ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും ച്യവനപ്രാശം പോലെയുള്ള ചില ഔഷധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതും എന്നാൽ കിട്ടാൻ അത്ര എളുപ്പമല്ലാത്തതുമായ എട്ട് ഔഷധസസ്യങ്ങളുടെ സമാഹാരമാണ് അഷ്ടവർഗ്ഗം.
അഷ്ടവർഗ്ഗത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ |
ശാസ്ത്രനാമം |
---|---|
ജീവകം | Malaxis acuminata |
ഇടവകം | Microstylis muscifera |
മേദാ | Polygonatum verticillatum |
മഹാമേദാ | Polygonatum cirrhifolium |
കാകോളി | Roscoea procera |
ക്ഷീരകാകോളി | Lilium polphyllum |
ഋദ്ധി | Habenaria edgeworthii |
വൃദ്ധി | Habenaria intermedia |
ജീവകം, ഇടവകം, മേദാ, മഹാമേദാ, കാകോളി, ക്ഷീരകാകോളി, ഋദ്ധി, വൃദ്ധി ഈ എട്ട് ഔഷധങ്ങൾ കൂടിയതാണ് അഷ്ടവർഗം. ഈ അഷ്ടവർഗങ്ങൾ കൂടിയാൽ ഉണ്ടാകുന്ന ഫലം ആയുരാരോഗ്യ സൗഖ്യമാണ്.ഈ എട്ട് ഔഷധങ്ങൾക്ക് ഉള്ള ഫലം വളരെ കൂടുതലാണ് .ശരീരം തടിപ്പിക്കും,ബലിഷ്ഠമാക്കും.കാമം, ബലം, എന്നിവ വർദ്ധിപ്പിക്കും .ഒടിവുചതവുകൾക്കും വളരെ നല്ലതാണ് .വാതം, പിത്തം,ജ്വരം, പ്രമേഹം, ക്ഷയം,രക്തവികാരം .തണ്ണീർദാഹം എന്നീ രോഗങ്ങൾ ശമിപ്പിക്കും.
ഓർക്കിഡേസീ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് ജീവകം. ഹിമാലയം കൊടുമുടികളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് . എങ്കിലും കേരളത്തിലെ ചില വനങ്ങളിൽ അപൂർവ്വമായി ഈ സസ്യം കാണപ്പെടുന്നു .പച്ചിലപ്പെരുമാൾ എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു .നേപ്പാൾ, ഭൂട്ടാൻ, ആൻഡമാൻ ദ്വീപുകൾ, മ്യാൻമർ, എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .ഇതിന്റെ കിഴങ്ങാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .വെളുത്തുള്ളി പോലെയാണ് ഇതിന്റെ കിഴങ്ങ് ഇരിക്കുന്നത് .ജലാംശം തീരെ കുറവായിരിക്കും .
ഔഷധഗുണങ്ങൾ
ശരീരത്തിന് ബലം വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,രക്തക്കുറവ് ,രക്തവികാരം ,ക്ഷയം ,വാതം ,അമിത ദാഹം,ശരീരം മെലിച്ചിൽ എന്നിവ ശമിപ്പിക്കും ,കഫം വർദ്ധിപ്പിക്കും.കൂടാതെ ,ശ്വാസകോശരോഗങ്ങൾ ,പൊള്ളൽ,പ്രാണികൾ കടിച്ചതുമൂലമുണ്ടാകുന്ന വിഷം എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നു .
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇടവകം.ജീവകം പോലെ ഔഷധഗുണങ്ങളുള്ളതാണ് ഈ സസ്യത്തിനും .ഈ സസ്യം ഹിമാലയത്തിൽ മാത്രമാണ് കാണപ്പെടുന്നത് .വംശനാശഭീക്ഷണി നേരിടുന്ന ഒരു സസ്യം കൂടിയാണിത് . ഇതിന്റെ കിഴങ്ങാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .വളരെ ചെറുതും കാളക്കൊമ്പുപോലെ വളഞ്ഞതും ജലാംശം തീരെ കുറഞ്ഞതുമാണ് ഇതിന്റെ കിഴങ്ങുകൾ ,ഈ ഔഷധങ്ങൾ ഹിമാലയത്തിൽ കാണപ്പെടുന്നതുകൊണ്ടും കിട്ടാൻ എളുപ്പമല്ലാത്തതുകൊണ്ടും ജീവകം, ഇടവകം എന്നീ ഔഷധങ്ങക്ക് പകരം ചിറ്റമൃതും ,പാൽമുതുക്കുമാണ് ഉപയോഗിക്കുന്നത് .
ഔഷധഗുണങ്ങൾ
ശരീരത്തിന് ബലം വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,രക്തക്കുറവ് ,രക്തവികാരം ,ക്ഷയം ,വാതം ,അമിത ദാഹം,ശരീരം മെലിച്ചിൽ എന്നിവ ശമിപ്പിക്കും ,കഫം വർദ്ധിപ്പിക്കും,പനി ,ചുമ വയറിളക്കം എന്നിവ ശമിപ്പിക്കും ,കാമം വർദ്ധിപ്പിക്കും .
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന മറ്റൊരു ഔഷധമാണ് മേദാ.വള്ളിപോലെ പടരുന്ന സസ്യമാണ് മേദാ.ഈ സസ്യവും ഹിമാലയത്തിൽ മാത്രമാണ് കാണപ്പെടുന്നത് .ഇതിന്റെ കിഴങ്ങാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഇഞ്ചിയുടെ ആകൃതിയാണ് ഇതിന്റെ കിഴങ്ങിന് .ഇതിന്റെ കിഴങ്ങ് ഓടിച്ചുനോക്കിയാൽ വെളുത്ത നിറത്തിൽ കട്ടിയായ ഒരു ദ്രാവകം കാണും .
ഔഷധഗുണങ്ങൾ
പിത്തം വാതരക്തം, ജ്വരം എന്നി വശമിപ്പിക്കുന്നു ,ശരീരത്തിനെ തടിപ്പിക്കും ,കഫദോഷം ഇല്ലാതാക്കും ,മുലപ്പാലിന്റെ ഉത്പാദനം കുറയ്ക്കും ,ഉദ്ധാരണശേഷി വർദ്ധിപ്പിക്കും .
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന മറ്റൊരു ഔഷധമാണ് മഹാമേദാ.ഇതും വള്ളിപോലെ പടരുന്ന സസ്യമാണ്. ഇതിന്റെയും കിഴങ്ങാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് . മുകളിൽ പറഞ്ഞ മേദാ എന്ന ഔഷധസസ്യത്തിന്റെ അതെ ഔഷധഗുണങ്ങൾ തന്നെയാണ്. മഹാമേദാ എന്ന സസ്യത്തിനും .മേദാ, മഹാമേദാ എന്നീ ഔഷധങ്ങൾ കിട്ടാൻ പ്രയാസമായതുകൊണ്ട് ശതാവരിയുടെ കിഴങ്ങാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത് .
കാകോളി |ക്ഷീരകാകോളി
കാകോളി, ക്ഷീരകാകോളി എന്നീ രണ്ടു സസ്യങ്ങളും ഹിമാലയം ,നേപ്പാൾ ,ചൈന തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു .കാകോളി ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് സിംഗിബെറേസി കുടുംബത്തിൽപ്പെട്ടതും , ക്ഷീരകാകോളി ലില്ലിപ്പൂവാണ് ലിലിയേസി കുടുംബത്തിൽപ്പെട്ടതുമാണ് .ഇവയുടെ രണ്ടിന്റെയും കിഴങ്ങുകളാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഇവയുടെ രണ്ടിന്റെയും കിഴങ്ങുകൾ ഏതാണ്ട് ശതാവരിയുടെ കിഴങ്ങുപോലെയാണ് . എന്നാൽ ക്ഷീരകാകോളിയുടെ കിഴങ്ങിന് കുറച്ചു വെളുപ്പു നിറം കൂടുതലായിരിക്കും . കാകോളിയുടെ കിഴങ്ങ് മുറിച്ചാൽ പാലൊലിക്കും. പാലിന്റെ ഗന്ധം കാണും. ഇവയുടെ രണ്ടിന്റെയും കിഴങ്ങുകൾക്ക് ഔഷധഗുണം ഒരുപോലെയാണ് . ഇതിന്റെ കിഴങ്ങുകൾ കിട്ടാത്തപക്ഷം അമുക്കുരമാണ് പകരം ചേർക്കുന്നത്.
ഔഷധഗുണം
ദേഹത്തെ തടിപ്പിക്കും,വാതപിത്തജ്വരം, രക്തദോഷം,ചുട്ടുനീറൽ, ക്ഷയം, തണ്ണീർദാഹം എന്നിവയെ ശമിപ്പിക്കും,കഫശുക്ലവർദ്ധനമാണ് ,പുരുഷൻമാരിലെ ലൈംഗീകശേഷി വർദ്ധിപ്പിക്കും ,ആസ്മ ,ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകൾ എന്നിവ ശമിപ്പിക്കും .
ഋദ്ധി | വൃദ്ധി
ഉത്തരാഖണ്ഡ് മുതൽ നേപ്പാൾ വരെയുള്ള ഹിമാലയത്തിൽ കാണപ്പെടുന്ന ഒരു കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഓർക്കിഡാണ് ഋദ്ധി , വൃദ്ധി എന്നീ സസ്യങ്ങൾ . മലയാളത്തിൽ ഇവയെ ഇരുത്തി എന്നും വരുത്തി എന്നും പേരു പറയും .ഇത് ഒരു അപൂർവ്വ സസ്യമാണ്, കാട്ടിൽ കണ്ടെത്താൻ വളരെ പ്രയാസമാണ്. വംശനാശ ഭീക്ഷണി നേരിടുന്ന സസ്യങ്ങളാണ് ഇവ രണ്ടും .മരുന്നുകൾക്കു വേണ്ടിയുള്ള അമിത ശേഖരണമാണ് ഈ ചെടികളുടെ പ്രധാന ഭീക്ഷണി . വളരെ ദുർബലമായ സസ്യങ്ങളാണ് ഇവ .ഇവയുടെ തണ്ടുകളും ഇലകകളും ചെറിയ രോമങ്ങൾക്കൊണ്ട് പൊതിഞ്ഞതാണ് ,പച്ചകലർന്ന മഞ്ഞയും ,പച്ച കലർന്ന വെള്ളയുമാണ് ഇവയുടെ പൂക്കളുടെ നിറം .ഇവയുടെ കിഴങ്ങാണ് ഔഷധധങ്ങൾക്ക് ഉപയോഗിക്കുന്നത് ,ഇവയുടെ കിഴങ്ങുകൾ ഒരുപോലെയാണ് .ഇവയുടെ രണ്ടിന്റെയും ഔഷധഗുണങ്ങളും ഒരുപോലെയാണ് .ഋദ്ധി, വൃദ്ധി എന്നീ സസ്യങ്ങൾ കിട്ടാത്ത പക്ഷം പകരം കുറുന്തോട്ടിയുടെ വേര് ചേർത്താൽ മതിയെന്ന് പറയപ്പെടുന്നു .
ഔഷധഗുണങ്ങൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും,ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിനും,യവ്വനം നിലനിർത്തുന്നതിനും ,ദഹനം മെച്ചപ്പെടുത്തുന്നതിനും,ശരീരം തടുപ്പിക്കുന്നതിനും ച്യവനപ്രാശം പോലെയുള്ള ഔഷധങ്ങളിൽ ചേർക്കുന്നു ,