തഴുതാമ | തഴുതാമയുടെ ഔഷധഗുണങ്ങൾ | Boerhavia diffusa

തഴുതാമ,തഴുതാമ തോരൻ,തഴുതാമ ഇല,തഴുതാമ ചെടി,തഴുതാമ ഗുണം,തഴുതാമ കൃഷി,തഴുതാമ വെള്ളം,തഴുതാമ ഔഷധ ഗുണങ്ങൾ,തഴുതാമ ആരോഗ്യ ഗുണങ്ങൾ,തഴുതാമ health benefits,തഴുതാമ എങ്ങനെ പാചകം ചെയ്യാം,തഴുതാമ തോരൻ എങ്ങിനെ ഉണ്ടാക്കാം,തഴുതാമ പരിപ്പ് കറി മലയാളം devu's kitchen,തഴുതമാ /thazhuthama tips/malayalam,തഴുതാമയുടെ ഗുണങ്ങൾ,തഴുതാമയുടെ ഔഷധ ഗുണങ്ങൾ,തഴുതാമയുടെ ഔഷധ ഗുണങ്ങള്,തഴുതാമയുടെ ആരോഗ്യ ഗുണങ്ങൾ,തഴുതാമയിലയുടെ ആരോഗ്യ ഗുണങ്ങൾ,തമിഴാമ,boerhavia,thazhuthama,gopu kodungallur,thazhuthama,thazhuthama thoran,thazhuthama plant,thazhuthama leaf,thazhuthama benefits,thazhuthama leaf benefits malayalam,thazhuthama water,thazhuthama elayude arogya gunangal,thazhuthama leaf benefits,thazhuthama curry,thazhuthama plant in malayalam,thazhuthama malayalam,thazhuthama medicinal uses,thazhuthama images,thazhuthama krishi,thazhuthama recipes,thazhutama,thazhuthama plant uses,thazhuthama ela thoran,thazhuthama leaf thoran, boerhavia diffusa,boerhaavia diffusa,boerhavia diffusa uses,boerhavia diffusa plant,boerhavia diffusa benefits,boerhavia diffusa common name,boerhavia diffusa side effects,boerhavia diffusa homeopathy uses,boerhavia diffusa q,boerrhavia diffusa q,boerhavia diffusa dose,boerhavia diffusa kidney,boerhaavia diffusa uses,boerhavia diffusa in hindi,boerhaavia diffusa plant,boerhavia diffusa q in hindi,boerhavia diffusa urdu name,boerhavia diffusa ayurveda


തുറസ്സായ സ്ഥലങ്ങളിലും പറമ്പുകളിലും വഴിയോരങ്ങളിലും പാഴ് ചെടിയായി വളരുന്ന ഒരു സസ്യമാണ് തഴുതാമ .. തമിഴാമ എന്ന പേരിലും അറിയപ്പെടുന്നു .പുഷ്പങ്ങളുടെയും തണ്ടിന്റെയും നിറത്തെ ആധാരമാക്കി ചുവപ്പ്, ,ചുവപ്പ്, വെള്ള ,ഇളം പച്ച ,നീല  എന്നിങ്ങനെ നാലു തരത്തിൽ   തഴുതാമ കാണപ്പെടുന്നു .എന്നാൽ പച്ചയും നീലയും വളരെ അപൂർവ്വമായേ .കാണപ്പെടാറുള്ളു .ചുവപ്പും വെള്ളയുമാണ് നമ്മുടെ നാട്ടിൽ സാധാരണ കണ്ടു വരുന്നത്

വെള്ള തഴുതാമ : Boerhavia Verticillata

ചുവന്ന തഴുതാമ : boerhavia Diffusa

ഇവ രണ്ടും വ്യത്യസ്‍ത സസ്യകുടുംബത്തിൽ പെട്ടതാണെങ്കിലും ഔഷധഗുണം രണ്ടിനും ഒരുപോലെയാണ് അതുകൊണ്ട് ഇവ രണ്ടും തഴുതാമയായി ഉപയോഗിച്ചു വരുന്നു .ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .ഏകദേശം രണ്ടു മീറ്റർ വിസ്താരത്തിൽ വരെ തറയിൽ ഈ സസ്യം പടർന്നു വളരും .ആയുർവേദത്തിലെ ഔഷധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തഴുതാമ .ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് പുറമെ ഭക്ഷ്യതയോഗ്യമാണ്‌ .പലരും തോരൻ വച്ചും കറികളുണ്ടാക്കിയും കഴിക്കാറുണ്ട് .മൂലക്കുരു പോലെയുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന രക്തംപോക്ക് നിൽക്കുവാൻ കൊടുക്കുന്ന ആധുനിക  രീതിയിൽ നിർമ്മിക്കുന്ന ഹിമാലയ എന്ന കമ്പനിയുടെ  Styplon Tablet എന്ന മരുന്നിൽ തഴുതാമയുടെ വേര് ഒരു പ്രധാന ചേരുവയാണ് പഥ്യാപുനർനവാദി കഷായം ,പുനർനവാസവം,പുനർനവാദി കഷായം,വിദാര്യാദി കഷായം,അമൃതപ്രാശഘൃതം,സുകുമാരഘൃതം തുടങ്ങിയ ഒട്ടനവധി ഔഷധങ്ങളിൽ തഴുതാമ ഒരു ചേരുവയാണ് .തഴുതാമയുടെ വേരും ,ഇലയും ,ചിലപ്പോൾ സമൂലമായും ഔഷധത്തിന് ഉപയോഗിക്കുന് 

Botanical name Boerhavia diffusa
Synonyms Boerhavia paniculata
Boerhavia acutifolia
Family Nyctaginaceae (Bougainvillea family)
Common name Red hogweed
Tar Vine
Red Spiderling
Wineflower
 Hind Punarnava, Satha
Sanskrit पुनर्नवा Punarnavaa
Kannada ಅಡಕಪುಟ್ಟ Adakaputta
 ಅಡಕಪುಟ್ಟನಗಿಡ Adakaputtana gida
 Nepali पुनर्नवा Punarnavaa
 पुनर्वा Punarvaa
രസാദിഗുണങ്ങൾ 

രസം മധുരം, തിക്തം, കഷായം
ഗുണം ലഘു, രൂക്ഷം
വീര്യം ശീതം
വിപാകം കടു

രാസഘടകങ്ങൾ  

തഴുതാമയിൽ പട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട് കൂടാതെ പുനർന്നവിൻ  എന്നൊരു ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു 

ഔഷധഗുണങ്ങൾ 

പനിയെ ഇല്ലാതാക്കും ,നീര് ,പിത്തം ,ഹൃദ്രോഗം ,ചുമ എന്നിവ ശമിപ്പിക്കും ,വിയർപ്പിനെ വർദ്ധിപ്പിക്കും ,രക്തശ്രാവം ശമിപ്പിക്കും ,മൂത്രവിസർജനം ത്വരിതപെടുത്തുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

 തഴുതാമ സമൂലം അരച്ച് 6 ഗ്രാം ദിവസം രണ്ടുനേരം വീതം കഴിച്ചാൽ നീര് ,വിഷം എന്നിവ ശമിക്കും 

തഴുതാമ വേര് ,കുറുന്തോട്ടി വേര് ,രാമച്ചം ,മുത്തങ്ങാക്കിഴങ്ങ് ,ദേവതാരം ,ചിറ്റരത്ത ,ദർഭവേര് എന്നിവ കഷായം വച്ച് തേനും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോഴും ഏർപ്പെട്ടതിനു ശേഷവും   യോനിയിൽ അനുഭവപ്പെടുന്ന വേദന മാറും കൂടാതെ ശെരിയായ സുഖം അനുഭവിക്കാൻ സ്ത്രീകൾക്ക് കഴിയുകയും ചെയ്യും 

തഴുതാമയുടെ ഇല തോരൻ വച്ച് പതിവായി കഴിച്ചാൽ ഹൃദ്രോഗം മാറിക്കിട്ടും .കൂടാതെ ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടിനും ,കഫക്കെട്ടിനും തഴുതാമ ഇല തോരൻ വച്ച് കഴിക്കുന്നത് വളരെഫലപ്രദമാണ്

 തഴുതാമ വേര് ,ചുക്ക് ,കച്ചോലം ,ഇവ സമം കഷായം വച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം ഒരാഴ്ച കഴിച്ചാൽ ആമവാതം ശമിക്കും / തഴുതാമയുടെ ഇല തോരൻ വച്ചു കഴിക്കുന്നതും വളരെ ഗുണം ചെയ്യും 

ഉമ്മത്തിന്റെ ഇലയുടെ നീരിൽ തഴുതാമയുടെ വേര് അരച്ചു പുരട്ടിയാൽ ഉളുക്ക് ,നീര് എന്നിവ മാറും 

തഴുതാമ ,ഞെരിഞ്ഞിൽ ,വയൽചുള്ളി എന്നിവ ഇട്ട് വെള്ളം തിളപ്പിച്ച് കുറച്ചു ദിവസം  കുടിക്കുന്നത് സ്ത്രീകൾക്കുണ്ടാകുന്ന   മൂത്രത്തിൽ പഴുപ്പ് ,മൂത്ര തടസ്സം ,മൂത്രച്ചുടിച്ചിൽ എന്നിവ മാറിക്കിട്ടും .കൂടാതെ ഗർഭിണികൾക്ക് കാലിലുണ്ടാകുന്ന നീര് മാറുന്നതിനും ഇത് വളരെ ഫലപ്രദമാണ്  

തഴുതാമ ,ഞെരിഞ്ഞിൽ ,വയൽചുള്ളി എന്നിവ ഇട്ട് വെള്ളം തിളപ്പിച്ച്  പതിവായി കുടിച്ചാൽ മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങൾ മാറുകയും മൂത്രത്തിലെ കല്ല് മാറിക്കിട്ടുകയും ചെയ്യും

 തഴുതാമയുടെ വേര് അരച്ച് തേനിൽ ചാലിച്ച് കൺപോളകളിൽ പുരട്ടിയാൽ കൺകുരു മാറിക്കിട്ടും

തഴുതാമയുടെ വേര് തൈരിൽ അരച്ചു പുരട്ടിയാൽ ഒരുവിധപ്പെട്ട ത്വക്ക് രോഗങ്ങൾ ശമിക്കും

ഉറക്കക്കുറവുള്ളവർ തഴുതാമ കഷായം വച്ച് പതിവായി കഴിച്ചാൽ മതിയാകും 


 

തഴുതാമ വേര് പൊടിച്ചു തേൻ ചേർത്ത് കഴിച്ചാൽ എലിവിഷം മൂലമുണ്ടാകുന്ന വൈഷമ്യങ്ങൾ മാറും 

തഴുതാമയുടെ വേരും  വയമ്പും കൂട്ടി അരച്ച് തേൻ ചേർത്ത് കഴിച്ചാൽ ചുമ മാറും 

തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് മുലപ്പാൽ ചേർത്ത് കണ്ണിലെഴുതിയാൽ കണ്ണിലെ ചൊറിച്ചിൽ മാറും 

തഴുതാമ ,വേപ്പിൻ തൊലി ,ചുക്ക് ,പടവലം ,കടുകുരോഹിണി ,അമൃത് ,മരമഞ്ഞൾ തൊലി ,കടുക്കാത്തോട് എന്നിവ ചേർത്ത് കഷായം വച്ച് പതിവായി കഴിച്ചാൽ  ചുമ ,പാണ്ഡുരോഗം ,ശ്വാസംമുട്ടൽ എന്നിവ ശമിക്കും . കൂടാതെ ഹൈപ്പറ്റാറ്റിസ് ബി പോസിറ്റീവ്  നെഗറ്റീവ് ആവും  ഈ കഷായം ദീർഘകാലം ഉപയോഗിച്ചാൽ എയ്ഡ്‌സ് രോഗിയെ പുനർവാൻ ആക്കും  

 തഴുതാമവേര്, ഞെരിഞ്ഞിൽ എന്നിവ  ഇവ 15 ഗ്രാം വീതവും , വേപ്പിൻ തൊലി,പടവലം, ചുക്ക്, കടുകുരോഹിണി, അമൃത്, മരമഞ്ഞൾതൊലി,കടുക്കത്തോട് എന്നിവ ഇവ 4 ഗ്രാം വീതംവും ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം
വെച്ചു കുറച്ചു നാൾ പതിവായി കഴിച്ചാൽ  വൃക്കരോഗം ശമിക്കും


Previous Post Next Post