ആയുർവേദത്തിൽ ദ്രവരൂപത്തിൽ വളരെ പ്രസിദ്ധമായ ഒരു മരുന്നാണ് മഞ്ജിഷ്ഠാദി കഷായം .രക്തശുദ്ധിയുണ്ടാകാനും അതുവഴി ചർമ്മരോഗങ്ങൾ ഇല്ലാതാക്കാനും വാതരോഗങ്ങൾ നിയന്ത്രിക്കാനും ഫലപ്രദമായ ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി കഷായം .
മഞ്ചട്ടി, വേപ്പിൻ തൊലി, രക്തചന്ദനം, മുത്തങ്ങ,ശതാവരിക്കിഴങ്ങ്,
വരട്ടുമഞ്ഞൾ,മരമഞ്ഞൾത്തൊലി,പാടക്കിഴങ്ങ്,കടുകുരോഹിണി, വിഴാലരിപ്പരിപ്പ്, പർപ്പടകപ്പുല്ല്, വയമ്പ്, കാർകോകിലരി,അമൃത്, കൊട്ടം, കാട്ടുവെള്ളരിവേര്, ആടലോടകത്തിന്റെ വേര്, ബ്രഹ്മി, ത്രികോല്പക്കൊന്ന, അതിവിടയം,കരിങ്ങാലിക്കാതൽ, ത്രിഫലത്തോട്, പടവത്തണ്ട്, കൊടിത്തൂവവേര്, കുടകപാലവേരിന്റെ തൊലി എന്നിവ ഒരു കഴഞ്ച് വീതമെടുത്ത് രണ്ടര ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് എട്ട് തുടമാക്കി പിഴിഞ്ഞരിച്ച് കാച്ചി നാലു തുടമാക്കി വറ്റിച്ചെടുക്കുന്നതാണ് മഞ്ജിഷ്ഠാദി കഷായം.ഈ കഷായം കഴിച്ചാൽ വതരക്തം ,ശീതപിത്തം,പാമ ,എന്നിവ ശമിക്കും രക്തശുദ്ധി ഉണ്ടാകും ,വട്ടച്ചൊറി ,സോറിയാസിസ് ,മറ്റു ഉണങ്ങാത്ത വ്രണങ്ങൾ ,വെരിക്കോസ്‌വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ തുടങ്ങിയവയ്ക്കും മഞ്ജിഷ്ഠാദി കഷായം .ഉപയോഗിക്കുന്നു .രക്തശുദ്ധി ഉണ്ടാക്കുന്ന മഞ്ജിഷ്ഠാദി കഷായം മുഖക്കുരു ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കും
ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ കര്യങ്ങളും മരുന്നുകളെപ്പറ്റി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് .ഏതൊരു മരുന്ന് കഴിക്കുന്നതിനു മുന്പും ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുക