ആയുർവേദത്തിൽ സമാനതകളില്ലാത്ത ഒരു ഫലമാണ് ചെറുനാരകം .നാരങ്ങാവെള്ളം ഇഷ്ട്ടപ്പെടാത്തവരായി ആരും തന്നെയില്ല ,ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലത്തും ചെറുനാരകം നന്നായി വളരും .എല്ലാ കാലത്തും ഫലം നൽകുന്ന ഒരു സസ്യം കൂടിയാണ് ചെറുനാരകം .ഹിന്ദുക്കൾ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂർവ്വ ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ .കൂടാതെ വീട്ടിലെയും ,സ്ഥാപനത്തിലെയും ഒക്കെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാൻ ചെറുനാരങ്ങാ ഉപയോഗിക്കുന്നു .നമ്മൾ പലപ്പോഴും ചില സ്ഥാപനങ്ങളിലോ വീടുകളിലോ ചെല്ലുമ്പോൾ കാണാൻ കഴിയും ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ചെറുനാരങ്ങ ഇട്ടു വച്ചിരിക്കുന്നത് .നാരങ്ങാ ഇങ്ങനെ ഇട്ടു വച്ചാൽ നെഗറ്റീവ് എനര്‍ജി ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം .ദുഷ്ടശക്തികൾ വീട്ടിൽ കയറി കൂടിയാൽ ദൈവീകശക്തി വീട്ടിൽനിന്നും പോകുമെന്നാണ് .ദൈവശക്തി വീട്ടിലില്ലെങ്കിൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകും ,വീട്ടിലുള്ളവർക്ക് ഒരു കാരണവുമില്ലാതെ രാത്രിയിൽ ഉറക്കം കിട്ടാതെ വരിക ,വീട്ടിലുള്ള സ്ത്രീകളായാലും പുരുഷന്മാരായാലും "മടി" ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റാതെ വരിക ,കുറച്ചു കഴിഞ്ഞു ചെയ്യാം എന്നു വിചാരിച്ച് വിചാരിച്ച് വൈകുന്നേരമായാലും അന്ന് ഒന്നും നടക്കില്ല ഇങ്ങനെ തുടർച്ചയായി നടക്കുന്നുണ്ടങ്കിൽ എന്തൊ നെഗറ്റിവിറ്റി വീട്ടിലുണ്ടന്ന് മനസ്സിലാക്കാം .വീട്ടിലെ സ്ത്രീകളുടെ കൊലുസ് പൊട്ടി പോകുക ,മാല പൊട്ടിപോകുക ,കമ്മലിന്റെ ആണി കളഞ്ഞു പോകുക ഇങ്ങനെ ഒരു പ്രാവിശ്യമല്ല തുടർച്ചയായി സംഭവിച്ചാൽ എന്തൊ നെഗറ്റിവിറ്റി വീട്ടിലുണ്ടന്ന് മനസ്സിലാക്കാം.വീട്ടിലെ പ്രധാന മുറികൾ എത്രയൊക്കെ വൃത്തിയാക്കിട്ടും അടിക്കടി ചിലന്തി വലകെട്ടുന്നുണ്ടങ്കിൽ അതും ശ്രദ്ധിക്കണം .വീട്ടിലുള്ളവർക്ക് വിട്ടുമാറാതെയുള്ള അസുഖങ്ങൾ ഒന്നുകിൽ പനി ,തലവേദ നടുവിനു വേദന , ഇതുപോലെയുള്ള അസുഖങ്ങൾ സാധാരണ എല്ലാവർക്കും വരുന്നതാണ് ഒരു ദിവസമല്ല തുടർച്ചായി വീട്ടിലുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടങ്കിൽ അതും ശ്രദ്ധിക്കണം .അപ്പോൾ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു ഗ്ലാസിൽ വെള്ളം നിറച്ച് നാരങ്ങ ഇട്ടു വയ്ക്കണം എങ്ങനെ വയ്ക്കണം ? ആരെങ്കിലും വീട്ടിൽ കയറി വരുമ്പോൾ കാണത്തക്ക രീതിയിൽ വയ്ക്കണം ,ഇങ്ങനെ നാരങ്ങ വച്ചുകഴിഞ്ഞാൽ നെഗറ്റീവ് എനര്‍ജി ഒഴിഞ്ഞു പോകുകയും വീടിനോ വീട്ടുകാർക്കോ വീട്ടിലുള്ള ഒന്നിനും ചെടിയായിക്കോട്ട് വാഴ ആയിക്കോട്ട് എന്തു തന്നെയായാലും ദൃഷ്ടിദോഷം അല്ലങ്കിൽ കണ്ണേറ് കിട്ടുകയില്ലന്നാണ് വിശ്വാസം .എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുക 10 രൂപയ്ക്ക് അഞ്ചും ആറും നാരങ്ങ കിട്ടും .നാരങ്ങാ ദിവസവും മാറേണ്ട ആവിശ്യമില്ല മൂന്നു ദിവസത്തിൽ ഒരിക്കൽ മാറിയാൽ മതിയാകും ,പക്ഷെ ദിവസവും നാരങ്ങയും ഗ്ലാസും കഴുകി വൃത്തിയാക്കി വെള്ളം മാറണം .ഇനിയും നാരങ്ങാകൊണ്ട് പറഞ്ഞാൽ തീരാത്ത ഉപയോഗങ്ങളുണ്ട്
കേരളം ,തമിഴ്നാട് ,കർണ്ണാടകം തുടങ്ങിയ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചെറുനാരകം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു .ഇന്ന് മിക്ക വീടുകളിലും ഫലവൃക്ഷമായി ചെറുനാരകം നാട്ടു വളര്ത്തുന്നു .ഏകദേശം 2 മീറ്റർ ഉയരത്തിൽ വളരുന്ന ചെറു മരമാണ് ചെറുനാരകം .ഇലകൾ മിനുസമുള്ളതും തിളങ്ങുന്ന പച്ച നിറവുമാണ് .കട്ടിയുള്ള കൂർത്ത മുള്ളുകൾ ചെടി നിറയെ കാണാൻ പറ്റും .ഇലകൾക്ക് പ്രത്യേക സുഗന്ധമുണ്ട് .പുഷ്പങ്ങളുടെ പുറം ഭാഗം വെള്ളയും ഉള്ളിൽ വയലറ്റു നിറവുമാണ് .പുഷ്പങ്ങൾക്ക് നല്ല സുഗന്ധമുണ്ട് .വിത്തുവഴി വളർത്തിയെടുക്കുന്ന നരകത്തിന്റെ തൈകൾ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ് നാട്ടു പരിപാലിക്കേണ്ടത് .10 സെന്റ് വസ്തു ഉള്ളവർക്കും കൃഷി ചെയ്യാൻ പറ്റിയ ഒന്നാണ് ചെറുനാരകം .10 സെന്റ് വസ്തുവിനകത്ത് ഏകദേശം 80 മുകളിൽ ചെറുനാരകം കൃഷിചെയ്യാൻ പറ്റും .അത്ര പരിപാലനം ഒന്നുമില്ലാതെ വളർത്താൻ കഴിയും .നല്ല സൂര്യപ്രകാശം വേണമെന്നു മാത്രം .ചെറുനാരകം നട്ട് 3 വർഷം കഴയുമ്പോൾ കായ്ക്കാൻ തുടങ്ങും 6 വർഷം കഴിയുമ്പോൾ ഭയങ്കരമായ വിളവ് കിട്ടും .മരമൊന്നിന് വർഷം 500 കായ്കൾ വരെ കിട്ടും .എല്ലാത്തരം മണ്ണിലും ചെറുനാരകത്തിന് വളരാനുള്ള കഴിവുണ്ട് .5 .5 നും 7 .0 നും ഇടയിൽ പി എച്ച് മൂല്യമുള്ള മണ്ണനാണ് അനുയോജ്യം .ഏകദേശം 20 വർഷം വരെ ഒരു നാരകത്തിൽ നിന്നും വിളവെടുക്കാൻ സാധിക്കും .ആയില്യം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം നാരകമാണ്
സസ്യകുടുംബം : Rutaceae
ശാസ്ത്രനാമം : Citrus limon / citrus anrantifolia christm
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Lemon
സംസ്‌കൃതം : നിംബൂകഃ, ജംഭകഃ, ജംബീര
ഹിന്ദി: നിംബു
തമിഴ് : എലുമിച്ചപ്പഴം
തെലുങ്ക് : നിമ്മ
ഗുജറാത്തി :ലീംബു
ബംഗാളി : പാതിലേബു
രസാദിഗുണങ്ങൾ
രസം: അമ്ളം
ഗുണം : ഗുരു, സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : അമ്ളം
രാസഘടകങ്ങൾ
ചെറുനാരങ്ങയിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത് Vitamin
Cയാണ് .Citric acid ചെറുനാരങ്ങയ്ക്ക് പുളിരസം നൽകുന്നത് ,γ-Limonene ,α- Pinene ,Camphene ,Linalool തുടങ്ങിയ രാസപദാർഥങ്ങൾ നാരങ്ങയുടെ തൊലിയിൽ കാണുന്ന ബാഷ്പശീല തൈലത്തിൽ അടങ്ങിയിട്ടുണ്ട്
ഔഷധഗുണങ്ങൾ
നാരങ്ങാനീരിൽ വിറ്റാമിൻ സി അധികമായ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ,സിഡ്രിക് അമ്ലം അടങ്ങിയിട്ടുള്ളതിനാൽ ദഹനശക്തി വർദ്ധിപ്പിക്കും രക്തശുദ്ധിയുണ്ടാകും
ചില ഔഷധപ്രയോഗങ്ങൾ
പാൽപ്പാടയിൽ ചെറുനാരങ്ങാനീര് ചേർത്ത് ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരുവും മുഖത്തെ ചുളിവുകളും മാറും
ഒരു ഗ്ലാസ് നാരങ്ങാവെള്ളം ദിവസവും പതിവായി കഴിച്ചാൽ രക്തശുദ്ധിക്കും ദഹനശക്തിക്കും വളരെ നല്ലതാണ്
ചെറുനാരങ്ങാ നീര് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കം കിട്ടും
അര ഗ്ലാസ് കട്ടം ചായയിൽ ഒരു മുറി നാരങ്ങാ പിഴിഞ്ഞു ചേർത്ത് കഴിച്ചാൽ വയറിളക്കവും വയറുകടിയും മാറും
ഉപ്പു പൊടിയിൽ നാരങ്ങാനീര് ചേർത്ത് പതിവായി പല്ലുതേയ്ച്ചാൽ പല്ലിന് നല്ല നിറവും തിളക്കവും ഉണ്ടാകും
ചെറുനാരങ്ങാ നീരിൽ അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് കഴിച്ചാൽ വയറുവേദന മാറും
തേങ്ങാപ്പാലിൽ ചെറുനാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കുളിക്കുക മുടികൊഴിച്ചിൽ പൂർണമായും മാറും കുറഞ്ഞത് ആഴ്ചയിൽ 3 പ്രാവിശ്യം ചെയ്യണം
ചെറുനാരങ്ങാനീരും ,രക്തചന്ദനവും ചേർത്ത് എണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തുമ്മൽ ,പീനസം എന്നിവ മാറും
15 ml ചെറുനാരങ്ങാനീരും ,20 ml ആവണക്കെണ്ണയും .15 ml കരിനൊച്ചി ഇലയുടെ നീരും ,15 ml ഇഞ്ചിനീരും കൂട്ടിക്കലർത്തി കാൽ ടീസ്പൂൺ ഇന്തുപ്പ് വറുത്തതും ചേർത്ത് ചൂടുവെള്ളത്തിന്റെ മുകളിൽ വച്ച് ചൂടാക്കി രാവിലെ വെറുംവയറ്റിൽ കഴിച്ച് വയറിളക്കിയാൽ വിട്ടുമാറാത്ത നാടുവേദന മാറിക്കിട്ടും
നാരങ്ങാവെള്ളം ദിവസം പലപ്രാവശ്യം കഇഞ്ചി കവിൾ കൊണ്ടാൽ വായ്പുണ്ണ് മാറും
നാരങ്ങാനീരും ,ഇഞ്ചിനീരും ഒരേ അളവിൽ തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കുളിക്കുകതലയിലെ പേൻ പരിപൂർണ്ണമായും മാറും
ചെറുനാരങ്ങാ നീരിൽ കൽക്കണ്ടം ചേർത്ത് കഴിച്ചാൽ ഛർദി ,പനി ,ശ്വാസതടസ്സം എന്നിവ മാറും
ചെറുനാരങ്ങാ നീര് ചൂടുവെള്ളത്തിൽ ചേർത്ത് കവിൾ കൊണ്ടാൽ മോണയിൽ ഉണ്ടാകുന്ന വ്രണങ്ങളും നീരും മാറും
ചെറുനാരങ്ങാനീരിൽ ഗന്ധകം ചാലിച്ച് പൊരികണ്ണിയുടെ മുകളിൽ പുരട്ടിയാൽ പൊരികണ്ണി മാറിക്കിട്ടും
നാരങ്ങാ നീര് പുറമെ പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് പഴുക്കുകയില്ല
കട്ടം ചായയിൽ നാരങ്ങാനീര് ചേർത്ത് പനിയുടെ ആരംഭഘട്ടത്തിൽ കഴിച്ചാൽ പനി മൂർച്ഛിക്കാതെ ശമിക്കും
ചറുനാരങ്ങായുടെ അരിയും ,ഇരട്ടിമധുരവും ഒരേ അളവിൽ ഉണക്കിപ്പൊടിച്ച് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ അസ്ഥിശ്രാവം മാറും
ഒരുഗ്ലാസ് വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് ദിവസവും രാവിലെ പതിവായി കുടിച്ചാൽ അമിത ഭാരവും ദുർമേദസ്സും കുറയും
നാരങ്ങാനീരും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് എണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ തലയിലെ താരൻ മാറും .ഈ എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും
ചെറുനാരങ്ങാനീരിൽ ശർക്കര ചാലിച്ച് പുരട്ടിയാൽ തേനീച്ച വിഷം ശമിക്കും
രക്തചന്ദനം ചെറുനാരങ്ങാനീരിൽ അരച്ച് പുരട്ടിയാൽ ചൊറി ചിരങ്ങ് എന്നിവ ശമിക്കുകയും തുടർച്ചയായി പുരട്ടിയാൽ ഇവ ഉണ്ടായതു മൂലമുള്ള പാടുകൾ മാറുകയും ചെയ്യും
ചെറുനാരങ്ങയുടെ നീരിൽ ചെറുനാരങ്ങയുടെ ഇല അരച്ച് തലയിൽ തേച്ചു പിടിപ്പിച്ച് കുറച്ചു സമയത്തിന് ശേഷം കുളിച്ചാൽ തലയിലെ താരൻ മാറും
ചെറുനാരങ്ങാനീരിൽ അൽപം പഞ്ചസാര ചേർത്ത് ആഹാരത്തിന് മുൻപ് കഴിച്ചാൽ ,വിശപ്പില്ലായ്മ ,രുചിയില്ലായ്മ ,ദഹനക്കുറവ് എന്നിവ മാറും
ചെറുനാരങ്ങാനീരിൽ തുളസിയില അരച്ച് ഗോമൂത്രവും ചേർത്ത് പുറമെ മുറിവായിൽ പുരട്ടിയാൽ തേൾവിഷം ശമിക്കും