾ പോലും പുറത്തിറങ്ങാതെയായി
ഒരു ദിവസം ആനയും ,കരടിയും,മുയലും ചേർന്നു വനത്തിലെ എല്ലാ മൃഗങ്ങളോടും ചെന്നു പറഞ്ഞു നാളെ രാവിലെ 10 മാണിക്ക് ഒരു പൊതുയോഗമുണ്ട് അതുകൊണ്ടു എല്ലാവരും ആനയുടെ വീട്ടിൽ ഒത്തു കൂടണം മറ്റു മൃഗങ്ങളെല്ലാം വരാമെന്നു സമ്മതിച്ചു
പിറ്റേന്നു രാവിലെ 10 മണിക്ക് ആനയുടെ വീട്ടിൽ വച്ചു യോഗം ആരംഭിച്ചു കരടിയാണ് ആദ്യം പ്രസംഗിച്ചതു .കൂട്ടുകാരെ സിംഹത്തിന്റെ ദുഷ്ടത്തരം കൊണ്ടു നമുക്ക് ഈ വനത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് .സിംഹം ഒരു ദിവസം പത്ത് പേരിൽ കൂടുതൽ മൃഗങ്ങളെ കൊല്ലുന്നുണ്ട് പക്ഷെ അവൻ തിന്നുന്നതോ കേവലം ഒരാളെ മാത്രം .ഞാൻ പറഞ്ഞു വരുന്നത് നമുക്ക് എല്ലാവർക്കും പോയി സിംഹത്തിനോടു സംസാരിച്ചു അവന്റെ ദുഷ്ടത്തരം മാറ്റിയെടുക്കാം എല്ലാവരും എന്തു പറയുന്നു ?
ഹും അങ്ങോട്ടു ചെന്നാൽ മതി പറയാൻ പോകുന്നവരെയും അവൻ കൊന്നു തിന്നും അവൻ ഒരിക്കലും നമ്മളു പറയുന്നത് കേൾക്കുകയില്ല കുറുക്കൻ പൊട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു
കരടി : ഞാൻ അതിനോടു യോജിക്കിന്നില്ല പറ്റിയ ഒരാളെ അയച്ചാൽ കാര്യം നടക്കും പക്ഷെ ആര് പോകും
കുറുക്കൻ : ഹും നടക്കും നടക്കും നീ തന്നെ പോകൂ അതിനു പറ്റിയ ആള് നീ തന്നെയാ നീയല്ലേ ഞങ്ങളിൽ വച്ചു ഏറ്റവും ശക്തിമാനും മുദ്ധിമാനും ഹി ,ഹി കുറുക്കൻ കളിയാക്കി പറഞ്ഞു
കരടി : ഞാൻ ശക്തിമാനായതുകൊണ്ടു സിംഹത്തിന്റെ കയ്യിൽനിന്നും രക്ഷപെടണമെന്നില്ല നിനക്കല്ലേ ഓടാൻ വേഗത നീ തന്നെ പോയാൽ മതി
മാൻ : ഒരു വഴിയേ എനിക്കു തോന്നുന്നൊള്ളു സിംഹത്തിനോടു വളരെ മരിയാദയോട് സംസാരിക്കുന്ന ആൾ പോകണം സിംഹത്തിനു ദേഷ്യം വരാത്ത രീതിയിൽ സംസാരിക്കണം
കരടി : അങ്ങനെയെങ്കിൽ നിനക്കു തന്നെ പൊയ്ക്കൂടേ നീ കാണാൻ സുന്ദരിയല്ലേ
മാൻ : അയ്യോ ഞാനില്ല സിംഹത്തിനോടു സംസാരിക്കാൻ വളരെ സൂത്രശാലിയായ ഒരാൾ പോകണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്
അങ്ങനെ ആരുണ്ട് എല്ലാവരും കൂടി ആലോചിച്ചു അപ്പോഴാണ് മുയൽ ചാടി എഴുനേറ്റു പറഞ്ഞതു സൂത്രശാലിയ നമ്മുടെ കുറുക്കച്ചാരില്ലേ കുറുക്കന് മാത്രമേ സിംഹത്തിനോടു അടുത്തു കൂടാൻ കഴിയുകയുള്ളു .അതുകേട്ടു എല്ലാവരും ആർത്തുവിളിച്ചു കുറുക്കൻ പോകട്ടെ കുറുക്കൻ പോയാൽ മതി
ഇതുകേട്ടു കുറുക്കൻ അകെ ഭയന്നു അവന്റെ മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി .കൂട്ടുകാരെ ഞാനും നിങ്ങളെപ്പോലെ ഒരാൾ മാത്രമാണ് സിംഹത്തിനു ദേഷ്യം വന്നാൽ കുറുക്കനാണോ മുയലാണോ എന്നൊന്നും അവൻ നോക്കില്ല .അതോക്കുണ്ട് നമുക്കു നറുക്കിടാം .എന്നാൽ അത് മറ്റുള്ള മൃഗങ്ങളൊന്നും സമ്മതിച്ചില്ല .കുറുക്കൻ പോയാൽ മതി കുറുക്കൻ തന്നെ പോയാൽ മതി പോയില്ലെങ്കിൽ നിന്നെ ഞങ്ങളെല്ലാവരും കൂടി കൊന്നുകളയും
കുറുക്കൻ അകെ ധർമ്മസങ്കടത്തിലായി പോയാൽ സിംഹം എന്നെ കൊല്ലും പോയില്ലെങ്കിൽ ഇവരെല്ലാം കൂടി എന്നെ കൊല്ലും എങ്ങനെയായാലും ഞാൻ മരിക്കും ഒടുവിൽ മനസ്സില്ലാ മനസോടെ പോകാം എന്നു സമ്മതിച്ചു .അങ്ങനെ കുറുക്കൻ സിംഹത്തിന്റെ കാണാൻ യാത്രയായി .അവൻ കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ ചുറ്റിനടന്നു .സിംഹത്തിന്റെ അടുത്തുപോകുന്ന കാര്യം ആലോചിക്കാനേ വയ്യ എന്തെങ്കിലും സൂത്രം കണ്ടുപിടിച്ചു സ്വന്തം ജീവൻ രക്ഷിക്കണം .എന്നാൽ സിംഹത്തിന്റെ കൊല്ലുകയും വേണം .ഇങ്ങനെ ആലോചിച്ചു നടക്കുമ്പോൾ അവൻ ഒരു കിണർ കണ്ടു .കിണർ നറഞ്ഞുവെള്ളം കിടക്കുകയാണ് കുറുക്കൻ കിണറിന്റെ അടുത്തു കുത്തയിരുന്നു ആലോചിച്ചു അവനു ഒരു ഉപായവും കിട്ടിയില്ല
ഒടുവിൽ കുറുക്കൻ കിണറ്റിൽ ചാടി മരിക്കാൻ തീരുമാനിച്ചു .അവൻ കിണറ്റിലേയ്ക്കു ഒന്ന് എത്തിനോക്കി അവൻ ഞെട്ടിപ്പോയി കിണറ്റിലെ വെള്ളത്തിൽ വേറൊരു കുറുക്കൻ നിൽക്കുന്നു .അവൻ വാലാട്ടി കാണിച്ചു അപ്പോൾ കിണറ്റിലെ കുറുക്കനും വാലാട്ടി ,അവൻ നാക്കുനീട്ടി കാണിച്ചു അപ്പോൾ കിണറ്റിലെ കുറുക്കനും നാവു നീട്ടിക്കാണിച്ചു .കുറുക്കൻ കിണറ്റിലെ കുറുക്കനെ കൊഞ്ഞണം കുത്തി കാണിച്ചു അപ്പോൾ കിണറ്റിലെ കുറുക്കനും കൊഞ്ഞണം കുത്തി ബുദ്ധിമാനായ കുറുക്കനു മനസ്സിലായി തന്റെ നിഴലാണ് കിണറ്റിൽ കാണുന്നതെന്ന് .അതോടെ സിംഹത്തിനെ വീഴ്ത്താനുള്ള ബുദ്ധി അവന്റെ മനസ്സിൽ തെളിഞ്ഞു
കുറുക്കൻ രണ്ടും കല്പിച്ചു സിംഹത്തിന്റെ മടയിലേയ്ക്ക് വച്ചുപിടിച്ചു കുറുക്കനെ കണ്ടപ്പോൾ തന്നെ സിംഹം ഉച്ചത്തിൽ ഒന്നു അമറി .കുറുക്കൻ ഭയന്നു വിറച്ചുപോയി .ഒരു വിധത്തിൽ അവൻ സിംഹത്തിനെ തൊഴുതു എന്നിട്ടു സിംഹത്തിനോടു പറഞ്ഞു .അല്ലയോ രാജാവേ ഇന്നു രാവിലെ കാട്ടിലെ മൃഗങ്ങളെല്ലാം കൂടി ഒരു മാനിനെ അങ്ങയുടെ പ്രഭാത ഭക്ഷണത്തിനു അയച്ചിരുന്നു .പക്ഷെ വരുന്ന വഴിയിൽ അങ്ങയെ പോലൊരു ആൾ മാനിനെ വഴി തടഞ്ഞു .എവിടെ പോകുകയാണെന്നു മണിനോട് ചോദിച്ചപ്പോൾ അങ്ങയെ കാണാൻ വരികയാണെന്നു പറഞ്ഞു അപ്പോൾ ആ ജന്തു മാനിനോടു പറഞ്ഞു കട്ടിൽ ഒരു രാജാവ് ഒള്ളു അതു ഞാൻ മാത്രമാണ് .വേറൊരു സിംഹമുണ്ടങ്കിൽ അതിനെ പിടിച്ചു ഞാൻ അകത്താക്കുമെന്നും ആ ജന്തു മാനിനോട് പറഞ്ഞു
ഇതു കേട്ടതും സിംഹം ഉച്ചത്തിൽ അമേരിക്കൊണ്ടു കുറുക്കനോടു ചോദിച്ചു ആരാണ് ആ ജന്തു ഇപ്പോൾ തന്നെ ആ ജന്തുവിനെ എനിക്കു കാണിച്ചുതരിക .കുറുക്കനു സമാധാനായി .കുറുക്കൻ സിംഹത്തിനെയും കൂട്ടി കിണറിന്റെ അടുത്തേയ്ക്കു പോയി .സിംഹം കിണറ്റിലേക്ക് നോക്കിയപ്പോൾ അതാ മറ്റൊരു സിംഹം കിണറ്റിൽ .സിംഹം വനം മുഴുവൻ നടുങ്ങത്തക്ക രീതിയിൽ ഉറക്കെ അമറി .കിണറ്റിലെ സിംഹവും അതുപോലെ അമറിയപ്പോൾ സിംഹത്തിനു ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല അവൻ കിനാട്ടിലോട്ടു ഒറ്റ ചാട്ടം വച്ചുകൊടുത്തു .മണ്ടനായ സിംഹം വെള്ളം കുടിച്ചു ചത്തുപോയി .കുറുക്കൻ ഓടിപ്പോയി മറ്റു മൃഗങ്ങളോടെല്ലാം ഇക്കാര്യം പറഞ്ഞു .മ്രഗങ്ങളെല്ലാം കൂടി സന്തോഷം കൊണ്ടു നിർത്തം ചെയ്തു പിന്നീടുള്ള കാലം അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു