ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി വനങ്ങളിലും നാട്ടിൻ പുറങ്ങളിലെ പറമ്പുകളിലും .തുറസ്സായ സ്ഥലങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് ശതാവരി .ഇതിന്റെ തണ്ടുകളിൽനിറയെ മുള്ളുകൾ കാണാം .ഇളം തണ്ടുകൾക്ക് പച്ച നിറവും മൂപ്പെത്തിയാൽ ചാര നിറമാകുകയും ചെയ്യും .Asparagus gonocladus,Asparagus racemosus എന്നിങ്ങനെ രണ്ടുതരം ശതാവരികൾ നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്നു.Asparagus racemosus അനേകം ശാഖകളുണ്ട് അധികം പടർന്നു വളരുകയില്ല ,ഇതിന്റെ മുള്ളുകൾ നേരെ ഉള്ളതാണ് .ഇത് പൂക്കുന്നത് ജൂൺ ,സെപ്റ്റംബർമാസങ്ങളിലാണ് .Asparagus gonocladus ചെടികൾഉയരത്തിൽ വളരുകയും ഇതിന്റെ മുള്ളുകൾ അൽപം വളഞ്ഞതുമാണ് .ജനുവരി ,മാർച്ച് മാസങ്ങളിൽ ഇവ പൂക്കുന്നു .മണ്ണിന്റെ അടിയിലാണ് ഇതിന്റെ കിഴങ്ങുകൾ ഉണ്ടാകുന്നത് .നമ്മുടെ കൈവിരലുകളുടെ വലുപ്പത്തിൽ കൂട്ടമായി കിഴങ്ങുകൾ കാണപ്പെടും .മണ്ണിനടിയിൽ കാണുന്ന കിഴങ്ങുകളും .ഇതിലുണ്ടാകുന്ന വിത്തുകളും ഉപയോഗിച്ചാണ് ശതാവരി വളർത്തിയെടുക്കുക .ഈർപ്പമുള്ള മണ്ണിൽ ഇവ ധാരാളം ഉണ്ടാകും .കൊഴുപ്പ് ,പ്രോട്ടീൻ ,കർബോഹൈട്രേറ്റ് ,ജീവകം A,B,C എന്നിവ ശതാവരിക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു .നല്ല രുചിയുള്ള അച്ചാറ് ഉണ്ടാക്കാൻ പലരും ശതാവരിക്കിഴങ്ങ് ഉപയോഗിക്കുന്നു .ലൈംഗീകശക്തി വർദ്ധിപ്പിക്കാനും .ശരീരം പുഷ്ടിപ്പെടുത്താനും ശതാവരിയുടെ കിഴങ്ങിന് കഴിവുണ്ട് ,പ്രസവശേഷം ശരീരക്ഷീണം മാറ്റാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ശതാവരിക്ക് കഴിയും .ശതാവരിയുടെ കിഴങ്ങും, ഇലയും ഔഷധത്തിനായി ഉപയോഗിക്കുന്നു
സസ്യകുടുംബം : Asparagaceae
ശാസ്ത്രനാമം : Asparagus racemosus
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Asparagus , Spiny Asparagus , Wild asparagus
സംസ്‌കൃതം : നാരായണീ, ശതാവരീ ,സഹസ്ര വീര്യാ
ഹിന്ദി : ശകാകുൽ ,ശതാവരി
തമിഴ് : കിലവരി
തെലുങ്ക് : ഫിലിതാഗ
രസഗുണങ്ങൾ
രസം - മധുരം, തിക്തം
ഗുണം - ഗുരു, സ്നിഗ്ധം
വീര്യം - ശീതം
വിപാകം: മധുരം
രാസഘടകങ്ങൾ
ശതാവരിയുടെ കിഴങ്ങിൽ Shathavarin 1 എന്ന ഗ്ലൈക്കോസൈഡാണ് അധികമായി അടങ്ങിയിട്ടുള്ളത് .കൂടാതെ Pyrrolizidineഎന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു .Diosgenin ,Rutin ,Asparagamine -A എന്നീ രാസപദാർഥങ്ങളും അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
വാതം ,പിത്തം ക്ഷയം ,എന്നിവ ശമിപ്പിക്കുന്നു ,ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു ,മുലപ്പാൽ വർദ്ധിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
ശുക്ലത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ,ബീജസംഖ്യ വർദ്ധിപ്പിക്കാനും ശതാവരിഘൃതം കഴിക്കുന്നത് വളരെ ഫലപ്രദമാണ്
ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ 15 ml അത്രയും വെള്ളവും ചേർത്ത് ദിവസം രണ്ടുനേരം വീതം പതിവായി കഴിച്ചാൽ പുളിച്ചുതികട്ടൽ ,ആഹാരം കഴിച്ചാലുടൻ വയറിനകത്ത് അനുഭവപ്പെടുന്ന വേദന ,വയറിനകത്ത് അനുഭവപ്പെടുന്ന പുകച്ചിൽ എന്നിവ മാറും
ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ച് ശതാവരിയും അരച്ചു ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും
ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് പതിവായി കഴിച്ചാൽ സ്ത്രീകളിൽ ആർത്തവ കാലത്തുണ്ടാകുന്ന അമിത രക്തസ്രാവം ,വെള്ളപോക്ക് ,യോനി പുകച്ചിൽ എന്നിവ മാറും .കൂടാതെ രക്തപിത്തം ,മഞ്ഞപിത്തം എന്നിവയും ശമിക്കും
പാലിൽ ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് ചേർത്ത് പതിവായി കുറച്ചു ദിവസം കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറും
ശതവാരിക്കിഴങ്ങ് ,കുറുന്തോട്ടി വേര് ,കുമിഴിൻ വേര് ,തഴുതാമ വേര് ,അമുക്കുരം എന്നിവ പാൽകഷായം വച്ച് കഴിച്ചാൽ ഉരക്ഷതം ശമിക്കും (അടി ,ഇടി ,വീഴ്ച തുടങ്ങിയ കാരണങ്ങൾ കൊണ്ട് നെഞ്ചിനുണ്ടാകുന്ന ക്ഷതം )
ശതാവരിയുടെ കിഴങ്ങ് അരച്ചു പുരട്ടിയാൽ കൈകാൽ വീക്കം മാറും
ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് ദിവസവും ഒരു സ്പൂൺ കഴിച്ചാൽ പ്രമേഹം ശമിക്കും
ശതാവരിയുടെ കിഴങ്ങും ,ഉഴുന്നും തുല്യ അളവിൽ കഷായം വച്ച് പതിവായികഴിച്ചാൽ അപബാഹുകം മാറും (കൈപൊക്കാൻ കഴിയാത്ത അവസ്ഥ ഒരു തരം വാതരോഗം )
ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ നെയ്യിൽ ചേർത്ത്പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
ശതാവരി കിഴങ്ങിന്റെ നീരിന്റെ പതയിൽ രാമച്ചപ്പൊടി ചേർത്ത് പുരുട്ടിയാൽ ഉള്ളംകാൽ ചുട്ടുനീറ്റൽ മാറും
ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽതുല്യ അളവിൽ പാലും ചേർത്ത് കഴിച്ചാൽ അപസ്മാരം ശമിക്കും
ശതവാരിയും ചതുകുപ്പയും ചേർത്ത് അരച്ച് പുരട്ടിയാൽ ഉളുക്ക് മാറും