കാടുകപ്പാല | കുടകപ്പാലയുടെ ഔഷധഗുണങ്ങൾ | Holarrhena antidysenterica



കേരളത്തിലെ വനങ്ങളിൽ  കണ്ടുവരുന്ന ഒരു വൃക്ഷമാണ്  കാടുകപ്പാല 8 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം പീരുമേട് തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളമായി കണ്ടുവരുന്നു .പാല മരങ്ങളുടെ കുടുബത്തിൽപ്പെട്ട ഈ വൃക്ഷം ഇല കൊഴിക്കുന്ന സ്വഭാവമുള്ളവയാണ് .ഈ വൃക്ഷത്തിന്റെ ഏത് ഭാഗത്ത് മുറിവുണ്ടാക്കിയാലും പാലുപോലെ വെള്ളക്കറയുണ്ടാകും .ഈ മരത്തിന്റെ തൊലിക്ക് നല്ല കട്ടിയുള്ളതാണ് . 

 

കാടുകപ്പാല ,കുടകപ്പാലയുടെ ഔഷധഗുണങ്ങൾ ,kadukappala,kadukappala gunangal,holarrhena antidysenterica,holarrhena antidysenterica q,holarrhena antidysenterica mother tincture,holarrhena antidysenterica 1x,holarrhena antidysenterica uses,holarrhena antidysenterica tree,holarrhena antidysenterica fruit,holarrhena antidysenterica plant,holarrhena antidysenterica dosage,holarrhena antidysenterica flower,holarrhena antidysenterica in hindi,holarrhena antidysentrica,holarrhena antidysenterica hindi name,holarrhena antidysenterica side effects,tellicherry bark,casca de tellicherry,écorce de tellicherry,kulit telur tellicherry,the coral swirl or tellicherry bark,kurchi bark,shahar juich,greenery 🌱 all around,peter koikara,kallakurichi,holarrhena antidysentrica,holarrhena pubescens flowers,religion,white angel arabic tarot,sasar chair ki kire banay,life lessons,my health care,inderjo karwa,cucumber rate,white angel lil wayne type beat,1tabernaemontana divaricata,shahar tarkari

അലങ്കാര വൃക്ഷമായി വളർത്താൻ പറ്റിയ ഒന്നുകൂടിയാണ് കടുകപ്പാല .വേനൽക്കാലത്താണ് ഈ മരം പൂക്കുന്നത് .ഇല കൊഴിഞ്ഞ കൊമ്പുകളിലാണ് കുലകളായി പൂക്കളുണ്ടാകുന്നത് ,പൂക്കൾക്ക് നല്ല വെളുത്ത നിറവും മുല്ലപ്പൂവിന്റെ ആകൃതിയുമാണ് .ഇതിന്റെ ഫലത്തിന് ഏകദേശം 30 cm നീളമുണ്ടായിരിക്കും .പച്ചനിറത്തിലുള്ള ഫലത്തിൽ അനേകം വിത്തുകളുണ്ട് .കടുകപ്പാല ഈടും ബലവും കുറഞ്ഞ ഒരു വെള്ളത്തടിയാണ് .ഈ മരത്തിന്റെ തൊലി ,വിത്ത് എന്നിവ ഔഷധങ്ങൾക്കയി ഉപയോഗിക്കുന്നു 


 കുടകപ്പാല വെളുത്തത്, കറുത്തത് എന്നിങ്ങനെ രണ്ടിനമുണ്ട്.വെളുത്ത കുടകപ്പാലയുടെ കാണ്ഡത്തിന് വെള്ളയും ചാരനിറവും കലർന്നിരിക്കും. പുഷ്പത്തിന് വെള്ളനിറവുമാണ്. കറുത്ത കുടകപ്പാല ചുവപ്പോ കറുപ്പോ നിറമുള്ള കാണ്ഡത്തോടു കൂടിയതും ചുവന്ന പുഷ്പമുള്ളതും ആയിരിക്കും. 

ഒരു വിഷസസ്യമാണ് കുടകപ്പാല ഇതിന്റെ പട്ട, ഇല, വിത്ത് എന്നിവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു ഇവയിൽ അടങ്ങിയിട്ടുള്ള  കുർച്ചിസിൻ ആണ് പ്രധാന വിഷഘടകം.ആട്, പശു തുടങ്ങിയ ജന്തുക്കൾക്ക് ഇതിന്റെ ഇല വിഷബാധ ഉണ്ടാക്കുന്നതാണ്.കുടകപ്പായുടെ വിഷമയമുള്ള ഭാഗങ്ങൾ അധികമായി ഉള്ളിൽചെന്നാൽ ശരീരകോശങ്ങളിലെ പ്രോട്ടോപ്ലാസം നശിക്കും.  ഹൃദയപ്രവർത്തനം മന്ദീഭവിക്കുകയും രക്തസമ്മർദം താഴുകയും ചെയ്യും. ചിലപ്പോൾ ഹൃദയസ്തംഭനം ഉണ്ടായി മരണം സംഭവിക്കാം .കുടകപ്പാല ഉള്ളിൽ കഴിച്ചുള്ള വിഷബാധയിൽ രോഗിയെ ഛർദിപ്പിക്കുകയും രോഗിയിൽകാണുന്ന മറ്റു ലക്ഷണങ്ങൾക്കനുസരിച്ച ചികിത്സ ചെയ്യുകയും വേണം.

Botanical name Holarrhena pubescens
Holarrhena antidysenterica

Family Apocynaceae
Common name Indrajao
Hindi कडवा इंद्रजव karva indrajau
कुटज kutaja
Sanskrit इंद्रयव indrayava
कुटज kutaja
sakraparyaaya
sakraasana
वत्सक vatsaka

Tamil கிரிமல்லிகை kirimllikai
குடசப்பாலை kutaca-p-palai
மலைமல்லிகை mlaimllikai
Telugu గిరిమల్లిక girimallika
కొడిసెపాల kodisepala
కోలముక్కు kolamukku
కొండమల్లె kondamalle
కుటజము kutajamu
Kannada ಕೊಡಸಿಗೆ Kodasige
Koodsaloo
Korchie

Marathi इंद्रजव indrajav
कुटज kutaja
पांढरा कुडा pandhra kuda
Malayalam കുടകപ്പാല kutakappaala
Bengali kurchi
কুটজ kutaja
Punjabi  keor
kewar

Gujarati કડવો ઇન્દ્રજવ kadavo indrajav
Oriya kherwa
korwa
kurwa
pitakorwa

Nepali बन खिर्रो Ban Khirro
मधिसे खिर्रो Madhire Khirro
इन्द्रजौ Indrajau
करिङ्गि Kiringgi
कुर्ची Kurchee  

Kashmiri अन्दुसुरुन् andusurun
രസാദിഗുണങ്ങൾ
രസം തിക്തം, കഷായം
ഗുണം ലഘു, രൂക്ഷം
വീര്യം ശീതം
വിപാകം കടു

രാസഘടകങ്ങൾ 

തൊലിയിലും വിത്തിലും കുർച്ചിൻ,കുർച്ചിസിൻ,കോണി സൈൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ ടാനിൻ ,പശ എന്നിവയും അടങ്ങിയിട്ടുണ്ട് 

ഔഷധഗുണങ്ങൾ 

അതിസാരം ,രക്താതിസാരം,അർശസ് ,രക്താർശസ്, ക്രിമി, വയറുകടി ,എന്നിവയെ ശമിപ്പിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ

കുടകപ്പാലയുടെ വേരിന്മേൽത്തൊലി ഒരു കഴഞ്ച്  അരച്ച് പാലിൽ കലക്കി വേവിച്ചശേഷം ഉറ ഒഴിച്ച് തൈരാക്കി  കടഞ്ഞുകിട്ടുന്ന വെണ്ണ പതിവായി കഴിച്ചാൽ  രക്താർശസ്സ്
ശമിക്കും

കുടകപ്പാലയുടെ വേരിലെ തൊലിയും ,പാടതാളിയുടെ കിഴങ്ങും , മുത്തങ്ങയും ചേർത്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ കുട്ടികളിലും പ്രായമായവരിലും മലം അറിയാതെ പോകുന്ന അവസ്ഥ മാറിക്കിട്ടും

കുടകപ്പാലയരിപ്പൊടി 1 ഗ്രാം  തേൻ ചേർത്തു കുട്ടികൾക്ക്  കൊടുത്താൽ കുട്ടികൾ പലനിറത്തിൽ ദുർഗന്ധത്തോടുകൂടി  അതിസരിക്കുന്നത് മാറിക്കിട്ടും 

കുടകപ്പാലയുടെ തൊലിയും ,ചുക്കും ചേർത്ത് കഷായം വച്ച് തണുത്തതിനുശേഷം തേൻ ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും

കുടകപ്പാലയുടെ തൊലി കഷായം വച്ച് ആ കഷായം കൊണ്ട് വ്രണം  കഴുകുകയും പച്ചത്തൊലി അരച്ച്  വ്രണത്തിൽ പുരട്ടുകയും ചെയ്‌താൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും 

 കുടകപ്പാലയരി,തിപ്പലി, നാഗപ്പൂവ്,ചുക്ക്, കുരുമുളക്,മരമഞ്ഞൾ തൊലി കടുക് രോഹിണി  എന്നിവ ഓരോന്നും എട്ടര ഗ്രാം വീതം എട്ടു ഗ്ലാസ് വെള്ളത്തിൽ കഷായം വച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ കഫക്കെട്ട് ,പനി എന്നിവ മാറും

കുടകപ്പാലയുടെ തൊലി ഉണക്കിപ്പൊടിച്ച്  3 gm വീതം തേനിൽ ചേർത്ത് ദിവസം മൂന്നുനേരം കഴിച്ചാൽ അതിസാരം, രക്തപ്രവാഹിക എന്നിവ  ശമിക്കും.

കുടകപ്പാലയരി വറുത്ത് പൊടിച്ച് പല്ലുതേച്ചാൽ വായിലെ ദുർഗന്ധം, മോണപഴുപ്പ് എന്നിവ മാറിക്കിട്ടും

കുടകപ്പാലയുടെ തൊലി 25 gm 200 ml വെള്ളത്തിൽ കഷായം വച്ച് 50 ml  ആക്കി വറ്റിച്ച് 25 ml വീതം രാവിലെയും വൈകിട്ടും കുടിക്കാമെങ്കിൽ അതിസാരം മാറും 

 



Previous Post Next Post