ജീരകം, ശർക്കര ,താതിരിപ്പൂവ്,ചുക്ക്, മുത്തങ്ങ,ഏലത്തരി, ഇലവങ്ഗത്തൊലി,പച്ചില,നാഗപ്പൂവ്,കരയാമ്പൂ എന്നിവ പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ജീരകാരിഷ്ടം.അരുചി, ദഹനക്കേട്,
വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരമായി ജീരകാരിഷ്ടം ഉപയോഗിച്ചുവരുന്നു .വയറുവീർപ്പ് ,മലബന്ധം തുടങ്ങിയവയോടുകൂടിയ വായുകോപത്തിന് ജീരകാരിഷ്ടം കഴിക്കാവുന്നതാണ് .പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന സർവ്വരോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ജീരകാരിഷ്ടത്തിനുണ്ട് .പ്രസവശേഷം ഗർഭാശയം ചുരുങ്ങി പൂർവ്വ സ്ഥിതിയിലാവാനും ഗർഭാശയത്തെ ശുദ്ധികരിക്കാനും ജീരകാരിഷ്ടം കഴിക്കുന്നത് വളരെ ഫലപ്രദമാണ് .പ്രസവശേഷം വയറ് ചാടുന്നതിനും ജീരകാരിഷ്ടവും സമം ദശമൂലാരിഷ്ടവും ചേർത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ് .സാധാരണ രീതിയിൽ മുതിർന്നവർക്ക് 30 ml വീതം രണ്ടുനേരം വീതം ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്