വളരെ പ്രശസ്തമായ ഒരു സൗന്ദര്യവർധകദ്രവ്യമാണ് കസ്തൂരിമഞ്ഞൾ .മഞ്ഞളിന്റെ കുടുംബത്തിൽപ്പെട്ട ഈ സസ്യം മഞ്ഞളിനോട് ഏറെ സാദൃശ്യമുള്ളതാണ് .മഞ്ഞക്കൂവ കസ്തൂരി മഞ്ഞളായി പലരും ഉപയോഗിക്കുന്നു എന്നാൽ യെഥാർത്ഥ കസ്തുരി മഞ്ഞൾ അതല്ല .മഞ്ഞക്കൂവയുടെ ഇലയുടെ നടുവിലൂടെ നീല നിറത്തിലുള്ള ഒരു വരകാണും എന്നാൽ കസ്തുരി മഞ്ഞളിന് ഈ ലൈൻ കാണുകയില്ല
ഇന്ത്യയിലുടനീളം ഈ സസ്യം കാണാം .കേരളത്തിൽ വൻതോതിൽ കസ്തുരിമഞ്ഞൾ കൃഷി ചെയ്യുന്നു .120 cm ഉയരത്തിൽ വരെ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ തടിച്ച തണ്ടോടുകൂടിയതാണ് .ഇലകൾ ദീർഘവൃത്താകൃതിയും ഞെരുടിയാൽ സുഗന്ധവുമുള്ളതാണ് .പുഷ്പ്പങ്ങളുടെ നിറം ഇളം ചുവപ്പാണ് .ഇതിന്റെ കിഴങ്ങു മുറിച്ചു നോക്കിയാൽ കർപ്പൂരത്തിന്റെ സുഗന്ധവും വെണ്ണയുടെ നിറവുമാണ് .കിഴങ്ങാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്
സസ്യകുടുംബം : Zingiberaceae
ശാസ്ത്രനാമം : Curcuma aromatica
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Wild turmeric, Aromatic turmeric
സംസ്‌കൃതം : കർപ്പൂരഹരിദ്രാ ,വനഹരിദ്രാ
ഹിന്ദി: जंगली हल्दी ജംഗ്ലീ ഹൽദീ
തമിഴ്: கஸ்தூதி மஞ்சள் കസ്തൂരിമഞ്ചൾ
തെലുങ്ക് : Kasthuri Pasupa കസ്തൂരി പശുപ
കന്നഡ: Kasthuri Arishina കസ്തൂരി അരിശിന
രസാദിഗുണങ്ങൾ
രസം :തിക്തം, മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം
രാസഘടകങ്ങൾ
കിഴങ്ങിലടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന വർണ്ണ വസ്തു ചർമ്മത്തിന് ശോഭ വർദ്ധിപ്പിക്കുന്നു .അന്നജം ,കൊഴുപ്പ് ,പഞ്ചസാര എന്നിവയും ബാഷ്പീകരണ സ്വഭാവമുള്ള ഒരു സ്ഥിരതൈലവും കിഴങ്ങിൽ അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നു ,രക്തശുദ്ധിയുണ്ടാക്കുന്നു ,ചർമ്മരോഗം ,കുഷ്ഠടം ,വിവർണ്ണത്ത എന്നിവ ശമിപ്പിക്കുന്നു ,ചുമ ,ഇക്കിൾ ,ശ്വാസകോശരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു . വിഷഹാരമണ്
ചില ഔഷധപ്രയോഗങ്ങൾ
കസ്തൂരി മഞ്ഞൾ പനിനീരിൽ അരച്ച് വെയിലത്തു വച്ച് ചൂടാക്കി
കുറച്ചു ദിവസം പതിവായി മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറിക്കിട്ടും
തേൾ മുതലായ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് കസ്തൂരിമഞ്ഞൾ അരച്ചിട്ടാൽ വിഷം ശമിക്കും
നവജാതശിശുക്കളെ കസ്തൂരി മഞ്ഞൾ അരച്ച് തേച്ച്കുളിപ്പിക്കുന്നത് രോഗാണുക്കളിൽ നിന്നും ചർമത്തെ രക്ഷിക്കാനും ചർമത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കും.
കസ്തൂരിമഞ്ഞളും കറുകയുടെ ഇലയും ചേർത്ത് അരച്ചു പുരട്ടിയാൽ ഉളുക്ക് ,ചതവ് എന്നിവ സുഖപ്പെടും
കസ്തൂരിമഞ്ഞൾ പതിവായി വെള്ളത്തിൽ അരച്ച് മുഖത്തു പുരട്ടിയാൽ കരിമംഗലം മാറിക്കിട്ടും
ദിവസവും കുളിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി അരച്ച് ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ശരീരദുര്‍ഗന്ധം മാറിക്കിട്ടുകയും ചെയ്യും
കസ്തുരിമഞ്ഞളും കടുക്കാത്തോടും തുല്യ അളവിൽ കാടിവെള്ളത്തിൽ അരച്ച് പുരട്ടിയാൽ അഞ്ചാംപനി, ചിക്കന്‍പോക്സ് തുടങ്ങിയ ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറിക്കിട്ടും
കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി എന്നിവ നീലയമരി നീരില്‍ അരച്ച് പുരട്ടിയാൽ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം ,എന്നിവ മാറിക്കിട്ടും
കസ്തൂരിമഞ്ഞള്‍പൊടിയും ,പാല്‍പൊടിയും ,പനിനീരും കൊഴമ്പു രൂപത്തിൽ പതിവായി മുഖത്ത് പുരട്ടിയാൽ മുഖകാന്തിവർദ്ധിക്കും