വാതസംബദ്ധമായ പ്രശ്നങ്ങൾക്കും ശരീരത്തിലുണ്ടാകുന്ന വേദനകൾക്കും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒരു ആയുർവേദ ഔഷധമാണ് കോട്ടംചുക്കാദി തൈലം.വാളൻ പുളിയില വെള്ളത്തിൽ മൂന്നു പ്രാവശ്യം ഇടിച്ച് പിഴിഞ്ഞ് അരിച്ച് ചുക്ക്, വയമ്പ്, മുരിങ്ങ ,കാർത്തോട്ടിവേര്,ദേവതാരം, വെള്ളക്കടുക്, ചുവന്നരത്ത എന്നിവ അരച്ചുകലക്കി .നല്ലെണ്ണയും ചേർത്ത് കാച്ചി ആട്ടിൻ പാലും ചേർത്ത് അരക്കു പരുവത്തിൽ കാച്ചി അരിച്ചെടുക്കുന്നതാണ് കോട്ടംചുക്കാദി തൈലം .വാതസംബന്ധമായ എല്ലാ രോഗങ്ങൾക്കും ,ശരീരവേദന ,കൈകാൽ തരിപ്പ് ,കഴപ്പ് കടച്ചിൽ ,വേദന ,കഴുത്തു വേദന ,ഉളുക്ക് എന്നിവയ്ക്ക് ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം പുറമെ പുരട്ടാവുന്നതാണ്
Tags:
ഔഷധങ്ങൾ