നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ധാരാളം കാണുന്നതും നിലംപറ്റി വളരുന്നതുമായ ഒരു ഔഷധസസ്യമാണ് ചെറുപ്പുള്ളടി . ചില സ്ഥലങ്ങളിൽ നിലംപുള്ളടി ,നിലമ്പരണ്ട എന്ന പേരിലും അറിയപ്പെടും .ഏതു കാലാവസ്ഥയിലും തറയിൽ പറ്റിവളരാൻ കഴിവുള്ളൊരു ഔഷധസസ്യം കൂടിയാണ് ചെറുപുള്ളടി. വലിയ ഇലകളോടുകൂടി വേറൊരു ഇനംകൂടിയുണ്ട് . അതിനെ പെരുംപുള്ളടി എന്ന പേരിൽ അറിയപ്പെടുന്നു .ഔഷധഗുണങ്ങൾ കൂടുതലുള്ളത് ചെറുപ്പുള്ളടിയ്ക്കാണ് .
ചെറുപ്പുള്ളടി പ്രധാനമായും നാലുതരത്തിൽ കാണപ്പെടുന്നു .ചുവപ്പ് ,നീല ,വെളുപ്പ് ,കറുപ്പ് എന്നീ നിറത്തിൽ പൂക്കളുണ്ടാവുന്നവ . ചുവന്ന പൂക്കളുണ്ടാവുന്നവയിൽ സ്വർണ്ണത്തിന്റെ അംശവും . വെളുത്ത പൂക്കളുണ്ടാവുന്നവയിൽ വെള്ളിയുടെ അംശവും . നീല പൂക്കളുണ്ടാവുന്നവയിൽ ചെമ്പിന്റെ അംശവും . കറുത്ത പൂക്കളുണ്ടാവുന്നവയിൽ ഇരുമ്പിന്റെ അംശവും അടങ്ങിയിട്ടുണ്ടന്ന് പറയപ്പെടുന്നു . സമൂലം ഔഷധഗുണമുള്ള ഈ സസ്യം ഒട്ടുമിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധിയാണ്.
സസ്യകുടുംബം : Fabaceae
ശാസ്ത്രനാമം : Grona triflorum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Tick clover, tick-trefoil
സംസ്‌കൃതം : ത്രിപാദി,ഹംസപാതി
ഔഷധഗുണങ്ങൾ
ഇതൊരു പിത്തനാശക ഔഷധമാണ്, അപസ്മാരം, അതിസാരം,അസ്ഥിസ്രാവം, വിസർപ്പം, ഉന്മാദം, രക്തദോഷം, വൃണം ,തീപൊള്ളൽ മൂലമുണ്ടാകുന്ന വൃണം, എട്ടുകാലിവിഷം എന്നിവയെ ശമിപ്പിക്കും.മഞ്ഞപ്പിത്തത്തിനും ,അതിശക്തമായ തലവേദനക്കും വളരെ ഫലപ്രദം ,ഫൈബ്രോയ്ഡ് മൂലമുണ്ടാകുന്ന രക്തംപോക്ക് ശമിപ്പിക്കും. പെരണ്ടയുപ്പ് എന്ന ഔഷധം തയാറാക്കുന്നത് ഇ ചെടിയിൽ നിന്നാണ്. കുട്ടികൾക്കുണ്ടാകുന്ന പനിയോടു കൂടിയ ഛര്‍ദ്ദിക്കും ,പച്ചനിറത്തിൽ വയറിളകി പോകുന്നതിനും വളരെ ഫലപ്രദമാണ് പെരണ്ടയുപ്പ്. കൂടാതെ എല്ലാ കുടല്‍ വ്രണങ്ങള്‍ക്കും ഇത് വളരെ ഫലപ്രദമാണ് ..സിദ്ധവൈദ്യത്തില്‍ ഈ ചെടികൊണ്ട് ഭസ്മം ഉണ്ടാക്കാറുണ്ട്.
ചില ഔഷധപ്രയോഗങ്ങൾ
സ്ത്രീകളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് അസ്ഥിസ്രാവം അഥവാ ലൂക്കോറിയാ . ഈ രോഗത്തിന് വളരെ ഫലപ്രദമായ ഒരു മരുന്നാണ് ചെറുപ്പുള്ളടി അഥവാ നിലമ്പരണ്ട. ഇതിന്റെ 12 പിടി ഇല ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്തതിന് ശേഷം. 60 ഗ്രാം നിലപ്പനക്കിഴങ്ങും അരച്ചുകലക്കി 4 ഔൺസ് വീതം പശുവിൻ നെയ്യും ,എരുമനെയ്യും ചേർത്ത് കാച്ചി അരിച്ചെടുത്ത് കഴിച്ചാൽ അസ്ഥിസ്രാവം പരിപൂർണമായും മാറും. പിന്നീട് ഉണ്ടാവുകയുമില്ല . കൂടാതെ ഗർഭാശയ മുഴകൾ മൂലമുണ്ടാകുന്ന രക്തംപോക്കും മാറും .
നിലമ്പരണ്ടയുടെ ഇല അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി പതിവായി കുറച്ചുനാൾ കഴിച്ചാൽ പൈല്‍സ്, വെരിക്കോസ് വെയിന്‍ എന്നീ രോഗങ്ങൾ മാറും.
60 ഗ്രാം നിലമ്പരണ്ട സമൂലം കഴുകി വൃത്തിയാക്കി ചതച്ച് ഒരു തുണിയിൽ കിഴികെട്ടി പഴക്കം ചെന്ന കുത്തരിയിൽ കഞ്ഞി വച്ച് 3 ആഴ്ച പതിവായി കുടിച്ചാൽ ലിവർ സിറോസിസ് പരിപൂർണമായും മാറും . അതുപോലെ മറ്റുള്ള കരൾ രോഗങ്ങളും ശമിക്കും . ഈ കഞ്ഞി കഴിക്കുമ്പോൾ ,മദ്യം,മുട്ട ,പൂവൻപഴം ,കപ്പ ,ഉപ്പ് ,എണ്ണ എന്നിവ ഉപയോഗിക്കാൻ പാടില്ല .
നിലമ്പരണ്ട സമൂലം (വേരോടെ ) പറിച്ച് കഴുകി വൃത്തിയാക്കി പച്ചമഞ്ഞളും ചേർത്ത് അരച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി അരിച്ചെടുത്ത് ഈ എണ്ണ ശരീരമാസകലം തേച്ച് അര മണിക്കൂറിന് ശേഷം കുളിച്ചാൽ ശരീരത്തിന് നല്ല നിറം വയ്ക്കുകയും ശരീരത്തിലുള്ള കറുത്ത പാടുകൾ മുഴുവൻ മാറിക്കിട്ടുകയും ചെയ്യും .
നിലമ്പരണ്ടയുടെ ഇല ഇടിച്ച് പിഴിഞ്ഞ് 2 ഔൺസ് നീരെടുത്ത് തേനും ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ ആർത്തവ സമയത്തെ അമിത രക്തസ്രാവം മാറും.
നിലമ്പരണ്ടയുടെ ഇലയും, പച്ചമഞ്ഞളും ചേർത്ത് അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും . കൂടാതെ സ്ത്രീകളുടെ മുഖത്തുണ്ടാകുന്ന അമിത രോമവളർച്ച തടയാനും സഹായിക്കും.
നിലമ്പരണ്ട സമൂലം (വേരോടെ ) പനിനീരും ചേർത്ത് അരച്ച് തെങ്ങിന്റെ പച്ച ഓലയിൽ വച്ച് തീയിൽ ചൂടാക്കി ചെറിയ ചൂടോടെ നെറുകയിൽ കനത്തിൽ പുരട്ടിയാൽ എത്ര ശക്തമായ തലവേദനയും മാറും .
നിലമ്പരണ്ട,ചെറുകടലാടി,നിലപ്പനക്കിഴങ്ങ് എന്നിവ തുല്യ അളവിൽ എടുത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പശുവിൻ പാലിൽ കലക്കി ദിവസം മൂന്നുനേരം വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.
കണ്ണിൽ ചുണ്ണാമ്പ് വെള്ളം വീഴുകയൊ ,കണ്ണിൽ ചതവോ ,മുറിവോ ഉണ്ടാകുകയോ ചെയ്താൽ നിലമ്പരണ്ട ചതച്ച നീര് രണ്ടോ മൂന്നോ തുള്ളി കണ്ണിലൊഴിച്ചാൽ മതിയാകും .
20 ഗ്രാം നിലമ്പരണ്ട അരച്ച് ഒരു ഗ്ലാസ് പശുവിൻ പാലിൽ കലക്കി ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ എത്ര കടുത്ത മഞ്ഞപ്പിത്തവും മാറിക്കിട്ടും.
നിലമ്പരണ്ടയുടെ ഇല അരച്ച് മുറിവുകളിലോ ,പഴകിയ വ്രണങ്ങളിലോ പുരട്ടിയാൽ അവ വേഗം സുഖപ്പെടും.