നിഷ്ക്കളങ്കഹൃദയരാണ് അത്തം നക്ഷത്രക്കാർ.ഇവർ ഉപദ്രവകാരികളല്ല. ഇവര്‍ മറ്റുളള വർക്ക് എല്ലാ വിധസഹായവും നൽകുന്നവരാണ് എന്നാൽ തിരിച്ചൊന്നും ഇവർ പ്രതീക്ഷിക്കാറില്ല.ഇവരുടെ ചിരിക്ക് ഒരു സവിശേഷതയും ആരെയും ആകർഷിക്കാനുള്ള കഴിവുമുണ്ട്.ഈ ചിരിയിൽ വീണു പോകുന്ന ആരും പെട്ടെന്ന് ഇവരെ മറക്കില്ല. ജനങ്ങളുടെ സ്നേഹവും ആദരവും വിശ്വാസവും വളരെവേഗം നേടിയെടുക്കാൻ ഇവർക്ക് കഴിയും .ആഡംബരരഹിതമാണ് ഇവരുടെ ജീവിതചര്യ.
ഇവർക്ക് പൊതുജനങ്ങളിൽ നിന്നും ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കുന്നവരായിരിക്കും. ഇവർ മറ്റുളളവരെ ചതിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല..ഇവരുടെ സഹായവും സേവനവും നേടുന്നവർ ഇവർക്കുനേരെ ഒരു നന്ദി പ്രകടനം പോലും തിരിച്ചു നൽകില്ല. ഇവരുടെ ദാമ്പത്യജീവിതം ഏറ്റവും സുഖകരമായിരിക്കും. എന്നാൽ ഇടയ്ക്ക് കുറച്ചുകാലം സ്വരക്കേടും ഉണ്ടാകാം.വേർപാടുണ്ടായാലും വീണ്ടും യോജിക്കും. പുരുഷൻമാർ പരസ്ത്രീ താര്യമുള്ളവരും വികാരഭരിതരുമായിരിക്കും. പരസ്ത്രീവിഷയത്തിൽ ആരോപണങ്ങളും പ്രശ്നങ്ങളും ഉണ്ടാകും.എന്നാൽ അത്തത്തിൽ ജനിച്ച പുരുഷൻമാർക്ക് വന്നുചേരുന്ന ഭാര്യമാർ കഴിവുറ്റവരും ലളിതഹൃദയരുമാണ്.
അത്തം നക്ഷത്രക്കാർക്ക് ജീവിതത്തിൽ സ്ഥിരമായ ഉയർച്ച ഉണ്ടാവില്ലെന്നതാണ്. കൂടെക്കൂടെ ഭാഗ്യനിർഭാഗ്യങ്ങൾ വന്നുകൊണ്ടിരിക്കും. അഭിവൃദ്ധിയും അധഃപതനവും ഇടയ്ക്കിടെയുണ്ടാകും. അതിനാൽ സ്ഥിരസമ്പന്നരാണന്ന് പറയാൻ കഴിയില്ല. ഇവരുടെ ജീവിതം കയറ്റവും ഇറക്കവും പോലെയാണ് . തൊഴിൽ പരമായി ഒരിക്കൽ ഉന്നതിയിൽ എത്തിയാൽ താമസിയാതെ അത്ര തന്നെ താഴേയ്ക്കു വരുകയും ചെയ്യും .30 വയസ്സുവരെ നല്ലൊരു നിലയിലെത്താൻ ബുദ്ധിമുട്ടും. 30 നും 45 നും ഇടയ്ക്ക് നല്ല കാലമാണ് . ഈ സമയം ജീവിതത്തിലൊരു ഉന്നമനത്തിലെത്താം. 64 നു ശേഷം എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും
അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്കും അത്തം നക്ഷത്രത്തിന്റെ പൊതുവായ എല്ലാ ഫലങ്ങളുണ്ടാകും ഇവർക്ക് ആകർഷണീയമായ ശരീരഭംഗിയും മുഖകാന്തിയും ഉണ്ടായിരിക്കും ഇവർ .കൂടുതൽ ലജ്ജാവതികളായിരിക്കും ഇവരുടെ കണ്ണുകളും കാതുകളുംഎന്തെങ്കിലും ഒരു പ്രത്യേകത ഉള്ളതായിരിക്കും.ക്ഷമയും സ്വാഭാവശുദ്ധിയും ഇവരുടെ പ്രത്യേകതകളാണ്.കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അസാമാന്യമായ കഴിവു പ്രകടിപ്പിക്കും
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
അത്തം നക്ഷത്രം | |
വൃക്ഷം | അമ്പഴം (Spondias pinnata) |
മൃഗം | പോത്ത് |
പക്ഷി | കാക്ക |
ദേവത | ആദിത്യൻ |
യോനി | സ്ത്രീയോനി |
ഭൂതം | അഗ്നി |
ഗണം | ദേവഗണം |