മുത്തങ്ങ പ്രധാന ചേരുവായി ചേർത്തുണ്ടാക്കുന്ന ആയുർവേദത്തിലെ വളരെ ശ്രേഷ്ടമായ ഒരു ഔഷധമാണ് മുസ്താരിഷ്ടം.കൂടാതെ ശർക്കര,താതിരിപ്പൂവ് , കരിംജീരകം, ചുക്ക്, കുരുമുളക്, കരയാമ്പൂ, ഉലുവ, കൊടുവേലിക്കിഴങ്ങ് ,ജീരകം എന്നിവയും ചേർത്താണ് മുസ്താരിഷ്ടം നിർമ്മിക്കുന്നത് .കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ അസുഖങ്ങൾക്കും വളരെ ഫലപ്രദമായ ഒരു ഔഷധമാണ് മുസ്താരിഷ്ടം.അജീർണം, ബുദ്ധിമാന്ദ്യം,ഗ്രഹണി എന്നിവയ്ക്കും,രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുസ്താരിഷ്ടം വളരെ ഫലപ്രദമാണ് .5 വയസിന് താഴെയുള്ള കുട്ടികൾക്ക് രണ്ടര മില്ലി മുതൽ അഞ്ചു മില്ലിവരെയും ,അഞ്ചു വയസിനു മുകളിലോട്ടുള്ള കുട്ടികൾക്ക് അഞ്ചു മില്ലി മുതൽ പത്ത് മില്ലി വരെയും .അതിനു മുകളിലോട്ടുള്ള ആളുകൾക്ക് 10 മില്ലി മുതൽ 20 മില്ലി വരെ ദിവസം രണ്ടു നേരം ആഹാരത്തിന് ശേഷം ഒരു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്
Tags:
ഔഷധങ്ങൾ