അരയാൽ ഔഷധഗുണങ്ങള്‍ | arayal

അരയാൽ,അരയാൽ പ്രദക്ഷിണം,അരയാൽ റിസോർട്ട് വയനാട്,അരയാൽ പ്രദക്ഷിണമന്ത്രം,അരയാൽ പ്രദിക്ഷണം എപ്പോൾ ചെയ്യണം,ഓരോ ദിവസവും അരയാൽ പ്രദക്ഷിണം ചെയ്താൽ ഉള്ള ഗുണം,അരയാല്‍,അരശു,പേരാൽ,ഐശ്യര്യത്തിനായി ആൽമര പ്രദക്ഷിണം എപ്രകാരം,ആൽമര പ്രദക്ഷിണം,ആൽ,ആരോഗ്യത്തിന് ആൽമരം,ആൽമരം പ്രദക്ഷിണം എന്തിന്,reproduction in plants. sacred fig. sacred fig tree. sacred fig beauty bar.,ficus religiosa,linn,ബോധി വൃക്ഷം,പീപ്പലം,arayal,peral,bodhi tree,arayal mandhram,kallal,arayal,pratima aryal,arayal resort wayanad,arayal resort,arayal mandhram,#arayal,arayal resorts wayanad,arayal tree,chanda aryal,arayal kombil,arayal grills,arayal resorts,arayal mandapam,arayal chemicals,narayan dangal,arayal kuruvikal m,arayal restaurant,arayal english name,arayal luxury resort,arayal tree in english,arayal thaliril kuliril,arayal kombil kilukkum.,arayal grills & restaurant,kabita aryal,arayal luxury resort wayanad,ficus religiosa bonsai,ficus religiosa,ficus bonsai,ficus,root pruning ficus religiosa,religiosa,how to make ficus religiosa bonsai,grow ficus religiosa from cutting,ficus religiosa bonsai step by step,styling ficus bonsai,older ficus religiosa,ficus religiosa from seed,ficus religious,ficus religiosa germination,ficus religiosa propagation,propagating ficus religiosa,ficus religiosa bonsai from seed,ficus religiosa bonsai from sapling

 

Botanical nameFicus religiosa
SynonymsFicus peepul, Ficus superstitiosa, Ficus caudata
FamilyMoraceae (Mulberry family)
Common namePeepal, holy fig tree, peepul, sacred fig tree
Hindi Aswattha, Pipal
Malayalam Arayal, Arasu
TamilAraca Maram, Pippalam
TeluguPippalamu, Ravichettu
Kannada Aralimara,Asvatthamar
Marathi Ashwattha,Ppimpala
GujaratiAsvattha,Piplo
SanskritAshvattha, Pippala,Bodhivriksha
രസഗുണങ്ങൾ
രസം കഷായം, മധുരം
ഗുണം ഗുരു, രൂക്ഷം
വീര്യം ശീതം
വിപാകം കടു

 

അരയാൽ ഹിന്ദുക്കൾക്കും ,ബുദ്ധമതക്കാർക്കും ഒരുപോലെ ഒരു പുണ്ണ്യ വൃക്ഷമാണ് .വൃക്ഷങ്ങളുടെ രാജാവായ ഈ മരം, ദേവവൃക്ഷം, ബോധിവൃക്ഷം, തത്ത്വവൃക്ഷം,പീപ്പലം എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ്  അരയാൽ.ആര്യന്മാരുടെ പവിത്ര വൃക്ഷമായിരുന്നു ആൽമരം. നക്ഷത്രവൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരമാണ് അരയാൽ, പൂയം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷമാണ് അരയാൽ .


അതിപുരാതനകാലം മുതൽ മനുഷ്യ ശ്രദ്ധ പിടിച്ചു പറ്റിയ മരമാണിത്. ശ്രീ ബുദ്ധന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അപ്രകാരം ബോധോദയത്തിനു തണൽ വിരിച്ചതിനാൽ ബോധിവൃക്ഷം എന്ന പേരിലും അരയാൽ അറിയപ്പെടുന്നു .ശ്രീബുദ്ധൻ താൻ തപസ്സിരുന്ന ബോധിവൃക്ഷത്തെ തന്നെ ആരാധിക്കാനായിരുന്നു ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നത്. മുടി ജഡയാക്കാൻ ശ്രീരാമൻ അരയാൽ കായ്കൾ ഉപയോഗിച്ചിരുന്നതായി രാമായണത്തിലും പറയുന്നു . വൃക്ഷങ്ങളിൽ ഞാൻ അരയാലാണെന്ന് ഭഗവദ്ഗീതയിലെ പത്താം അദ്ധ്യായമായ വിഭൂതിയോഗത്തിൽ ശ്രീകൃഷ്ണന്റെ വചനവുമുണ്ട്.



പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുക്കളിലും അരയാലിനെക്കുറിച്ച് പറയുന്നുണ്ട്.അതിനാൽ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും അരയാൽ വച്ചു പിടിപ്പിച്ചിരുന്നു. അരയാലിന്റെ ഭാര്യ  വേപ്പ് ആണ് അതിനാൽ അരയാലിന്റെ അടുത്ത് വേപ്പ് വച്ചു പിടിപ്പിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അരയാൽ നട്ടുവളർത്തിയാൽ വീടിന് കൂടുതൽ  ഐശ്വര്യം നല്കുമെന്ന് പറയപ്പെടുന്നു. ചോലവൃക്ഷമായും വളർത്താറുണ്ട്.

ഇന്ത്യയിലെ  വിവിധ മേഖലകളിൽ ഈ വൃക്ഷം വളരുന്നുണ്ട്. അപൂർവ്വമായി ഇല പൊഴിക്കുമെന്നതിനാൽ 'ഋതുപാതി' എന്നൊരു പേരും ഈ വൃക്ഷത്തിന് ലഭിച്ചിട്ടുണ്ട്.നിത്യഹരിത വൃക്ഷമായ ഇവ കേരളത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും വളരുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, തായ്ലന്റ്, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിലും ഈ മരം കാണപ്പെടുന്നു.വൃക്ഷങ്ങളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ള ഒരു മരമാണ് അരയാൽ. അതിനാൽ തന്നെ ഇവ വൃക്ഷരാജൻ എന്ന പേരിലും അറിയപ്പെടുന്നു .

 


 

എപ്പോഴും കാറ്റിലാടുന്ന അരയാൽ ഇലകൾ എല്ലാവരുടെയും  ശ്രദ്ധ ആകർഷിക്കുന്നവയാണ്. ആൽമരത്തിന്റെ ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകൾ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്.അരയാൽ മരങ്ങൾ കൊടും തണുപ്പും വരൾച്ചയും താങ്ങാൻ കഴിവുള്ളവയാണ്. ഏകാന്തരമായി വിന്യസിച്ചിരിക്കുന്ന ലഘു ഇലകൾക്ക് ആകർഷകമായ ഹൃദയാകൃതിയാണ് .അരയാൽ സാധാരണയായി  കാണപ്പെടുന്നത് ധാരാളം ശാഖോപശാഖകളായി പടർന്ന് പന്തലിച്ചാണ്. അരയാൽ വിരളമായി മാത്രമേ വനത്തിൽ കാണപ്പെടുന്നുള്ളു.


അരയാലിന്റെ വളരെ ചെറിയ പുഷ്പങ്ങളാണ് .അരയാലിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിലും ഉള്ളതുമാണ്. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക.ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ്.ഒരു പ്രത്യേക തരം വണ്ടിനുമാത്രമേ  ആലിൽ പരാഗണം നടത്താൻ കഴിയൂ. Blastophage Quadraticeps എന്നയിനം ഷഡ്പദമാണ് അരയാലിൽ പരാഗണം നടത്തുന്നത് .വണ്ടുകളുടെ പ്രത്യുത്പാദനത്തിനും  ആൽമരങ്ങൾ ആവിശ്യമാണ് .അരയാലിന്റെ വിത്തുകൾ വളരെ  ഭാരം കുറഞ്ഞവയാണ്. പുറന്തോടുപൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നു പോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു. അധിപാദപ സസ്യമായി മറ്റു സസ്യങ്ങൾക്കു മുകളിലും ഇവ വളരാറുണ്ട്.കമ്പ് മുറിച്ച് നട്ടും അരയാൽ മുളപ്പിക്കാം. 

 അരയാൽ ആയൂർവേദത്തിലെ നാല്പാമരങ്ങളിൽ ഒന്നാണ്  .അരയാലിന്റെ തടിക്ക് കടുപ്പമുണ്ട്. കാതലിനു നരച്ച വെള്ളനിറമാണ് .തടി കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.  വൃക്ഷത്തിന് നല്കിയിരിക്കുന്ന ദേവസ്ഥാനവും മറ്റും മൂലം ഈ മരം മുറിക്കുന്നത് വളരെക്കുറവാണ്. ഇതിന്റെ കായ്, ഇല, തൊലി, കറ, വേര് എന്നിവയ്ക്കാണ് ഔഷധഗുണമുള്ളത് . ഏതാണ്ട് 50 ആയൂർവേദ ഔഷധങ്ങൾക്ക് അരയാലിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട് . പഞ്ചവൽക്കം എന്ന ഔഷധത്തിലും അരയാൽ ഉൾപ്പെടുന്നുണ്ട്.


 ഔഷധഗുണങ്ങൾ


ഇതിന്റെ തൊലി  പിത്തം, കഫം, വ്രണം, രക്തദോഷം എന്നിവയെ ശമിപ്പിക്കുന്നു. ഇതിലെ പഴുത്ത കായ രക്തപിത്തം, ചുട്ടുനീറ്റൽ, ഛർദ്ദി,അരുചി, മെലിവ്, വിഷം എന്നിവയെ ശമിപ്പിക്കും. ഇതിന്റെ തളിരില പിത്തം,അതിസാരം എന്നിവയെ ശമിപ്പിക്കുന്നു. ആൽമരത്തിന്റെ ഇളം തണ്ടുകൾ, കായ്കൾ എന്നിവ ചർമ്മത്തിലുണ്ടാകുന്ന പല  രോഗങ്ങൾക്കും വ്രണങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. മരപ്പട്ടയുടെ കറ വ്രണങ്ങൾ ഭേദപ്പെടുത്താൻ  ഉപയോഗിക്കാറുണ്ട്.പട്ടയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു.മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങൾക്ക്  ഉപയോഗിക്കുന്നുണ്ട് .ഇലകളിൽ ധാരാളം കാൽസ്യം ഉണ്ടായിരിക്കും.തൊലിയിട്ട് തിളപ്പിച്ച വെള്ളമൊഴിച്ചാൽ ഉഷ്ണപ്പുണ്ണ് മാറും.അരയാലിന്റെ കായ്, വേര്, തൊലി, മൊട്ട് ഇവയുടെ മിശ്രിതം പാലിൽ കാച്ചി  തേൻ  ചേർത്ത് കഴിച്ചാൽ വാജീകരണത്തിന് നല്ലതാണ്. അരയാലിന്റെ ഫലം കൊണ്ടുണ്ടാകുന്ന ചൂർണ്ണം ശ്വാസരോഗങ്ങൾക്ക് ഫലപ്രദമാണ് . അരയാലിന്റെ തൊലി കഷായം വച്ച് കഴിച്ചാൽ പ്രമേഹം ശമിക്കും ,ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസത്തിന് അരയാലിന്റെ മൊട്ട് അരച്ച് പുറമെ പുരട്ടിയാൽ മതിയാകും . അരയാലിന്റെ പഴുത്ത കായ കഴിച്ചാൽ മലബന്ധം മാറിക്കിട്ടും.


Previous Post Next Post