സർപ്പങ്ങളുടെ നാളാണ് ആയില്യം. ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒൻപതാമത്തെ നക്ഷത്രം.നിരവധി അപഖ്യാധികൾക്ക് ഇരയായ നക്ഷത്രമാണ് ആയില്യം.ആയില്യം അയൽക്കാരെ മുടിക്കും എന്നൊരു പഴഞ്ചൊല്ല് ഉണ്ട് .ഈ നാളിൽ ജനിച്ച സ്ത്രീയോ പുരുഷനോ അയലത്ത് താമസിക്കുന്നുണ്ടങ്കിൽ തങ്ങൾക്ക് ദോഷമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും .ഈ ദോഷം മാറാൻ വീടിന്റെ പരിസരത്ത് മഞ്ഞമുളയോ മലവാഴയോ നട്ടുപിടിപ്പിച്ചാൽ മതിയാകും എന്നാണ് വിശ്വാസം .എന്നാൽ ഇതിന് ജ്യോതിഷവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം
ആയില്യം നാളിൽ ജനിക്കുന്നവർ അധികവും രൗദ്രഭാവമുള്ളവരും ചപലന്മാരുമായിരിക്കും. ഇവർക്ക് ഉപകാരസ്മരണ ഉണ്ടായിരിക്കില്ല. അടുത്ത് ഇടപഴകുമ്പോഴേ ഇവരുടെ യഥാർത്ഥഭാവം അറിയുകയുള്ളൂ.നന്ദികേടും ഉപകാരസ്മരണ ഇല്ലാത്തവരുമായാണ് അധികമായും ഈ നക്ഷത്രക്കാരെ കാണാൻ കഴിയുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന മന:ക്ലേശം ഇവരുടെ ജീവിതത്തിൽ എന്നും കാണപ്പെടും.നല്ല രസകരമായി ഇവർക്ക് സംസാരിക്കാൻ കഴിയും . കൗശലബുദ്ധി കൂടുതലായിരിക്കും.ഏതിനും ഒരുശാഠ്യബുദ്ധി ഇവർക്കുണ്ടാകും .നേതൃത്വത്തിനുവേണ്ടി കടിപിടികൂടുന്ന ഒരു സ്വഭാവം ഇവർക്കുണ്ട്.കുടുംബം, സംഘടന, സ്ഥാപനം എന്നിവകളിലെ നേതൃസ്ഥാനം ഇവരിൽ വന്നുചേരും.യഥാർത്ഥത്തിൽ ഇവർ ഭീരുക്കളാണെങ്കിലും അഹംഭാവികളും തണ്ടന്മാരുമാണെന്നാണ് മറ്റുള്ളവർക്ക് തോന്നുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലും കാണുന്ന ഗാംഭീര്യം അടുത്തറിയുമ്പോൾ ഉണ്ടായിരിക്കില്ല
ഇവരെ ആരും ചോദ്യം ചെയ്യുന്നതത്തിലുള്ള സംഭാഷണങ്ങൾ ഇവർക്കിഷ്ടമല്ല. സ്വന്തം അഭിപ്രായങ്ങളേയും ഇഷ്ടങ്ങളേയും വകവയ്ക്കുന്നവരോട് അതിരറ്റ സ്നേഹവും വാത്സല്യവുമാണ് ഇവർക്ക്.അഭിമാനം സംരക്ഷിക്കാൻ എന്തു ത്യാഗവും ചെയ്യാൻ ഇവർ ഒരുക്കമാണ്.ആർക്കെങ്കിലും ചെറിയ ഉപകാരം ചെയ്താലും അത് സ്വയം പെരുപ്പിച്ച് പ്രചരിപ്പിക്കും.സ്നേഹത്തിന്റെ പേരിൽ ആരെയും കണ്ണടച്ച് വിശ്വസിക്കില്ല. മനസ്സറിയാതെയുള്ള അപവാദങ്ങൾക്ക് ഇവർ വശംവദരാകാറുണ്ട്
ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് പൊതുവേ സൗന്ദര്യം കുറവായിരിക്കും.എന്നാൽ സൗന്ദര്യം കാത്തു സൂക്ഷിക്കണം എന്നൊരു ചിന്തയും ഇവർക്കില്ല .തികഞ്ഞ തന്റേടിയും പുരുഷൻമാരുടെ ധീരതയും ചുറുചുറുക്കും പ്രവൃത്തിയിലെ കുശലതയും ഇവർ പ്രകടിപ്പിക്കും. ഭരണസാമർത്ഥ്യം ഇവരിൽ പ്രകടമായിരിക്കും. ഈശ്വരഭക്തി ഉള്ളവരാണ് .വളരെ താമസിച്ചുള്ള വിവാഹമാണ് സാധാരണ ഇവർക്ക് വിധിച്ചിട്ടുള്ളത്. ഇതിൽ നേരിയ വ്യതിയാനം മാത്രമേ അപൂർവ്വമായി ഉണ്ടാവുകയുള്ളൂ. നേരത്തെ വിവാഹിതകളായാൽ ഭാര്യയും ഭർത്താവും തമ്മിൽകലഹമോ ഭർതൃമരണമോ കൊണ്ട് ദാമ്പത്യജീവിതം ക്ലേശകരമാവും.
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
ആയില്യം നക്ഷത്രം | |
വൃക്ഷം | നാരകം (citrus anrantifolia) |
മൃഗം | കരിമ്പുച്ച |
പക്ഷി | ചെമ്പോത്ത് |
ദേവത | സർപ്പങ്ങൾ |
ഗണം | ആസുരഗണം |
യോനി | പുരുഷയോനി |
ഭുതം | ജലം |