തേനീച്ച വംശനാശഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് അതുകൊണ്ടുതന്നെ അതിനെ നശിപ്പിക്കാനേ അതിന്റെ മുട്ടകൾ നശിപ്പിക്കാനോ പാടില്ല .തേനെടുത്തൽ തന്നെ കൂടിനെയും തേനീച്ചയെയും നശിപ്പിക്കാതെ വേണം തേനെടുക്കാൻ .തേനെടുത്താൽ തന്നെ തേനീച്ചക്കൂട്ടിൽ നിന്നും തേൻ മുഴുവനായും എടുക്കരുത്
വയമ്പ് ചതച്ച് കിട്ടുന്ന നീര് തേനീച്ചക്കൂടിനു സമീപം വച്ചാൽ തേനീച്ച കുത്തുകയില്ല
വെളുത്തുള്ളി വായിലിട്ടു ചവച്ചിട്ടു തേനീച്ചക്കൂട്ടിൽ ഊതിയാൽ തേനീച്ച കുത്തില്ല അതുപോലെ കർപ്പൂരതുളസിയുടെ ഇല വായിലിട്ടു ചവച്ചിട്ടു ഊതിയാലും തേനെടുക്കാൻ കഴിയും
പാണലിന്റെ ഇല തിരുമ്മി വാസനയേൽപ്പിച്ചാൽ തേനീച്ച കുത്തുകയില്ല .അതുപോലെ തുളസിയിലയുടെ നീര് ശരീരത്തിൽ പുരട്ടിയ ശേഷം തേനെടുത്താലും തേനീച്ച കുത്തുകയില്ല
ശരീരത്തിൽ മണ്ണെണ്ണ പുരട്ടിയ ശേഷം തേനെടുത്തൽ തേനീച്ച കുത്തുകയില്ല
തേനീച്ച വിഷത്തിന്
തേനീച്ച കുത്തിയാൽ ശതാവരിയുടെ കിഴങ്ങു ഇടിച്ചുപിഴിഞ്ഞ നീര് 50 മില്ലി ഉള്ളിൽ കഴിക്കുകയും പച്ചമഞ്ഞൾ അരച്ചു തേനീച്ച കുത്തിയ ഭാഗത്തു പുരട്ടുകയും ചെയ്യുക
തുളസിയിലയുടെ നീരും ചെറുനാരങ്ങ നീരും യോജിപ്പിച്ചു പുരട്ടിയാൽ തേനീച്ച വിഷം ശമിക്കും
മുക്കുറ്റി അരച്ച് നല്ലെണ്ണയിൽ ചാലിച്ചു പുരട്ടിയാലും തേനീച്ച വിഷം ശമിക്കും
ഈശ്വരമുല്ലയുടെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു പുരട്ടിയാലും തേനീച്ച വിഷം ശമിക്കും
ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചലിച്ചു പുരട്ടിയാലും തേനീച്ച വിഷം ശമിക്കും