കുരുമുളക് ചെടിയോട് സാദൃശ്യമുള്ള ഒരു വള്ളിച്ചെടിയാണ് തിപ്പലി .കുരുമുളക് ചെടിയുടെ അത്ര .ഉയരത്തിൽ വളരാറില്ല .ധാരാളം മുട്ടുകളുള്ള തണ്ടുകളിൽ കുരുമുളക് ചെടിയുടെ പോലെ താങ്ങുചെടിയിൽ പറ്റിപിടിച്ചു വളരുവാനുള്ള വേരുകളില്ല .ഇലകൾ ഏതാണ്ട് കുരുമുളകുചെടിയുടെ ആകൃതിയാണങ്കിലും അത്ര കട്ടിയില്ല .തിപ്പലിയുടെ ഇലകൾക്ക് നല്ല എരിവും ഗന്ധവുമുണ്ട് .തിപ്പലി ,വൻതിപ്പലി ,ചെറുതിപ്പലി ,കാട്ടുതിപ്പലി ,കുഴിതിപ്പലി എന്നിങ്ങളെ തിപ്പലി ഒരുപാടു തരമുണ്ട് .ഇവയുടെ ഗുണങ്ങൾ എല്ലാം സമാനമാണെങ്കിലും കാട്ടുതിപ്പലി വർഗ്ഗത്തിൽ പെട്ടതിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .തിപ്പലിയുടെ ആൺ ,പെൺ പുഷ്പ്പങ്ങൾ വെവ്വേറെയാണ് .ഇതിൽ തിരിപോലെയുള്ള പെൺ പൂക്കളാണ് കായായി മാറുന്നത് .ഇന്ത്യയാണ് തിപ്പലിയുടെ ജന്മദേശം .ആസ്സം ,ബംഗാൾ ,കേരളം എന്നിവിടങ്ങളിൽ തിപ്പലി കണ്ടുവരുന്നു .കേരളത്തിലെ ധാരാളമായി കണ്ടുവരുന്നു .പഴുക്കാത്ത പച്ച നിറത്തിലുള്ള കായ്കളാണ് ചെടിയിൽ നിന്നും ശേഖരിക്കുന്നത് .ഇത് നന്നായി ഉണങ്ങി കഴിയുമ്പോൾ നല്ല കറുപ്പു നിറത്തിലാകും .ഇതിന് നല്ല എരിവ് ഉണ്ടാകും .ഗൃഹവൈദ്യത്തിൽ തിപ്പലിയുടെ കായ്കൾക്കാണ് പ്രധാന്യമുള്ളത് .രോഗങ്ങൾ ഉന്മൂലനം ചെയ്‌ത് ശരീരശക്തി വീണ്ടെടുക്കാൻ .കഴിവുള്ള ഒരു ഔഷധമായിട്ടാണ് തിപ്പലിയെ ആയുർവേദം കണക്കാക്കുന്നത് .തിപ്പലിയുടെ കായും ,വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
Botanical name | Piper longum |
---|---|
Family | Piperaceae (Pepper family) |
Common name | Long Pepper Indian long pepper |
Hindi | पिपली Pipli |
Tamil | திப்பிலீ Tippili |
Telugu | Pippallu |
Kannada | ಹಿಪ್ಪಲಿ Hippali ತಿಪ್ಪಲಿ Tippali |
Sanskrit | पिप्पली Pippali Magadhi |
Gujarati | પીપરી Pipari |
Marathi | पिंपळी Pimpli |
Malayalam | തിപ്പലീ Tippali |
Urdu | Pipul پیپل |
രസാദിഗുണങ്ങൾ | |
രസം | കടു |
ഗുണം | ലഘു,സ്നിഗ്ധം ,തീക്ഷ്ണം |
വീര്യം | അനുഷ്ണശീതം |
വിപാകം | കടു |
രാസഘടന
തിപ്പലിയുടെ കയ്കളിൽ ഏറ്റവും അധികം അടങ്ങിയിട്ടുള്ളത് Piperine എന്ന രാസപദാർഥമാണ് ഇതാണ് തിപ്പലിക്ക് എരിവ് നൽകുന്നത് .തിപ്പലിയുടെ തണ്ടിൽ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്റ്റെറിൻ ,സ്റ്റിറോയിഡ് എന്നിവ വേർതിരിച്ചെടുക്കുന്നു
ഔഷധഗുണങ്ങൾ
വാതവും കഫവും കുറയ്ക്കും ,ദഹനശക്തി വർദ്ധിപ്പിക്കും ,രോഗാണുക്കളെ നശിപ്പിക്കും ,ശ്വാസംമുട്ടൽ ,അർശസ്സ് ,ജീർണജ്വരം ,ഊരുസ്തംഭം എന്നിവയ്ക്കും ഫലപ്രദമാണ്
ചില ഔഷധപ്രയോഗങ്ങൾ
ചുക്ക് ,തിപ്പലി ,കുരുമുളക് ഇവ മൂന്നും കൂടി ചേരുന്നതിനെയാണ് ത്രികടു എന്നു പറയുന്നത് ത്രികടു കഷായം ,ചുമ ,പനി ,ന്യുമോണിയ എന്നിവ ശമിപ്പിക്കും
തിപ്പലി 15 ഗ്രാം ,ചുക്ക് 25 ഗ്രാം ,കുരുമുളക് 20 ഗ്രാം ,ഗ്രാമ്പു 10 ഗ്രാം .ഏലയ്ക്ക 5 ഗ്രാം ഇവ വറുത്ത് നന്നായി പൊടിച്ച് അരിച്ച് 50 ഗ്രാം കൽക്കണ്ടവും പൊടിച്ചു ചേർത്ത് സൂക്ഷിക്കാം .ചുമ ,കഫക്കെട്ട് ,ശ്വാസം മുട്ട് എന്നി രോഗങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് ഒരു നുള്ളും വലിയവർക്ക് 3 നുള്ളും വായിലിട്ട് അലിയിച്ചിറക്കിയാൽ മതി ദിവസം 3 നേരം വീതം ഒരാഴ്ച കഴിച്ചാൽ മതി ചുമ ,കഫക്കെട്ട് ,ശ്വാസം മുട്ട് എന്നിവ പരിപൂർണ്ണമായും മാറും
തിപ്പലി നെയ്യിൽ വറുത്ത് 2 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ ചുമ മാറും
തിപ്പലി പൊടിച്ച് ഒരു ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് ദിവസം രണ്ടുനേരം വീതം രണ്ടാഴ്ച പതിവായി കഴിച്ചാൽ ,ചുമ ,അർശ്ശസ് ,അഗ്നിമാന്ദ്യം ,വിളർച്ച എന്നിവ മാറും
തിപ്പലി പൊടിച്ചു പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും
തിപ്പലി ,തിപ്പലി വേര് ,ചുക്ക് ,കുരുമുളക് ഇവ അഞ്ചും ചേരുന്നതാണ് പഞ്ചലോകം പ്രസവാനന്തരം വായു അടങ്ങാൻ പഞ്ചലോക കഷായം സാധാരണ ഉപയോഗിക്കുന്നു
പേരാലിൻ മൊട്ടും തിപ്പലിയും തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദി മാറും
തിപ്പലി പൊടിച്ചത് 2 ഗ്രാം തേനിൽ ചലിച്ചു കഴിച്ചാൽ ഊരുസ്തംഭം എന്ന രോഗം ശമിക്കും (തുടയ്ക്ക് കനം ,വേദന ,തണുപ്പ് ,മരവിപ്പ് അനക്കാൻ പറ്റാത്ത അവസ്ഥ )
അഞ്ചോ ആറോ തിപ്പലി രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് രാവിലെ തിപ്പലി അരച്ച് കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്താൽ കൊളസ്‌ട്രോൾ കുറയും
1 ഗ്രാം തിപ്പലി 3 ഗ്രാം ഉണങ്ങിയ മുന്തിരിയും കൂടി ഇടിച്ചു യോജിപ്പിച്ച് ദിവസവും രാവിലെ കഴിക്കുന്നത് പ്രസവാനന്തരം ദഹനശക്തിക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്
തിപ്പലിയും ,കുരുമുളകും തുല്യ അളവിൽ പൊടിച്ച് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറും
തിപ്പലിയും ,കല്ലുപ്പും ,കുരുമുളകും ചേർത്ത് അരച്ച് കഴിച്ചാൽ വയറുവേദന ശമിക്കും
3 ഗ്രാം തിപ്പലി ഒരു ഗ്ലാസ് മോരിൽ കലക്കി കുടിച്ചാൽ ആമാതിസാരം മാറും (ദഹനമില്ലാതെ കഫത്തോടും ദുർഗന്ധഗത്തോടും കൂടി മലം പോകുന്ന അവസ്ഥ )
തിപ്പലിയും ,കരിനൊച്ചിയുടെ വേരും സമം അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രാശയത്തിലുണ്ടാകുന്ന കല്ല് ദ്രവിച്ചു പോകും
തിപ്പലിയും ചുക്കും തുല്ല്യ അളവിൽ പൊടിച്ചു മോരിൽ ചേർത്ത് കഴിച്ചാൽ ശരീരത്തിൽ മുഴുവൻ ഉണ്ടാകുന്ന നീര് ശമിക്കും
തിപ്പലിയും ,കരിനൊച്ചിയുടെ ഇലയും അരച്ച് ഒരു മഞ്ചാടിക്കുരു വലുപ്പത്തിൽ ഗുളികകളാക്കി തണലിൽ ഉണക്കി ദിവസം ഒരു ഗുളികവീതം രാവിലെ വെറുംവയറ്റിൽ 14 ദിവസം തുടർച്ചായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പോകും
5 ഗ്രാം തിപ്പലി പൊടിച്ചത് പാലിൽ കലക്കി പതിവായി കുറച്ചുനാൾ കഴിച്ചാൽ സന്ധിവാതം ,ആമവാതം എന്നിവ മാറും