പണ്ട് പുരാതന കാലത്ത് ഉത്തരഭാരതത്തിലെ വാരണാസി രാജ്യത്ത് വജ്രമകുടൻ എന്നൊരു രാജാവ് ഉണ്ടായിരുന്നു . ധീരനും പ്രജാതൽപ്പരനുമായിരുന്നു അദ്ദേഹം . ദേവപുരമായിരുന്നു പ്രധാന ആസ്ഥാനം . അദ്ദേഹത്തിന്റെ രാജ്ഞിയുടെ പേര് മഹാദേവി എന്നായിരുന്നു . രാജാവിന് ഒരു മകനുണ്ടായിരുന്നു മകുടശേഖരൻ എന്നായിരുന്നു പേര്
വജ്രമകുടൻ രാജാവിന്റെ മന്ത്രി ഭയങ്കര ബുദ്ധിശാലി ആയിരുന്നു .മന്ത്രിക്ക് രാജാവിന്റെ മകന്റെ പ്രായത്തിലുള്ള ഒരു മകനുണ്ടായിരുന്നു .ഈ മന്ത്രികുമാരനും ഭയങ്കര ബുദ്ധിശാലി ആയിരുന്നു .ചെറുപ്പകാലം മുതലേ മന്ത്രികുമാരനും ,രാജകുമാരനും സഹോദരന്മാരെപ്പോലെ കഴിഞ്ഞു വന്നു .അവർ പരസ്പരം വഴക്കുണ്ടാക്കുകയോ പിണങ്ങുകയോ ചെയ്തിട്ടില്ല , മന്ത്രികുമാരൻ മുദ്ധിശക്തികൊണ്ടും രാജകുമാരൻ സൗന്ദര്യം കൊണ്ടും പ്രജകളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റി
അങ്ങനെ ഒരുദിവസം രാജകുമാരനും,മന്ത്രികുമാരനും കൂടി കാട്ടിൽ വേട്ടയ്ക്ക് പോയി .കാട്ടിൽ ഉല്ലസിക്കാനും മൃഗങ്ങളെ വേട്ടയാടാനും ഇരുവർക്കും ഉത്സാഹം കൂടി . വാരാണസിയുടെ അതിർത്തി കടന്ന് അയൽ രാജ്യത്തിലെ ഒരു വനത്തിൽ അവർ എത്തിച്ചേർന്നു
കാടിനുള്ളിൽ വളരെ മനോഹരമായ ഒരു കുളമുണ്ടായിരുന്നു . രാജകുമാരനും മന്ത്രികുമാരനും ആ കുളത്തിന്റെ അടുത്തെത്തി .അപ്പോൾ ആ കുളത്തിൽ അതിസുന്ദരിയായ ഒരു യുവതി അവളുടെ സഖിമാരുമൊത്ത് കുളത്തിൽ കുളിക്കുകയായിരുന്നു ആ കാഴ്ച ഇരുവരേയും ആശ്ചര്യപ്പെടുത്തി.ഈ കാട്ടിലെ കുളത്തിൽ ഈ വനസുന്ദരിയും സഖിമാരും എങ്ങനെയെത്തി അവർ എവിടെനിന്നും വന്നു രാജകുമാരനും മന്ത്രികുമാരനും പരസ്പരം ചോദിച്ചു .വനത്തിൽ വേട്ടയ്ക്ക് വന്ന അവർക്ക് ഒരു മാൻപേടയെ കിട്ടിയ സന്തോഷമായി .അവർ ഇരുവരും സന്തോഷം കൊണ്ട് മതിമറന്ന് നൃത്തം ചെയ്തു .
ആ വനസുന്ദരി ഒരു വനദേവത തന്നെയായിരുന്നു . അവളുടെ ശരീരലാവണ്യം രാജകുമാരന്റെ അനുരാഗ ചിന്തകളെ തൊട്ടുണർത്തി . വെണ്ണതോൽക്കുന്ന മേനിയഴക് . രാജകുമാരൻ അവളിൽ മോഹിഷ്ട്ടനായി . ഇരുവർക്കും ആ യുവതിയുടെ സൗന്ദര്യം എത്ര ആസ്വദിച്ചിട്ടും മതിവന്നില്ല . “ അമ്പട ഇവള് കൊള്ളാമല്ലോ ഇവളുടെ മേനിയഴക് കെങ്കേമം തന്നെ രാജകുമാരൻ മന്ത്രികുമാരനോടു പറഞ്ഞു
എന്നാൽ ഇതെല്ലം ആ വനസുന്ദരി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു
അധികനേരമായി കരയിൽ നിന്ന് തന്നെ ശ്രദ്ധിക്കുന്ന രാജകുമാരനെ കണ്ടപ്പോൾ അവളും രാജകുമാരനിലേയ്ക്ക് കണ്ണെറിയാൻ തുടങ്ങി . അവൾ രാജകുമാരന്റെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിച്ചു . രാജകുമാരനും വശ്യമായ ചിരിയോടെ അവളുടെ സൗന്ദര്യം അടിമുടി ഒന്നാസ്വദിച്ചു . ഒരു നിമിഷം യുവതി രാജകുമാരനിൽ ആകൃഷ്ടയായി .
കുളിച്ചുകൊണ്ടു നിൽക്കുന്ന വനസുന്ദരിയുടെ മേനിയഴകും മിഴിയഴകും രാജകുമാരനിൽ അനുരാഗകുസുമങ്ങൾ ഉണ്ടാക്കി . കുളി കഴിഞ്ഞ് കുളത്തിൽ നിന്നും കര കയറും മുമ്പ് അവൾ ഒരു താമരപ്പൂ പറിച്ച് കണ്ണോട് അടുപ്പിക്കുകയും അതിനെ കടിച്ചതിനു ശേഷം പാദങ്ങളുടെ പുറകിലായിടുകയും ചെയ്തു . വേറൊരു താമരപ്പൂ പറിച്ചെടുത്ത് ശിരസ്സിൽ ചൂടിയ ശേഷം മാറോടണച്ചു . എന്നിട്ട് അതും താഴെയിട്ടു . യുവതി രാജകുമാരനെ ഒന്നുകൂടി കണ്ണെറിഞ്ഞ് മഞ്ചലിൽ കയറി അതിവേഗം അപ്രത്യക്ഷയായി .
അവൾ പോയിക്കഴിഞ്ഞപ്പോൾ രാജകുമാരന് നിരാശ്ശയായി .അവൾ കുമാരന്റെ മനസ്സിൽ പതിഞ്ഞിരുന്നു കുമാരൻ അവളെക് സ്വപ്നം കാണാൻ തുടങ്ങി . കുളക്കടവിൽ നടന്ന സംഭവം കുമാരനിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരചിന്തകൾ ഉണ്ടാക്കി .അവൾ ആരാണ് എന്നറിയാനും അവളുടെ പെരുമാറ്റത്തിന്റെ പൊരുളറിയാനും രാജകുമാരന്റെ മനസ്സിനു തിടുക്കമായി
രാജകുമാരൻ മന്ത്രികുമാരനോട് ചോദിച്ചു അല്ലയോ ഉറ്റ സുഹൃത്തേ എന്റെ ഇപ്പോഴത്തെ മനസികാവസ്ഥയ്ക്ക് ആശ്വാസമേകാൻ നിനക്കു മാത്രമേ കഴിയു .ആ സുന്ദരി ആരാണ് .അവൾ ചില അടയാളങ്ങൾ എന്നെ കാട്ടിയിട്ടാണ് പോയത് എന്താണ് അവൾ കാട്ടിയ അടയാളങ്ങളുടെ പൊരുൾ .എനിക്ക് ഇനിയും അവളെ കൂടാതെ ജീവിക്കാൻ കഴിയില്ല .എന്റെ മനസ്സിൽ ആ സുന്ദരി മായാതെ നിൽക്കുന്നു .അവളെ നമുക്ക് ഇനിയും എങ്ങനെ കാണാൻ കഴിയും പറയു സുഹൃത്തേ നീ വലിയ ബുദ്ധിമാനല്ലേ ഏതാണ് നിനക്ക് പറയാനുള്ളത്
അപ്പോൾ മന്ത്രികുമാരൻ രാജകുമാരനോടു പറഞ്ഞു .അവൾ ആദ്യം ചെയ്തത് താമരപ്പൂവ് പറിച്ചെടുത്ത് കണ്ണോടു ചേർക്കുകയായിരുന്നു അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം അവൾ കണ്ണാപുരത്തെ സുന്ദരിയാണെന്ന് .രണ്ടാമത് അവൾ താമരപ്പൂവ് പറിച്ചെടുത്ത് കടിക്കുകയായിരുന്നു അതുകൊണ്ട് അവളുടെ പേര് പത്മം ആണന്നു കരുതാം .മൂന്നാമത് അവൾ ചെയ്തത് താമരപ്പൂവ് പറിച്ചെടുത്ത് നെഞ്ചോടു ചേർക്കുകയായിരുന്നു അവൾ രാജകുമാരനെ പ്രണയിക്കുന്നു എന്ന സൂചനയാണ് നൽകിയത് .ഇത് കേട്ടപ്പോൾ മന്ത്രികുമാരന്റെ ബുദ്ധിസാമർഥ്യത്തിൽ അതിശയം തോന്നി. രാജകുമാരന് വലിയ സന്തോഷമായി രാജകുമാരൻ മന്ത്രികുമാരനെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്യുകയും ചെയ്തു
അങ്ങനെ രാജകുമാരനും മന്ത്രികുമാരനും കൂടി കണ്ണാപുരത്തേയ്ക്ക് രാജകുമാരിയെ തേടിപ്പോകുവാൻ തീരുമാനിച്ചു .അതിന് രാജാനുമതി വാങ്ങാൻ അവർ രണ്ടുപേരും വരണാസിയിലേക്ക് മടങ്ങി .മന്ത്രികുമാരൻ മന്ത്രിയോട് വിവരങ്ങൾ സൂചിപ്പിച്ചു .രാജകുമാരനും മന്ത്രികുമാരനും രാജാവിന്റെ അനുമതിയും വാങ്ങി കുതിരപ്പുറത്ത് കയറി കണ്ണാപുരത്തേയ്ക്ക് യാത്ര തിരിച്ചു .പിറ്റേദിവസം അവർ കണ്ണാപുരത്തിലെത്തി .യാത്ര ചെയ്ത ക്ഷീണംകൊണ്ടു രണ്ടുപേരും നന്നേ തളർന്നിരുന്നു .അൽപമൊന്നു വിശ്രമിക്കാൻ വേണ്ടി അവർ കൊട്ടാരവളപ്പിൽ ചുറ്റിനടന്നു .കുറച്ചുദൂരം നടന്നപ്പോൾ അവിടെ ഒരു ചെറിയ കുടില് കണ്ടു അവിടെ ഒരു അമ്മൂമ്മ ഇരുന്ന് പഞ്ഞി കടയുകായായിരുന്നു .രാജകുമാരനും മന്ത്രികുമാരനും കൂടി അമ്മൂമ്മയുടെഅരികിലെത്തി .അപരിചിതരെ കണ്ടപ്പോൾ അവർ ഇരുവരെയും അമ്മൂമ്മ സസൂക്ഷമം മാറി മാറി നോക്കി .
ബുദ്ധിമാനായ മന്ത്രികുമാരൻ അമ്മൂമ്മയോടു പറഞ്ഞു അമ്മൂമ്മ ഞങ്ങൾ കച്ചവടത്തിനായി വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിൽ നിന്നും എത്തിയവരാണ് .ഞങ്ങൾക്ക് തങ്ങാൻ ഒരിടം കിട്ടാൻ നന്നേ ബുദ്ധിമുട്ടുന്നു .അമ്മൂമ്മ ഞങ്ങളെ സഹായിക്കണം.ഒരു രാത്രി കഴിച്ചുകൂട്ടാനുള്ള ഇടം കിട്ടിയാൽ വലിയ ഉപകാരമായി അമ്മൂമ്മയ്ക്ക് അതിന് ഞങ്ങൾ തക്കതായ പ്രതിഫലം തരാം .അമ്മൂമ്മ തലയുയർത്തി ഇരുവരേയും വീക്ഷിച്ചു .അവരുടെ മുഖത്തിന്റെ ശോഭയും ആകാരവടിവും കണ്ടപ്പോൾത്തന്നെ ഇവർ ഏതോ രാജകുടുംബത്തിലെയാണന്ന് അമ്മൂമ്മയ്ക്ക് മനസിലായി .അമൂമ്മ അവരെ വീടിനുള്ളിലേക്ക് ക്ഷണിച്ചു .നിങ്ങൾക്ക് ഇവിടെ താമസിക്കാം സ്വന്തം വീടാണെന്ന് കരുതിയാൽ മതി ഇരുവർക്കും എന്നോടൊപ്പം കഴിയാം.
അമ്മൂമ്മയുടെ അനുമതി കിട്ടിയപ്പോൾ തന്നെ കുമാരൻമാർ വീടിനുള്ളിലേക്ക് കയറി കയറുകൊണ്ട് കെട്ടിയ ഒരു കട്ടിലിൽ അവർ ഇരുവരും ഇരുന്നു വിശ്രമിച്ചു .കുമാരൻമാരും അമ്മൂമ്മയും കുറച്ചുനേരം സംസാരിച്ചപ്പോൾ തന്നെ അവർ നല്ല പരിചയത്തിലായി .അമ്മൂമ്മയുടെ മകൻ രാജകൊട്ടാരത്തിലെ സേവകനാണെന്നും അമ്മൂമ്മയാണ് കൊട്ടാരത്തിലെ കൊച്ചുതമ്പുരാട്ടി പത്മത്തിന് ദിവസവും ചൂടാനുള്ള പൂക്കൾ കൊണ്ടു കൊടുക്കുന്നതെന്നും ഒരു ദിവസംപോലും അത് മുടങ്ങാറില്ലന്നും അമ്മൂമ്മ കൊടുക്കുന്ന പൂക്കൾ മാത്രമേ കൊച്ചു തമ്പുരാട്ടി ചൂടാറോള്ളന്നും അമ്മൂമ്മ കുമാരന്മാരോട് പറഞ്ഞു .അപ്പോൾ വനത്തിലെ കുളത്തിൽ വച്ച് കണ്ട സുന്ദരി കണ്ണാടിപുരം രാജാവിന്റെ മകളാണെന്ന് കുമാരന്മാർക്ക് മനസ്സിലായി
രാജകുമാരൻ പ്രേമപാരവശ്യത്താൽ അസ്വസ്ഥനായി എത്രയും പെട്ടന്ന് രാജകുമാരിയെ കാണാനുള്ള കൊതി കുമാരനിൽ നുരഞ്ഞുപൊന്തി .ഇതു മനസ്സിലാക്കിയ മന്ത്രികുമാരൻ അമ്മൂമയോട് ഇതുവരെ നടന്ന കാര്യങ്ങൾ മുഴുവൻ തുറന്നു പറഞ്ഞു അമ്മൂമ്മ അവരെ സഹായിക്കാമെന്നു പറയുകയും ചെയ്തു .അങ്ങനെ പിറ്റേന്ന് അമ്മൂമ്മ കൊച്ചുതമ്പുരാട്ടിക്ക് പൂവും കൊണ്ടുപോയപ്പോൾ കുമാരൻമാർ ഒരു കുറിപ്പെഴുതി കുമാരിക്ക് കൊടുക്കാൻ അമ്മൂമ്മയുടെ കൈവശം കൊടുത്തുവിട്ടു .അങ്ങനെ അമൂമ്മ കുമാരന്റെ പ്രേമസന്ദേശവുമായി കൊട്ടാരത്തിലേക്കു പുറപ്പെട്ടു
കുമാരൻമാരുടെ ആജ്ഞപ്രകാരം അമ്മൂമ്മ പ്രേമസന്ദേശം വളരെ രഹസ്യമായി കൊച്ചു തമ്പുരാട്ടിയുടെ കയ്യിൽ കൊടുക്കുകയും എല്ലാ കാര്യങ്ങളും രാജകുമാരിയോട് പറയുകയും ചെയ്തു .അമ്മൂമ്മയുടെ വാക്കുകൾ കേട്ടതും രാജകുമാരിക്ക് ദേക്ഷ്യം വന്നു .അവൾ ഉറഞ്ഞുതുള്ളി അവിടെയുണ്ടായിരുന്ന ചന്ദന പാത്രത്തിൽ കുമാരിയുടെ രണ്ടുകൈകളും മുക്കി 10 വിരലുകളും പതിയത്തക്കവിധം അമൂമ്മയുടെ മാറിൽ ആഞ്ഞടിച്ചു .അമ്മൂമ്മ കൈവിരലുകൾ പതിഞ്ഞ അടയാളവുമായി അവിടെനിന്നും ഇറങ്ങി കുമാരന്മാരുടെ അടുത്തെത്തി അവിടെ നടന്ന സംഭവങ്ങൾ കുമാരന്മാരോട് പറഞ്ഞു .ഇതു കേട്ടതും രാജകുമാരന് അഭിമാനക്ഷമത കൊണ്ടും പ്രണയനൈരാശ്യം കൊണ്ടും എന്തെന്നില്ലാത്ത വിഷമമുണ്ടായി .കുമാരിക്ക് എന്നോട് പ്രണയം ഉണ്ട് അത് സത്യമാണ് എന്നിട്ടും അവളെന്തേ എന്നോട് ഇങ്ങനെ പെരുമാറുന്നു .രാജകുമാരന്റെ മനസ്സിൽ വേദനയുടെ കനലെരിയാൻ തുടങ്ങി .എന്നാൽ ഇത്രയൊക്കെ അറിഞ്ഞിട്ടും മന്ത്രികുമാരന് ഒരു മറ്റവും ഉണ്ടായിരുന്നില്ല പുഞ്ചിരിക്കുകയാണ് ഉണ്ടായത്
കുമാരാ അങ്ങ് ഒന്നുകൊണ്ടും വിഷമിക്കണ്ട അങ്ങയുടെ ആഗ്രഹം സഫലമാകാൻ പോകുന്ന നേരത്ത് അങ്ങ് എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് ,അങ്ങയുടെ ആഗ്രഹം നിറവേറ്റുകതന്നെ ചെയ്യും .രാജകുമാരി വിചിത്രമായ സ്വഭാവമുള്ള യുവതിയാണ് .അവളുടെ വിചിത്രമായ പെരുമാറ്റത്തിന്റെ പൊരുൾ എനിക്ക് മനസ്സിലായി കുമാരാ .അവൾ പത്ത് വിരലുകൾ അടങ്ങിയ കൈപ്പത്തി അമ്മൂമ്മയുടെ മാറിടത്തിൽ പതിപ്പിച്ചതിന്റെ പൊരുൾ കുമാരൻ പത്ത് നിലാവുള്ള ദിനങ്ങൾ കഴിയുമ്പോൾ രഹസ്യമായി കൊട്ടാരത്തിൽ എത്തണമെന്നാണ് സൂചിപ്പിക്കുന്നത് .മന്ത്രികുമാരന്റെ വാക്കുകൾ കേട്ടതും രാജകുമാരന് സന്തോഷം അടക്കാനായില്ല .നിന്റെ അസാധാരണമായ ബുദ്ധിശക്തിയെ എത്ര വാഴ്ത്തിയാലും മതിവരില്ല നീ എന്റെ ഉത്തമ സുഹൃത്തുതന്നെ കുമാരൻ മന്ത്രികുമാരനെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു .
അങ്ങനെ നിലാവുള്ള പത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുമാരന്മാർ തങ്ങൾ അടുത്ത രാജ്യത്തെ രാജകുമാരനും മാന്ത്രികുമാരനുമാണെന്ന് അമ്മൂമ്മയോടു പറഞ്ഞു .അമ്മൂമ്മയ്ക്ക് അത് ബോധ്യമാവുകയും ചെയ്തു .അങ്ങനെ അമ്മൂമ്മയിൽ നിന്നും വനത്തിലെ താമരപൊയ്കയിൽ കണ്ട സുന്ദരിയെപറ്റിയുള്ള വ്യക്തമായ ചിത്രം അവർക്ക് ലഭിച്ചു .കുമാരന് രാജകുമാരിയോടുള്ള പ്രേമത്തിന്റെ ആഴം അമൂമ്മയ്ക്ക് മനസ്സിലായി .അങ്ങനെ അമ്മൂമ്മ പതിവുപോലെ വീണ്ടും കൊട്ടാരത്തിലെത്തി തമ്പുരാട്ടിയുടെ അടുത്തെത്തി മുഖത്തു നോക്കി പുഞ്ചിരിച്ചു .എന്നാൽ രാജകുമാരിയുടെ മുഖത്ത് യാതൊരുവിധ ഭാവവ്യതിയാസവും ഉണ്ടായിരുന്നില്ല .എങ്ങനെയും കുമാരന്മാർ ഏൽപിച്ച ദൗത്യം നിറവേറ്റണം എന്ന ചിന്ത അമ്മൂമ്മയുടെ മനസ്സിലുണ്ടായി .അതിനുവേണ്ടി കുട്ടിക്കാലത്തു കുമാരിയെ അമ്മൂമ്മ പാലൂട്ടി വളർത്തിയതും കഥകൾ പറഞ്ഞുകൊടുത്തതും ഓക്കേ പറഞ്ഞു കുമാരിയെ അമ്മൂമ്മ പാട്ടിലാക്കാൻ നോക്കി . എന്നിട്ടും രാജകുമാരിയുടെ മുഖത്ത് യാതൊരുവിധ ഭാവവ്യതിയാസവും ഉണ്ടായിരുന്നില്ല.കത്തുമായി വന്ന തന്നെ കൈപ്രയോഗത്താൽ പത്തുവിരലുകളും നെഞ്ചിൽ പതിപ്പിച്ച് അടിച്ചോടിച്ച കാര്യം അമ്മൂമ്മ തെല്ല് വിഷമത്തോടെ രാജകുമാരിയോട് പറഞ്ഞു .ഇത് കേട്ടിട്ടും രാജകുമാരിക്ക് യാതൊരു മാറ്റവുമില്ല .അന്ന് കുമാരി വനത്തിൽ കണ്ടത് രാജകുമാരനായിരുന്നു കാമദേവനെ പോലെയിരിക്കുന്ന സുന്ദരനായ രാജകുമാരന്റെ കത്ത് വാങ്ങാതെയാണ് കുമാരി എന്നെ അടിച്ചോടിച്ചത് .ഇത് കേട്ടതും കുമാരി അവിടെയിരുന്നു കുങ്കുമച്ചെപ്പിൽ മുക്കിയ അവളുടെ മൂന്ന് വിരലുകൾ അമ്മൂമ്മയുടെ നെഞ്ചിൽ പതിപ്പിക്കുകയും അന്തപൂരത്തിന് പുറകിലുള്ള ഒരു നിഗൂഡ വാതിലിലൂടെ അമ്മൂമ്മയെ പുറത്താക്കുകയും ചെയ്തു .
വിഷമത്തോടെ അമ്മൂമ്മ അവിടെ നിന്നും സ്വന്തം കുടിലിലേക്ക് മടങ്ങി .അമ്മൂമ്മ മടങ്ങിച്ചെല്ലുമ്പോൾ കുമാരന്മാർ ആകാംഷയോടെ അവരെ കാത്തിരിക്കുകയായിരുന്നു .അമ്മൂമ്മ സങ്കടത്തോടെ എല്ലാ കാര്യങ്ങളും കുമാരന്മാരെഅറിയിച്ചു .രാജകുമാരാ അങ്ങ് പറയുന്നത് ശെരിയാണോ അന്ന് താമരക്കുളത്തിൽവച്ച് കുമാരനോട് അംഗചേഷ്ടകളും അടയാളങ്ങളും കാട്ടി പ്രേമപ്രലോഭനം കാട്ടിയ കുമാരി എന്തെ ഇപ്പോൾ ഇങ്ങനെ പെരുമാറുന്നു അമ്മൂമ്മ കുമാരനോട് ചോദിച്ചു .എന്താണ് ചെങ്ങാതി കുമാരി ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് .എത്ര ചിന്തിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല അമ്മൂമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രാജകുമാരൻ മന്ത്രികുമാരനോട് ചോദിച്ചു .ഇത് കേട്ട മന്ത്രികുമാരൻ രാജകുമാരനെ നോക്കി പുഞ്ചിരിച്ചു .എന്നിട്ട് മന്ത്രികുമാരൻ രാജകുമാരന്റെ സമീപത്തെത്തി ഇപ്രകാരം പറഞ്ഞു
തുടരും,,