കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഭക്ഷണ സാധനങ്ങൾക്ക് മണവും സ്വാദും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു  സുഗന്ധവ്യഞ്ജനമാണ്  കറിവേപ്പ് .കേരളത്തിൽ  കരിയാപ്പില,കറിവേപ്പില എന്നീ പേരിലും അറിയപ്പെടുന്നു .

ഇത് ദഹനശക്തി വർധിപ്പിക്കുന്നതിനും ,ആഹാരത്തിലുള്ള വിഷാംശം ഇല്ലാതാക്കുന്നതിനും രുചി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു .ഇംഗ്ലീഷിൽ കറിലീഫ് ട്രീ എന്നും സംസ്‌കൃതത്തിൽ കൈഡര്യഃ,സുരഭിനിംബ എന്നീ പേരുകളിലും അറിയപ്പെടുന്നു .

കറിവേപ്പില,കറിവേപ്പ്,കറിവേപ്പില തഴച്ചു വളരാൻ,കറിവേപ്പ് വളം,കറിവേപ്പില കറി,കറിവേപ്പില നന്നായി പിടിച്ചു കിട്ടാൻ,കറിവേപ്പില കൃഷി,കറിവേപ്പില പൊടി,കറിവേപ്പില ജ്യൂസ്,കറിവേപ്പില ഗുണങ്ങൾ,കറിവേപ്പില ഗുണങ്ങള്,ആരോഗ്യത്തിന് കറിവേപ്പില,പ്രമേഹത്തിന് കറിവേപ്പില ജ്യൂസ്,കറിവേപ്പില തഴച്ചുവളരാൻ ചില വഴികൾ,കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ,കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം,കറിവേപ്പ് തഴച്ചു വളരാൻ,കറിവേപ്പില ജ്യൂസ് തയ്യാറാക്കുന്ന വിധം,കറിവേപ്പ് തഴച്ചുവളരാന്‍

  • Botanical name : Bergera koenigii
  • Family : Rutaceae (Lemon family)
  • Synonyms : Chalcas koenigii ,Murraya koenigii
  • Common name : Curry Leaf 
  • Malayalam : Kariyaappila,Kariveppu,Kariveppila
  • Hindi : Mithanim
  • Tamil : Kariveppilai
  • Kannada: Karibevu , Karipatta
  • Marathi : Kadhilimb
  • Telugu : kariveppaku
  • Bengali : Barsunga
വിതരണം .

ദക്ഷിണേന്ത്യയിലാണ് കറിവേപ്പ് കൂടുതലായും കാണപ്പെടുന്നത് . വീട്ടുവളപ്പിൽ സമൃദ്ധമായി വളരുന്ന ഈ ചെറുവൃക്ഷത്തെ കേരളത്തിൽ മിക്കവാറും എല്ലാ വീടുകളിലും നട്ടുവളർത്തുന്നു .തമിഴ്നാട് ,കർണ്ണാടക ,ഗുജറാത്ത് എന്നിവിടങ്ങളിൽ സുഗന്ധവ്യഞ്ജനമായി വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ  കൃഷി ചെയ്യുന്നു .

ഇന്ത്യ കൂടാതെ പാകിസ്ഥാൻ ,ശ്രീലങ്ക ,മ്യാന്മാർ ,മലേഷ്യ ,ആഫ്രിക്ക ,ചൈന ,കംബോഡിയ ,വിയറ്റ്നാം എന്നിവിടങ്ങളിലും കറിവേപ്പ് വളരുന്നു .

സസ്യവിവരണം .

ഏകദേശം 5 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറു വൃക്ഷം . കറിവേപ്പിന്റെ തൊലിക്ക് ചാര നിറമാണ് .പൂർണ്ണ വളർച്ചയെത്തിയ കറിവേപ്പിൽ ധാരാളം ശാഖകൾ ഉണ്ടായിരിക്കും .ഇലകൾക്ക് കടും പച്ചനിറവും നല്ല സുഗന്ധവും ഉണ്ടായിരിക്കും .ഇതിന്റെ കായ്കൾ പച്ച നിറത്തോടുകൂടിയതും ഉരുണ്ടതും വളരെ ചെറുതുമാണ് .

വിത്തുകൾ മുഖേനയും മണ്ണിനടിയിലെ വേരുകളിൽ നിന്നും പൊട്ടിവരുന്ന തൈകൾ  പറിച്ചുനട്ടും കറിവേപ്പ് വളർത്തിയെടുക്കാം .നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിൽ നട്ടാലേ കറിവേപ്പ് കരുത്തോടെ വളരുകയൊള്ളു .എന്നാൽ ചില വീടുകളിൽ കറിവേപ്പ് എങ്ങനെയൊക്കെ നട്ടാലും പിടിക്കുകയില്ല .ഇങ്ങനെയും ഒരു ഗുണം കറിവേപ്പിനുണ്ട് .

രാസഘടകങ്ങൾ .

കറിവേപ്പിന്റെ ഇലയിൽ ഒരു ബാഷ്പശീലതൈലം അടങ്ങിയിരിക്കുന്നു .കൂടാതെ റെസിനുകൾ ,ഗ്ലൂക്കോസൈഡുകൾ ,വിറ്റാമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു .ഇതിന്റെ വിത്തിൽ ഒരു തരം എണ്ണ അടങ്ങിയിരിക്കുന്നു .

കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ.

മലയാളികളുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പ് .മണത്തിനും രുചിക്കും വേണ്ടി മാത്രം ഭക്ഷണങ്ങളിൽ ചേർക്കുന്നു .ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ കറിവേപ്പില വലിച്ചെറിയുന്നു .എന്നാൽ വലിച്ചെറിയാനുള്ളതല്ല കറിവേപ്പില .ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട് .

ദീപനശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാനുള്ള ഔഷധഗുണങ്ങൾ കറിവേപ്പിൽ അടങ്ങിയിരിക്കുന്നു .കൂടാതെ മേദസ്സ് ,കഫം ,വാതം ,പനി ,കൃമി,മഞ്ഞപ്പിത്തം ,വയറുകടി 
എന്നിവയെ ശമിപ്പിക്കുന്നു .കറിവേപ്പിന്റെ തളിരില വയറിളക്കം ശമിപ്പിക്കുന്നു .കറിവേപ്പിന്റെ ഇലക്കഷായം പനി ശമിപ്പിക്കുന്നു .

കറിവേപ്പിന്റെ ഇല വ്രണം ,തേൾവിഷം എന്നിവ ശമിപ്പിക്കും .ഇലയും വേരും ഓജസ്സ് വർധിപ്പിക്കുകയും സുഖവിരേചനത്തിന് സഹായിക്കുകയും ചെയ്യുന്നു .വേരിന്റെ തൊലിക്കഷായം ഛർദ്ദി ശമിപ്പിക്കുന്നു .മിക്ക കഷായങ്ങളിലും തൈലങ്ങളിലും കറിവേപ്പില ഒരു പ്രധാന ചേരുവയാണ് .

കറിവേപ്പില ചേരുവയുള്ള ഔഷധങ്ങൾ .

കൈഡര്യാദി കഷായം ,കളശകാദി കഷായം ,അൾസിഹെർബ് ക്യാപ്സൂൾ തുടങ്ങിയ ഔഷധങ്ങളിൽ കറിവേപ്പ് ഒരു ചേരുവയാണ് .

കൈഡര്യാദി കഷായം.

ദഹനക്കേട് ,വയറുകടി ,മഞ്ഞപിത്തം മുതലായവയുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കൈഡര്യാദി കഷായം.

കളശകാദി കഷായം.

മലബന്ധം ,ദഹനക്കേട് ,പനി മുതലായവുയുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കളശകാദി കഷായം.കൂടാതെ അരുചി ,കുടൽപ്പുണ്ണ് ,മൂലക്കുരു , വായുകോപം മുതലായവയുടെ  ചികിൽത്സയ്‌ക്കും ഉപയോഗിക്കുന്നു .

അൾസിഹെർബ് ക്യാപ്സൂൾ.

അസിഡിറ്റി ,അൾസർ മുതലായവയുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അൾസിഹെർബ് ക്യാപ്സൂൾ .

ഔഷധയോഗ്യഭാഗങ്ങൾ -കറിവേപ്പിന്റെ ഇലയും ,വേരും ,തൊലിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.

രസാദിഗുണങ്ങൾ .
  • രസം : കടു, തിക്തം, മധുരം
  •  ഗുണം : രൂക്ഷം, ഗുരു
  •  വീര്യം : ഉഷ്ണം
  •  വിപാകം : കടു
ചില ഔഷധപ്രയോഗങ്ങൾ .

ആമാതിസാരം,പ്രവാഹിക.
കറിവേപ്പില നല്ലതുപോലെ അരച്ച് കോഴിമുട്ടയും അടിച്ചു ചേർത്ത് പൊരിച്ചോ പച്ചയ്‌ക്കോ കഴിച്ചാൽ ആമാതിസാരം (കഫത്തോടും ദുർഗന്ധത്തോടും കൂടി മലം പോകുന്ന അവസ്ഥ ) പ്രവാഹിക (കഫവും രക്തവും കൂടി കലർന്ന് അൽപ്പാൽപ്പമായി ദിവസം പല പ്രാവിശ്യം മലം പോകുന്ന അവസ്ഥ  ) എന്നിവ ശമിക്കും.

പഴുതാര ,തേൾവിഷം .
കറിവേപ്പില പാലിൽ പുഴുങ്ങി അരച്ച് പുരട്ടിയാൽ പഴുതാര ,തേൾ തുടങ്ങിയ വിഷജന്തുക്കൾ കടിച്ചതു മൂലമുണ്ടാകുന്ന നീരും വേദനയും മാറും .കറിവേപ്പിന്റെ തൊലിയും വേരും ചേർത്ത് അരച്ച് പുരട്ടിയാലും വിഷജന്തുക്കൾ കടിച്ചതുമൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കും .

പനി മാറാൻ .
കറിവേപ്പില അരച്ച് നാരങ്ങാനീരിൽ  ചേർത്ത് ദിവസം മൂന്നു നേരം കഴിച്ചാൽ പനി ശമിക്കും.

അലർജി മാറാൻ .
കറിവേപ്പിലയും ,മഞ്ഞളും ചേർത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ പതിവായി ഒരു മാസത്തോളം കഴിച്ചാൽ അലർജി ശമിക്കും .

അലർജി മൂലമുണ്ടാകുന്ന കണ്ണുചൊറിച്ചിൽ  ,ചൊറിഞ്ഞു തടിക്കൽ ,തുമ്മൽ.
കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് മോര് കാച്ചി പതിവായി ഉപയോഗിച്ചാൽ അലർജി മൂലമുണ്ടാകുന്ന കണ്ണുചൊറിച്ചിൽ ,കണ്ണ്  ചൊറിഞ്ഞു തടിക്കൽ ,തുമ്മൽ എന്നിവ മാറും

കൊളസ്‌ട്രോൾ കുറയ്ക്കാൻ .
കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറും വയറ്റിൽ  കഴിച്ചാൽ കൊളസ്‌ട്രോൾ കുറയും.

ഉപ്പൂറ്റി വിണ്ടുകീറല്‍ മാറാൻ .
കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ കാൽപ്പാദം വെടിച്ചു കീറുന്നത് മാറും  .

കുഞ്ഞുങ്ങളിലെ വായ്പ്പുണ്ണ് മാറാൻ .
കറിവേപ്പില നല്ലതുപോലെ അരച്ച് മുലപ്പാലിൽ ചേർത്ത് കൊടുത്താൽ കുഞ്ഞുങ്ങളുടെ വായ്പുണ്ണ് മാറും.

ത്വക്ക് രോഗങ്ങൾ .
കറിവേപ്പിലയും മഞ്ഞളും അരച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും.

ചിരങ്ങ് ,ചൊറി .
കറിവേപ്പിലയും ,വാളൻ പുളിയുടെ ഇലയും ഇട്ട് വെള്ളം തിളപ്പിച്ചു കുളിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചിരങ്ങും ,ചൊറിയും മാറും.

ശരീരവണ്ണം കൂട്ടാൻ .
കറിവേപ്പില അരച്ച് നെയ്യും ചേർത്ത് കാച്ചി പതിവായി കഴിച്ചാൽ ശരീരം തടിക്കും.

ഛർദ്ദി ,പുളിച്ചുതികട്ടൽ.
കറിവേപ്പില അരച്ച് നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് ഛർദി ,പുളിച്ചുതികട്ടൽ എന്നിവ മാറാൻസഹായിക്കും .കറിവേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാലും ഛർദ്ദി ശമിക്കും .

ദഹനക്കേട് മാറാൻ .
രണ്ട് തണ്ടു കറിവേപ്പിലയും കാൽ  ടീസ്പൂൺ കുരുമുളകും ചേർത്ത് അരച്ച് പുളിച്ച മോരിൽ കലക്കി കുടിച്ചാൽ ദഹനക്കേട് മാറും.

കരപ്പൻ മാറാൻ .
കറിവേപ്പിലയും പൂവരശിന്റെ ഇലയും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കരപ്പനുള്ള ഭാഗം കഴുകിയിയാൽ കരപ്പൻ പെട്ടന്ന് സുഖപ്പെടും.

പൊള്ളൽ സുഖപ്പെടാൻ .
കറിവേപ്പില അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുറമെ പുരട്ടിയാൽ പൊള്ളൽ പെട്ടന്ന് സുഖപ്പെടും ,

തലയിലെ താരനും പേനും പോകാൻ .
കറിവേപ്പിന്റെ കുരു അരിക്കാടിയിൽ അരച്ച് കുറച്ചു ദിവസം  തലയിൽ പുരട്ടിയാൽ തലയിലെ പേനും ,താരനും മാറും.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ.
കറിവേപ്പില ഇടിച്ചുപിഴിഞ്ഞ നീര് ഒരു ടീസ്പൂൺ വീതം ദിവസം മൂന്ന് നേരം എന്ന കണക്കിൽ കഴിച്ചാൽ മാനസികരോഗ അസ്വാസ്ഥ്യങ്ങൾ മാറിക്കിട്ടും .

സൗന്ദര്യം കൂട്ടാൻ .
സൗന്ദര്യ വർധനവിന് ഉത്തമമായ ഒരു ഔഷധമാണ് കറിവേപ്പ് .ഇത് കറികളിൽ ചേർത്തോ പച്ചയ്‌ക്കോ കഴിച്ചാൽ സൗന്ദര്യം വർദ്ധിക്കും .

വയറിളക്കം .
കറിവേപ്പില അരച്ച് മുട്ടയിൽ അടിച്ചുചേർത്ത് പച്ചയ്ക്ക് കഴിച്ചാൽ വയറിളക്കം മാറും .

വയറ്റിലെ അസ്വസ്ഥതകൾ മാറാൻ .
കറിവേപ്പില അരച്ച്  മോരിൽ കലക്കി കുടിച്ചാൽ വയറ്റിലെ അസ്വസ്ഥതകൾ മാറിക്കിട്ടും .

ഉദരരോഗങ്ങൾ .
കറിവേപ്പില അരച്ച്  കരുപ്പട്ടി ചേർത്ത് കുറുക്കി കഴിച്ചാൽ എല്ലാ ഉദരരോഗങ്ങൾക്കും ഫലം കിട്ടും .

പരു മാറാൻ .
കറിവേപ്പില അരച്ച്  പുറമെ പുരട്ടിയാൽ പരു പെട്ടന്ന് സുഖപ്പെടും .

മുടിയുടെ ആരോഗ്യത്തിന് .
കറിവേപ്പിലയിട്ട് എണ്ണകാച്ചി തലയിൽ പതിവായി തേച്ചാൽ മുടി തഴച്ചുവളരാൻ സഹായിക്കും .കൂടാതെ നര ഒഴിവാക്കാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും ഇത് സഹായിക്കും .

പ്രമേഹം കുറയ്ക്കാൻ .
കറിവേപ്പില അരച്ച് ഒരു ടീസ്പൂൺ വീതം രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ ടൈപ്പ് 2 പ്രമേഹം കുറയും .

തിമിരം മാറാൻ .
കറിവേപ്പിലയുടെ നീര് ഒരു തുള്ളി വീതം ദിവസവും കണ്ണിലൊഴിച്ചാൽ തിമിരം മാറും .കൂടാതെ കണ്ണിന്റെ കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്‌ .

പൂച്ച കടിച്ചാൽ .
പൂച്ച കടിച്ചാൽ കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടിയാൽ മതിയാകും .
Previous Post Next Post