തരിശു ഭൂമിയിലും വെളിബ്രദേശങ്ങളിലും വനങ്ങളിലും കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് നറുനീണ്ടി .നന്നാറി എന്ന പേരിലും അറിയപ്പെടും കേരളം ,മഹാരാഷ്ട്ര ,ബംഗാൾ ,ശ്രീലങ്ക എന്നിവടങ്ങളിലും ഇ സസ്യം വളരുന്നു .കറുത്തതും വെളുത്തതുമായ രണ്ട് ഇനം നറുനീണ്ടി കാണപ്പെടുന്നു .കറുത്ത നറുനീണ്ടിയെ ശാരിബം എന്ന പേരിലും .വെളുത്ത നറുനീണ്ടിയെ ഗോപകന്യ എന്ന പേരിലും അറിയപ്പെടുന്നു.
ഹിമാലയ ,ഗംഗാതീരം ,നേപ്പാൾ ,ബംഗാൾ ,അസ്സം ,എന്നിവിടങ്ങളിൽ കറുത്ത നറുനീണ്ടി ധാരാളമായി കാണപ്പെടുന്നു .വെളുത്ത നറുനീണ്ടി കേരളത്തിലും ധാരാളമായി കാണപ്പെടുന്നു .ഇവ രണ്ടിന്റെയും ഔഷധഗുണങ്ങൾ ഒരുപോലെയാണ് .
തറയിലൂടെ പടർന്നു വളരുന്ന ഈ വള്ളിച്ചെടിയുടെ ഇലകൾക്ക് ഇരുണ്ട നീല നിറമാനാണ് .ഇലകൾക്ക് തീരെ വീതി കുറഞ്ഞതും നീളമുള്ളതുമാണ് .ഇലയുടെ നടുവിലൂടെ ഒരു വെളുത്ത വര കാണും .തണ്ടുകൾക്ക് ഇളം ബ്രൗൺ നിറമാണ് .തണ്ടിലും വേരിലും പാൽ പോലെയുള്ള കറയുണ്ടാകും .മണ്ണിനടിയിൽ നല്ല ആഴത്തിനാണ് ഇതിന്റെ വേരുകൾ പോകുന്നത്. നമ്മൾ കൈകൊണ്ടു പിഴുതാൽ തണ്ട് മുറിഞ്ഞു പോരും വേര് കിട്ടില്ല .വേര് കിട്ടണമെങ്കിൽ കിളച്ച് എടുക്കണം .
ഇതിന്റെ കിഴങ്ങിന് കർപ്പൂരത്തിന്റെ ഗന്ധമാണ് .നമ്മളിൽ പലർക്കും ഇതിന്റെ സ്വാത് അറിയാവുന്നതാണ് വഴിയോരങ്ങളിൽ നിന്നും നമ്മൾ പപപ്പോഴും നറുനീണ്ടി സര്‍ബത്ത് അല്ലങ്കിൽ നന്നാറി സര്‍ബത്ത് കഴിച്ചിട്ടുണ്ടാവും ,ഒരു വർഷം പ്രായമായ നറുനീണ്ടിയുടെ വേരാണ് കിഴങ്ങായി രൂപം പ്രാപിക്കുന്നത്.ഈ കിഴങ്ങാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നതും .
Botanical name | Hemidesmus indicus |
---|---|
Family | Apocynaceae (Oleander family) |
Common name | Indian Sarsaparilla |
Hindi | अनंतमूल Anantamul दूधली Dudhli |
Tamil | Nannari Sugandipala |
Telugu | Suganda pala |
Kannada | ಸುಗಂಧ ಹಾಲಿನ ಗಿಡ Sugandha haalina gida ಸೊಗದೆ Sogade ಸುಗಂಧಿ Sugandhi ಅನಂತಮೂಲ Anantamula |
Sanskrit | अनंतमूल Anantamul Sariva |
Gujarati | Sariva Upalasari |
Manipuri | ꯑꯅꯟꯇꯥꯃꯨꯜ Anantamul |
Marathi | अनंतवेल Anant vel |
Malayalam | Naruneendi നറുനീണ്ടി നന്നാറി Nannari |
രസാദിഗുണങ്ങൾ | |
രസം | മധുരം, തിക്തം |
ഗുണം | സ്നിഗ്ധം, ഗുരു |
വീര്യം | ശീതം |
വിപാകം | മധുരം |
രാസഘടകങ്ങൾ
നറുനീണ്ടിയുടെ വേരിലും കിഴങ്ങിലും Hemidesmine എന്ന രാസപദാർത്ഥം അടങ്ങിട്ടിയയുണ്ട് .കൂടാതെ Triterpenoids വർഗ്ഗത്തിൽപ്പെടുന്ന α - Amyrin .β -Amyrin ,Rutin എന്നിവയും കാണപ്പെടുന്നു
ഔഷധഗുണങ്ങൾ
രക്തശുദ്ധി ഉണ്ടാക്കും ,ത്വക്ക് രോഗങ്ങൾ ,സിഫിലിസ് ,കുഷ്ടം ,മൂത്രാശയരോഗങ്ങൾ ,വാതരക്തം ,വിഷം എന്നിവ ശമിപ്പിക്കും ,ലൈംഗീകശക്തി വർദ്ധിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം പതിവായി കഴിച്ചാൽ ,ചർമ്മരോഗങ്ങൾ ,കുഷ്ടം ,സിഫിലിസ് ,രക്തദുഷ്ടി ,തേൾവിഷം എന്നിവ ശമിക്കും
നറുനീണ്ടി,മുത്തങ്ങ ,ചന്ദനം ,രക്തചന്ദനം ,കർപ്പൂരം രാമച്ചം എന്നിവ തുല്യ അളവിൽ പൊടിച്ച് യോനിയിൽ വിതറിയാൽ യോനി ദുർഗന്ധം മാറും കൂടാതെ അയഞ്ഞ യോനി മുറുകുകയും ചെയ്യും
നറുനീണ്ടിയുടെ വേര് ,നാല്പാമരമൊട്ട് ,കറുക ,ചന്ദനം ഇരട്ടിമധുരം ,താമരവളയം ,രാമച്ചം ,ഇരുവേലി എന്നിവ പാലിൽ അരച്ച് നെയ്യും ചേർത്ത് പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന പൊങ്ങൻ പനി മാറും
നറുനീണ്ടിയുടെ വേര് പാൽകഷായം വച്ച് 25 ml വീതം ദിവസം രണ്ടുനേരം വീതം മൂന്നോ നാലോ ദിവസം കഴിച്ചാൽ മൂത്രച്ചുടിച്ചിൽ ,മൂത്രം മഞ്ഞയോ ചുവപ്പു കളറിലോ പോകുന്ന അവസ്ഥ മാറും
നറുനീണ്ടിയുടെ കിഴങ്ങ് കഷായം വച്ച് പഞ്ചസാരയും തേനും ചേർത്ത് കൊടുത്താൽ ശിശുക്കൾക്കുണ്ടാകുന്ന വയറുകടി ,ചുമ എന്നിവ മാറും
നറുനീണ്ടിയുടെ കിഴങ്ങ് അരച്ച് ഒരു താന്നിക്കായുടെ വലുപ്പത്തിൽ ഒരു ഗ്ലാസ് പശുവിൻ പാലിൽ കലക്കി 3 ആഴ്ച പതിവായി കഴിച്ചാൽ ,അസ്ഥിസ്രാവം ,ചുട്ടുനീറ്റൽ ,,ചൊറി ,ചിരങ്ങ് ,വിഷം എന്നിവ മാറും
പശുവിന്റെ മുലകാമ്പ് വെടിച്ചു കീറുന്നതിന് നറുനീണ്ടിയുടെ കിഴങ്ങ് അരച്ച് പുരട്ടിയാൽ മതിയാകും
നറുനീണ്ടിയുടെ കിഴങ്ങ് വാഴയിലയിൽ പൊതിഞ്ഞു തീക്കനലിൽ ചുട്ട് ജീരകവും ,നെയ്യും ,പഞ്ചസാരയും ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ പുരുഷഗ്രന്ഥി വീക്കം മൂലം മൂത്രം പോകാത്ത അവസ്ഥ മാറിക്കിട്ടും
വ്രണങ്ങൾക്കും നീരിനും നറുനീണ്ടി കിഴങ്ങ് അരച്ചു പുരട്ടുന്നത് നല്ലതാണ്
നറുനീണ്ടിയുടെ കിഴങ്ങ് ഉണക്കിപ്പൊടിച്ചു കരിക്കിൻ വെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും
നറുനീണ്ടിയുടെ കിഴങ്ങ് തണലിൽ ഉണക്കി പൊടിച്ച് 10 ഗ്രാം വീതം തേനിൽ ചാലിച്ച് കുറച്ചുനാൾ പതിവായി കഴിച്ചാൽ കരൾ സംബന്ധമായ രോഗങ്ങൾ മാറിക്കിട്ടും
നറുനീണ്ടിയുടെ കിഴങ്ങ് കഷായം വച്ച് എരുമ നെയ്യും ചേർത്ത് നറുനീണ്ടി കിഴങ്ങ് അരച്ചതും ചേർത്ത് കാച്ചി 15 ഗ്രാം വീതം ദിവസവും കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും .എയ്ഡ്സ് രോഗികളുടെ ആയുസ് വർദ്ധിപ്പിക്കുവാനും വളരെ നല്ലതാണ്
നറുനീണ്ടിയുടെ കിഴങ്ങ് പച്ചയ്ക്ക് തിന്നാൽ ലൈംഗീകശക്തി വർദ്ധിക്കും
നറുനീണ്ടിയുടെ കിഴങ്ങ്,തിപ്പലി ,മുന്തിരിപ്പഴം ,ശതകുപ്പ ,അരേണകം എന്നിവ കഷായം വച്ച് ശർക്കര മേമ്പടി ചേർത്ത് കഴിച്ചാൽ വാതജ്വരം ശമിക്കും
നറുനീണ്ടിയുടെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും
നറുനീണ്ടിയുടെ വള്ളി കയ്യിൽ കെട്ടി കിടന്നുറങ്ങിയാൽ ഉറക്കത്തിൽ കൂടെ കൂടെ ഞെട്ടി ഉണരുന്ന അവസ്ഥ മാറുകയും നല്ല ഉറക്കം കിട്ടികയും ചെയ്യും
നറുനീണ്ടിയുടെ കിഴങ്ങും ,ശതവാരിക്കിഴങ്ങും ,ഇരട്ടിമധുരവും ചേർത്ത് നെയ്യ് കാച്ചി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ ചുടുവാതം (ഉപ്പൂറ്റി വിണ്ടുകീറൽ ) മാറും