മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്നതും കേരളത്തിലെ വനങ്ങളിൽ കണ്ടുവരുന്നതുമായ ഒരു കുറ്റിച്ചെടിയാണ് താതിരി . ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ,ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, വിയറ്റ്നാം,കമ്പോഡിയ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവടങ്ങളിലും താതിരി കാണപ്പെടുന്നു .താതിരി ഒരു ഔഷധസസ്യമാണ്. ഇത് ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും ഉപയോഗിക്കുന്നു.
വേനൽക്കാലത്തു പുഷ്പ്പിക്കുന്ന താതിരി ഒരു അലങ്കാര സസ്യമാണ് താതിരി. പലയിടങ്ങളിലും ഉദ്യാനസസ്യമായി വളർത്തുന്നു . ചുവപ്പ് നിറമുള്ള പുഷ്പങ്ങളും ചുവപ്പുകലർന്ന തവിട്ടു നിറത്തിലുള്ള തൊലിയുമാണ് താതിരിയുടേത് .തൊലിയുണങ്ങുമ്പോൾ കട്ടികുറഞ്ഞ നാരുകളായി അടർന്നു പോകുകയും ചെയ്യും .ഇതിന്റെ ഇലകൾ ദീർഘവൃത്താകൃതിയോ ശൂലത്തിന്റെ ആകൃതിയിലോ ആണ് കാണപ്പെടുന്നത് .
ആസവം, അരിഷ്ടം എന്നിവ തയാറാക്കുമ്പോൾ ഇവ എളുപ്പം പുളിപ്പിച്ച് ഔഷധവീര്യവും, ലഹരിയും കൂട്ടാൻ വേണ്ടിയും ഔഷധങ്ങൾ കേടുകൂടാതെ ഇരിക്കുന്നതിനു വേണ്ടിയും താതിരിപ്പൂവ് ഉപയോഗിക്കുന്നു .കൂടാതെ വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്നതിനു വേണ്ടിയും താതിരിപ്പൂവ് ഉപയോഗിക്കുന്നു.താതിരിയുടെ പൂവാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്
താതിരിപ്പൂവ്
സസ്യകുടുംബം : Lythraceae
ശാസ്ത്രനാമം : Woodfordia fruticosa
മറ്റു ഭാഷകളിലെ പേരുകൾ
English : Fire Flame Bush , Red Bell Bush
Sanskrit: Agnijwala ,Tatiripushpi
Hindi: Dhai, Ban-mahendi, Dhati, Dhatri, Dhatki, Dhaura
Tamil: Dhattari, Dhathari-jagri
Telugu: Dhaarhupushpika, Dhaathaki
Kannada: Taamra pushpin, Bela, Daathakee kusumka
Bengali: Dhai, Dawai, Dhai phul
Gujarati: Dhaavadi
Marathi: Dhalas, Dhayati, Dhadva
Punjabi: Dhavi
Assamese: Agni-juwala Dhai phul
Oriya: Dhobo, Jaliko, Harwari
Urdu: Gul dhawa
Nepali: Dhangera
രസാദിഗുണങ്ങൾ
രസം :കഷായം, കടു
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു
രാസഘടകങ്ങൾ
താതിരിപ്പൂവിലും ,തൊലിയിലും ടാനിൻ അടങ്ങിയിട്ടുണ്ട് ,പുഷ്പ്പങ്ങളിൽ അടങ്ങിയിരിക്കുന്ന രഞ്കപദാർത്ഥം വസ്ത്രങ്ങൾക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്നു .
ഔഷധഗുണങ്ങൾ
അതിസാരം ,രക്തസ്രാവം ,ആർത്തവസ്രാവം ,അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കും ,ഇലയ്ക്ക് രോഗാണു നാശകശക്തിയുണ്ട് ,ശരീരതാപം നിയന്ത്രിക്കുന്നു .
ചില ഔഷധപ്രയോഗങ്ങൾ
താതിരിപ്പൂവ് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം തേനിൽ കുഴച്ച് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കഴിച്ചാൽ അതിസാരം ,പ്രവാഹിക എന്നീ രോഗങ്ങൾ ശമിക്കും .
താതിരിപ്പൂവും മുത്തങ്ങായും 15 ഗ്രാം വീതം ഒരു കുപ്പി വെള്ളത്തിൽ കഷായം വെച്ച് എട്ടിൽ ഒന്നാക്കി വറ്റിച്ച് ഓരോ ഔൺസ് വീതം തേൻ ചേർത്ത് കൊടുത്താൽ കുട്ടികളുടെ ഗ്രഹണിയും, അതിസാരവും മാറിക്കിട്ടും .
താതിരിപ്പൂവ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പതിവായി കുടിച്ചാൽ ബീജദോഷം മാറിക്കിട്ടും.
താതിരിപ്പൂവ് അരച്ച് എള്ളണ്ണയിൽ ചലിച്ചു പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും.
താതിരിപ്പൂവ് ഉണക്കിപ്പൊടിച്ച് തേനിൽ കുഴച്ച് പതിവായി കഴിച്ചാൽ രക്താർശസ്സ്,ശ്വേതപ്രദരം, രക്തപ്രദരം, എന്നിവ ശമിക്കും .
താതിരിയുടെ തൊലിയും, പാച്ചോറ്റിത്തൊലിയും അരച്ച് പുറമേ പുരട്ടിയാൽ കുഷ്ഠരോഗങ്ങൾ ശമിക്കും .
താതിരിപ്പൂവ് ഉണക്കിപ്പൊടിച്ച് തേനിൽ ചേർത്ത് കഴിച്ചാൽ പ്ലീഹാവീക്കത്തിന് ശമനം ലഭിക്കും.
താതിരിപ്പൂവ് 45 ഗ്രാം ,പരുത്തിക്കുരു 15 ഗ്രാം എന്നിവ ചതച്ച് ഇടങ്ങഴി വെള്ളത്തിൽ (1200 മില്ലി ലിറ്റർ )കഷായം വച്ച് നാഴിയാക്കി വറ്റിച്ച് (300 മില്ലി ലിറ്റർ ) ഉരി വീതം (150 മില്ലി ലിറ്റർ ) എടുത്ത് 10 മില്ലി ആടലോടകത്തിന്റെ നീര് ചേർത്ത് രാവിലെയും, ഒരു സ്പൂൺ പഴം തുണി കത്തിച്ച ഭസ്മവും ചേർത്ത് വൈകിട്ടും ഒരുമാസം തുടർച്ചയായി കഴിച്ചാൽ ഹീമോഫീലിയ ശമിക്കും.
താതിരിപ്പുവിന് രക്തം കട്ടപിടിപ്പിക്കാനുള്ള കഴിവുണ്ട് . താതിരിപ്പുവ് വായിലിട്ട് ചവച്ച് മുറിവിൽ പുരട്ടിയാൽ രക്തശ്രാവം ഉടൻ നിൽക്കും.