അനിഴം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Anizham Nakshatra Phalam

Anizham Nakshatra Phalam,അനിഴം നക്ഷത്രഫലം,അനിഴം നക്ഷത്രം,അനിഴം,നക്ഷത്രം,അനിഴം നക്ഷത്രഫലം 2023,നക്ഷത്രഫലം 2023,അനിഴം പൊതു ഫലം,അനിഴം പൊതുസ്വഭാവം,അനിഴം 2022 സമ്പൂർണ്ണ വർഷഫലം,വേദിക് അസ്റ്റ്രൊറ്റൈംസ്,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,greenmediaviision,greenvision,mediavision,travelandnewsvlogmalayalam,nature,travelvlogger,greenmedia,newsvlogger,astrological,astrological life,malayalam jyothisham,malayalam astrology,kerala astrology,jyothisham,astrology,nakshatra phalam,anizham,anizham nakshathra,anizham phalam,nakshathra phalam,anizham 2022 varsha phalam,2022 nakshatra phalam malayalam,anizham nakshathra phalam,anizham nakshatra 2022 predictions,27 nakshatras characteristics,anizham nakshathram,anizham nakashatra,chathayam nakshatra phalam 2023,punartham nakshatra phalam 2023,moolam nakshatra phalam 2023,anizham vishu phalam,nakshatram phalangal,anizham nakshathra 2023,pooradam nakshatra phalam 2023

 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
അനിഴം നക്ഷത്രം
വൃക്ഷം ഇലഞ്ഞി (Mimusops elengi)
മൃഗം മാൻ
പക്ഷി കാക്ക
ദേവത മിത്രൻ
ഗണം ദൈവഗണം
യോനീ സ്ത്രീയോനി
ഭൂതം അഗ്നി

 

ബുദ്ധിയും കഠിനപ്രയ്തനവും സാമര്‍ത്ഥ്യവും അനിഴം നാളിൽ ജനിക്കുന്നവരുടെ  പ്രത്യേകതകളാണ്‌.ജീവിതത്തിലെ അപ്രതീക്ഷിതങ്ങളായ പല ദുരനുഭവങ്ങളേയും മല്ലിട്ടു മുന്നോട്ടു നീങ്ങുന്നവരാണ് അനിഴം നക്ഷത്രജാതർ.വളരെ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളായിരിക്കും ഇവർക്ക് നേരിടേണ്ടിവരിക.മനഃശാന്തി വളരെ കുറവായിരിക്കും. എപ്പോഴും ഇവരുടെ മനസിനെ  അലട്ടിക്കൊണ്ടിരിക്കും. സത്കർമ്മങ്ങൾ ചെയ്താലും അതിന്റെ ഗുണാനുഭവസമയത്ത് എന്തെങ്കിലുംഅവിചാരിത തടസ്സം കാരണം അവ നഷ്ടമാകുന്നു 


ബിസിനസ്സിലും ഔദ്യോഗികരംഗത്തും ചിലർശോഭിക്കുന്നതായി കാണുന്നു.നല്ല അനുഭവങ്ങൾ വളരെ ചെറിയതോതിലേ അനുഭവിക്കാൻ കഴിയൂ,ദീർഘകാലംആരുമായും  ഇവർക്ക് ഒരു സൗഹൃദബന്ധവുമുണ്ടാവില്ല. ഏതു കാര്യവും കൈകാര്യം ചെയ്യാനുള്ള സാമർത്ഥ്യം ഇവർക്കുണ്ടെങ്കിലും ഏതുസമയവും ഒരു മൂകഭാവമോ വിഷാദഭാവമോ ഉണ്ടായിരിക്കും.  വൈകാരികമായ അസ്ഥിരത, മനഃപ്രയാസം എന്നിവയും ഇവയുടെ പൊതുലക്ഷണങ്ങളാണ്‌.ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഒരുതരം വൈരാഗ്യബുദ്ധിയും പ്രതികാരബുദ്ധിയും സ്വയമേ ഉണ്ടാകുന്നു.

മറ്റുള്ളവര്‍ എന്തു പറഞ്ഞാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. ഒരു പ്രവൃത്തിയിലും ഇവർ പിന്തിരിയുന്നവരല്ല ശത്രുക്കളോട് പ്രതികാരം ചെയ്തു തൃപ്തിയടയുന്നവരാണ് അനിഴം നക്ഷത്രജാതർ. തീക്ഷ്ണമനോഭാവം, ആവേശശീലം,  കലാപ്രണയം, സ്വാതന്ത്ര്യബോധം, നിര്‍ബന്ധബുദ്ധി തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌.ഇവയെല്ലാം ദോഷങ്ങളുണ്ടാക്കും. പെട്ടെന്നുള്ള തീരുമാനങ്ങളും ആലോചനയില്ലാത്ത പ്രവൃത്തികളും അപകടമുണ്ടാക്കും.


ദാമ്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളെക്കൊണ്ടോ സഹോദരങ്ങളെക്കൊണ്ടോ പ്രത്യേകിച്ച് വലിയ പ്രയോജനമൊന്നുമുണ്ടാവില്ല.മാതൃ-പിതൃ സ്ഥാനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ കുറഞ്ഞിരിക്കും. പിതാവുമായി അഭിപ്രായവ്യത്യാസത്തിനും ഇടവരും.വീടും സ്വദേശവും വിട്ട് അന്യദേശവാസത്തിനു കാരണമാകും.22 ൽ സ്ത്രീകളാലും കൈവിഷത്താലും ചില ദുരിതാനുഭവങ്ങൾക്ക് ഇടയുണ്ട്.33 ൽ ശത്രുക്കളെക്കൊണ്ടും  ചില ദോഷങ്ങൾ അനുഭവിക്കേണ്ടിവരും.

അനിഴം നക്ഷത്രത്തിന് ആരോഗ്യപമായ പ്രശ്നങ്ങളുണ്ടാവാനിടയില്ല. എങ്കിലും ചിലപ്പോഴൊക്കെ ശ്വാസകോശസംബന്ധമായ ചില അസ്വാസ്ഥകൾ ഉണ്ടാകാം.അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കണം.അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം,വാദപ്രതിവാദങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുന്നതും ഒഴിവാക്കണം.ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ശീലമുള്ളവരായി കാണുന്നതിനാൽ അതു കഴിവതും ഒഴിവാക്കണം അല്ലെങ്കിൽ അപകടകരമായ അവസ്ഥയുണ്ടാകും.

അനിഴം നാളിൽ ജനിക്കുന്ന സ്ത്രീകൾ പൊതുവെ സ്വഭാവശു ദ്ധിയുള്ളവരാണ്. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌. പ്രസന്നഭാവമാണ് മുഖത്ത്. പിതൃഭക്തിയും പതിഭക്തിയുമുള്ളവരാണ്. മാതൃകാപരമായ ജീവിതം നയിക്കുന്ന അനിഴം നക്ഷത്രജാതകൾ കുലമഹിമയും അന്തസ്സും ബന്ധുജനപ്രീതിയും നേടിയവരായിക്കും.

Previous Post Next Post