20 മീറ്റർ ഉയരത്തിൽ വരെ വളരുന്ന നിത്യഹരിതവൃക്ഷമാണ് ജാതി .കേരളം ,തമിഴ്‌നാട്ടിൽ ഊട്ടി ,കുറ്റാലം എന്നിവിടങ്ങളിലും ജാതി ധാരാളമായി കൃഷി ചെയ്യുന്നു .ജാതിയുടെ തടിക്ക് സാമാന്യം നല്ല കട്ടിയുള്ളതാണ് .തൊലിക്ക് ചാരനിറം നിറം കലർന്ന പച്ചനിറവും ഇലകൾക്ക് ഇരുണ്ട പച്ചനിറവുമാണ് .ഇലകളുടെ ഉപരിതലത്തിന് നല്ല മിനുസമുള്ളതാണ് .ജാതിയിൽ ആൺമരങ്ങളും പെൺമരങ്ങളമുണ്ട് .വിത്തുവഴി സ്വാഭാവികപ്രജനനം നടത്തുന്ന ജാതി വളരുന്നു വരുമ്പോൾ ആൺമരമോ പെൺമരമോ ആകാം പൂർണ വളർച്ചയെത്തുമ്പോൾ മാത്രമേ കായിക്കാത്ത ആൺമരത്തിനെ തിരിച്ചറിയാൻ കഴയു .അതുകൊണ്ടുതന്നെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങിച്ചു നട്ടാൽ പെൺ വൃക്ഷമായിരിക്കും കിട്ടുക .വേനൽക്കാലത്താണ് ജാതിയിൽ സമൃദ്ധമായി കായകൾ കാണപ്പെടുന്നത് .ഇളം മഞ്ഞനിറമുള്ള ഇതിന്റെ കായ്കൾക്ക് മധ്യഭാഗത്തു കൂടി ഒരു വരിപ്പുണ്ട് .വിളയുമ്പോൾ വരിപ്പുഭാഗത്തുകൂടി കായ്കൾ പൊട്ടി വിരിയും .വിളഞ്ഞു പൊട്ടിയ കായ്ക്കുള്ളിൽ തവിട്ടുനിറത്തിലുള്ള വിത്തുകൾ കാണാം .ഈ വിത്തിനെ ഭാഗീകമായി പൊതിഞ്ഞു ചുവപ്പു നിറത്തിൽ ജാതിപത്രിയും കാണാം .ഈ ജാതിപത്രിയും ,ജാതിക്കയുമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .ജാതീഫലാദിചൂർണ്ണം ജാതിക്ക പ്രധാന ചേരുവ ചേർത്തുണ്ടാക്കുന്ന ഔഷധമാണ്
സസ്യകുടുംബം : Myristicaceae
ശാസ്ത്രനാമം : Myristica fragrans
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Nutmeg
സംസ്‌കൃതം : ജാതിഃ ,ജാതികോശഃ
ഹിന്ദി : ജായഫൽ
തമിഴ് : ജാതിക്കായ്
തെലുങ്ക് : ജാതികേയ
രസാദിഗുണങ്ങൾ
രസം :കടു, തിക്തം, കഷായം
ഗുണം :ലഘു സ്നിഗ്ധം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം ; കടു
രാസഘടകങ്ങൾ
ജാതിയുടെ വിത്തിൽ ബാഷ്പശീലതൈലവും സ്ഥിരതൈലവുമാണുള്ളത്.Camphene, Pinene ,Dipentene ,Sabinene തുടങ്ങിയവയാണ് തൈലത്തിൽ കാണപ്പെടുന്ന മുഖ്യരാസപദാർഥങ്ങൾ,
ഔഷധഗുണങ്ങൾ
കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു ,ദഹനശക്തി വർദ്ധിപ്പിക്കുന്നു ,ആമാതിസാരം ,അതിസാരം ,ഉദരശൂല എന്നിവ ശമിപ്പിക്കുന്നു ,വയറുവേദന ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
ജാതിക്ക പൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ചുമയും ശ്വാസതടസ്സവും മാറും
ജാതിക്ക ഉരച്ച് വെള്ളത്തിൽ കലക്കി ദിവസം 3 നേരം കഴിച്ചാൽ ദഹനക്കേട് മാറും / ജാതിക്ക ഉരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വിശപ്പ് വർദ്ധിക്കും
ജാതിക്കായും ,ജാതിപത്രിയും ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ശക്തമായ വയറിളക്കം മാറും
ജാതിക്ക മുലപ്പാലിൽ അരച്ച് കുഞ്ഞുങ്ങൾക്ക് കൊടുത്താൽ കുഞ്ഞുങ്ങളുടെ വയറിളക്കവും ഛർദിയും മാറും
ജാതിക്ക അരച്ച് ചൂടാക്കി ചെറിയ ചൂടോടെ കാൽമുട്ടിൽ പുരട്ടിയാൽ കാൽമുട്ടിലെ നീരും വേദനയും മാറും
ജാതിക്ക പൊടിച്ച് ഇന്തുപ്പും ചേർത്ത് പല്ലു തേച്ചാൽ വായ്പുണ്ണ് ,വായ്നാറ്റം ,മോണയിൽ നിന്നും രക്തം വരിക തുടങ്ങിയവ മാറും
ജാതിക്കായും ഇന്തുപ്പും ചേർത്ത് പൊടിച്ച് പല്ലു തേച്ചാൽ പല്ലുവേദന മാറും
ജാതിക്ക അരച്ച് പാലിൽ കലക്കി കഴിച്ചാൽ ഉറക്കമില്ലായ്മ മാറിക്കിട്ടും
ജാതിക്ക ചുട്ടുപൊടിച്ചു തൈരിൽ കലക്കി കഴിച്ചാൽ വയറിളക്കം മാറും
ജാതിക്ക പൊടിച്ച് കടുകെണ്ണയിൽ ചാലിച്ച് നെറുകയിൽ തളം വെച്ചാൽ ജലദോഷം ,മൂക്കടപ്പ് എന്നിവ മാറിക്കിട്ടും / ജാതിക്ക പൊടിച്ച് കടുകെണ്ണയിൽ ചാലിച്ച് കുട്ടികളുടെ ശിരസ്സിൽ വച്ചാൽ ജലദോഷം ,മൂക്കൊലിപ്പ് ,പീനസം എന്നിവ മാറിക്കിട്ടും
ജാതിക്ക ,അയമോദകം ,ജീരകം എന്നിവ വറത്തു പൊടിച്ച് പുളിക്കാത്ത മോരിൽ കലക്കി കഴിച്ചാൽ വയറുവീക്കം മാറും
സന്ധിവേദന ,തലവേദന എന്നിവയ്ക്ക് ജാതിക്ക നല്ലതുപോലെ അരച്ച് പുരട്ടിയാൽ വേദന മാറിക്കിട്ടും
പഴുത്ത വ്രണങ്ങളിൽ ജാതിക്ക പൊടിച്ച് വിതറിയാൽ വൃണങ്ങൾ പെട്ടന്ന് കരിയും
ജാതിക്ക അരച്ച് ഇഞ്ചി നീരിൽ ചേർത്ത് കഴിച്ചാൽ നെഞ്ചരിച്ചിൽ ,വയറുവീര്പ്പ് ,വയറ്റിൽ ഉരുണ്ടുകയറ്റം ,ദഹനക്കേട് എന്നിവ മാറും രണ്ടോ മൂന്നോ ദിവസം തുടർച്ചയായി കഴിക്കണം