അവിട്ടം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Avittam Nakshatra Phalam

 

അവിട്ടം നക്ഷത്രം,അവിട്ടം നക്ഷത്രം 2023,അവിട്ടം നക്ഷത്രഫലം,അവിട്ടം നക്ഷത്ര ഫലം,വിഷുഫലം 2023 അവിട്ടം നക്ഷത്രം,അവിട്ടം നക്ഷത്രഫലം 2023,നക്ഷത്രഫലം,അവിട്ടം,വിശാഖം നക്ഷത്രം 2023,നക്ഷത്രഫലം 2023,അവിട്ടം വിഷു ഫലം 2023,ചിത്ര,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,#കർക്കിടകംരാശി,#കർക്കിടകംരാശി2023,വേദിക് അസ്റ്റ്രൊറ്റൈംസ്,ചിത്തിര,വിഷുഫലം 2023,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,2 തുളസി ഇല മതി ! വീട് സ്വർഗ്ഗമാക്കും malayalam astrology /jyothisham,astrological,nakshatra phalam,avittam,avittam nakshatra,avittam nakshathra,nakshathra phalam,avittam nakshatra phalam 2022,avittam nakshatra phalam 2020,avittam nakshatra phalam 2021,avittam nakshatra phalam2023,avittam nakshtraphalam,avittam nakshatram,avittam nakshtraphalam 2023,avittam phalam,moolam nakshatra phalam 2023,nakshatram phalangal,uthrattathi nakshatra phalam 2023,avittam nakshathra 2023,pooradam nakshatra phalam 2023,chathayam nakshatra phalam 2023

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
അവിട്ടം നക്ഷത്രം
വൃക്ഷം വന്നി (Prosopis juliflora)
മൃഗം സിംഹം
പക്ഷി മയില്‍   
ദേവത വസുക്കൾ
ഗണം ആസുര ഗണം
യോനീ സ്ത്രീയോനി
ഭൂതം ആകാശം

ഗൂഢ ബുദ്ധിയുള്ളവരാണ് അവിട്ടം നാളിലെ പുരുഷൻമാർ. രഹസ്യങ്ങൾ സൂക്ഷിക്കാനും അത്തരത്തിൽ പ്രവർത്തിക്കാനും ഇവർ മിടുക്കരാണ്.പുറമേ ശുദ്ധ പാവമായിട്ടാണ് ഇവരെ നാം കാണുന്നതെങ്കിലും  എല്ലാ കുതന്ത്രങ്ങളും ഉള്ളിലുണ്ടാവും. മത്സരങ്ങളിലും തർക്കങ്ങളിലും വ്യവഹാരങ്ങളിലും അന്തിമവും അതിശയകരവുമായ വിജയം ഇവരുടേതുതന്നെയാണ്. പരാജയങ്ങളിലൊന്നിലും വ്യാകുലചിത്തരല്ല അവിട്ടം നക്ഷത്രജാതർ. വിദ്യാഭ്യാസയോഗ്യതയൊന്നും ഇവർക്കുണ്ടായിരിക്കില്ലെങ്കിലും തികഞ്ഞ സ്വാതന്ത്ര്യബോധവും ബുദ്ധിവൈഭവും മികവുറ്റതായിരിക്കും. പരിശ്രമശാലികളായ ഇവരുടെ ജീവിതത്തിൽ പലപ്പോഴും ബദ്ധപ്പെടലുകളും കഷ്ടതകളും ഉണ്ടായിരിക്കുന്ന ത്സ്വാഭാവികതയാണ്. 


ഇവരുടെ ദാമ്പത്യജീവിതം സംതൃപ്തവും സുഖകരവുമായിരിക്കും.ഭാര്യാകുടുംബത്തിൽ നിന്നും വലിയ ഗുണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും അത് ഭാര്യയുടെ ഗുണങ്ങളാൽ പരികൃതമാകും.സ്വന്തം കഴിവിൽ ജീവിക്കുകയെന്നത് ജീവിതവ്രതമാണ്.ആരിലും കീഴ്പ്പെടാനോ വിധേയത്വം കാട്ടാനോ ഇവർ ആഗ്രഹിക്കില്ല.അന്യരെ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരല്ല അവിട്ടം നക്ഷത്രക്കാർ.അന്യരെ സ്നേഹിക്കാൻവളരെ താല്പര്യമുള്ളവരാണെങ്കിലും അവരിൽ അനിഷ്ടമുണ്ടായാൽ അവസരം ഒത്തുവരുമ്പോൾ പ്രതികാരം വീട്ടുന്നതിനും ചിലർ മടിക്കില്ല. സമുദായം, മതം, എന്നീവിഷയങ്ങളിൽ അതീവ തല്പരരും അറിവുള്ളവരുമാണ്.

അവിട്ടം നക്ഷത്രക്കാരുടെ ആരോഗ്യം അത്ര മികച്ചതായിരിക്കില്ല. രക്തവാതം, അർശസ്സ്, പീനസം,നീർദോഷം എന്നിവ പിടിപെടും. എന്നാൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന രോഗസ്ഥിതിയുണ്ടാവില്ല. അപകടങ്ങളിൽപ്പെടാൻ സാദ്ധ്യതയേറെയാണ്.പൂർവ്വിക സമ്പത്തു ലഭിക്കാനുള്ള ഒരു യോഗം ഇവർക്കുണ്ട്.വ്യാഴദശയുടെ ആരംഭത്തിനുശേഷം മാത്രമേ ഒരു ജീവിതവിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.അത് 24 വയസ്സിനുശേഷം എന്നു കണക്കാക്കാം. സ്വതന്ത്രമായ ഒരുപ്രവർത്തന രംഗമുണ്ടാകുമെങ്കിലും തടസ്സങ്ങൾ കൂടെകൂടെ വന്നുകൊണ്ടിരിക്കും. കർമ്മകുശലത കൈവെടിയാതെ മുന്നോട്ട് തന്നെ പോകണം. വിജയം ഉറപ്പാണ്.മറ്റുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കുകയും ചുമതലയേപിക്കുകയും ചെയ്യുന്നത് ഒന്നുകൂടി ആലോചിച്ചുവേണം.


 അവിട്ടം നക്ഷത്രജാതകളായ സ്ത്രീകൾ തന്റേടമുള്ളവരും വിവേകബുദ്ധിയുള്ളവരുമായിരിക്കും.ഏതു രംഗത്തും ഇവർ വളരെ ശോഭിക്കും.. അദ്ധ്വാനശീലരുമായിരിക്കും. സാധാരണയായി അവിട്ടം നക്ഷത്രജാതർ  മെലിഞ്ഞ പ്രകൃതക്കാരാണ് .വൈരാഗ്യചിന്തയുള്ളവരാണിവർ. അവിട്ടം നാളിൽ ആണ് ഋതുമതിയാകുന്നതെങ്കിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഇവർ അനുഭവിക്കും.പക്ഷേ ആരോഗ്യം അത്ര തൃപ്തികരമായിരിക്കില്ല.രക്തവാതം, ഗർഭാശയരോഗം എന്നിവ കൂടെക്കൂടെ ഇവരെ ശല്യപ്പെടുത്തും.

ഈ നക്ഷത്രത്തിൽ ജനിക്കുന്നയാളുടെ ഒന്നാമത്തെ വയസ്സിലും അഞ്ചാമത്തെ വയസ്സിലും കടുത്ത പനിയോ ജ്വരമോ ഉണ്ടാകും. 22- ൽ സ്ത്രീകൾ മുഖേനയുള്ള ദുരിതമനുഭവിക്കണം. കൈവിഷത്തിന്റെ ആലസ്യങ്ങളുമുണ്ടാകും. 28-ൽ സർക്കാരിൽ നിന്നുള്ള ഉപദ്രവങ്ങളും ആയുധത്താലുള്ള മുറിവുകളുമുണ്ടാകും. 36-ൽ കള്ളന്മാരിൽ നിന്നുള്ള ശല്യം, 75-ൽ ത്വക്ക് രോഗവും ,പിത്തരോഗവും പിടിപെടും.96 വയസ്സുവരെ ഇവർ ജീവിച്ചിരിക്കും 


Previous Post Next Post