ആയുർവേദത്തിലെ വളരെ ശ്രേഷ്ടമായ ഒരു ഔഷധമാണ് കുടജാരിഷ്ടം .കുടകപ്പാല വേരിൻമേൽത്തൊലി - 6 kg ,കറുത്ത മുന്തിരി - 3kg ഇലിപ്പപ്പൂവ്, കുമിഴിൻപഴംഎന്നിവ 600 gm വീതം അരിഞ്ഞു കഴുകി ചതച്ച് 122.880 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 30.720 ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്തതിന് ശേഷം 6 kg ശർക്കര ചേർത്തരച്ച് 1.2 kg താതിരിപ്പൂവ് ചേർത്തു നെയ്യ് പുരട്ടിയ ഭരണിയിലാക്കി ഒരു മാസം വച്ചിരുന്നതിന് ശേഷമെടുത്ത് അരിച്ചെടുക്കുന്നതാണ് കുടജാരിഷ്ടം
വയറിളക്കം ,വയറുകടി ,ഛർദി ദഹനക്കേട് ,എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ആയുർവേദത്തിലെ ഒരു ഔഷധമാണ് കുടജാരിഷ്ടം.കൂടാതെ കൃമിരോഗങ്ങൾക്കും വയറുവേദനയ്ക്കും കുടജാരിഷ്ടം വളരെ ഫലപ്രദമാണ്
ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ കര്യങ്ങളും മരുന്നുകളെപ്പറ്റി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് .ഏതൊരു മരുന്ന് കഴിക്കുന്നതിനു മുന്പും ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുക