തേനിന്റെ ഗുണങ്ങൾ എന്തെല്ലാം | Benefits of honey

 


എല്ലാവർക്കും എല്ലായ്പ്പോഴും ഉപയോഗിക്കാവുന്ന ഉത്തമ ഭക്ഷ്യമാണ് തേൻ .തേനിനു പഴങ്ങളെപ്പോലെ ക്ഷാരഗുണമുണ്ട്.അതിനാൽ അമ്ലത്വദോഷം ഒട്ടുമില്ല . തളർന്നു ക്ഷീണിച്ച ഒരാൾ ഒന്നരസ്പൂൺ തേൻ ഒരു ഗ്ലാസ് വെളളത്തിൽ ചേർത്തു കുടിച്ചാൽ തളർച്ച തൽക്ഷണം മാറും. അതുകൊണ്ടാണ് മിക്ക കായികാഭ്യാസികകളും  ഇടവേളകളിൽ തേൻകഴിക്കുന്നത്.തേനിലെ ലഘുവായ പഞ്ചസാരകളാണ് അതിന്റെ മൂല്യത്തിന് ആധാരം. ആ പഞ്ചസാരകളിൽ നേരിട്ടുവലിച്ചെടുക്കാവുന്ന ഊർജ്ജം ഏറെയുണ്ട്. അതിലെ പഞ്ചസാരകളും വിറ്റാമിനുകളും ലവണങ്ങളും ശരീരത്തിൽ വേഗം പിടിക്കുന്നു. 


പലതരം രോഗങ്ങൾക്കും  പാലിനേക്കാൾ നല്ലത് തേനാണ്.അതുമലശോധന സുഗമമാക്കും. രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കും. ജലദോഷം, പനി,ചുമ,എന്നിവയെ  ചെറുക്കും. അണുനാശകശക്തിയുണ്ട്   അതുകൊണ്ടു തേൻ വ്രണങ്ങളിൽ പുരട്ടുന്നത് വളരെ ഗുണം ചെയ്യും തീപ്പൊള്ളലിനും വളരെ നല്ല മരുന്നാണ് തേൻ .തേൻ പുറമെ പുരട്ടിയാൽ .തീപ്പളളലിന് ഉടൻ ശമനം ലഭിക്കും.


തേൻ വേഗം ദഹിക്കും. അതിനാൽ ദഹനക്കുറവ് ഉള്ളവർക്കും തേൻ  ഉപയോഗിക്കാം. കുടലിൽ വ്രണമുളളവർക്ക്  തേനിനോളം പറ്റിയ ഒരു ആഹാരമില്ല. പ്രമേഹവും അലർജിയും ഉളളവർക്ക്  തേനിന്റെ മിതമായ ഉപയോഗം ഗുണകരമായികണ്ടിട്ടുണ്ട്. പല നേത്ര രോഗങ്ങൾക്കും തേൻ വളരെ നല്ല മരുന്നാണ് .തേൻ ദിവസവും മിതമായ അളവിൽ കഴിച്ചാൽ രക്തത്തെ ശുദ്ധീകരിക്കും .ഹൃദ്രോഹികൾക്കും വളരെ നല്ലൊരു മരുന്നാണ് തേൻ


ഉറക്കക്കുറവുള്ളവർക്കും തേൻ കഴിക്കുന്നത് വളരെ നല്ലതാണ് .ഉറക്കമില്ലായ്മ പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും.ഉറക്കക്കുറവു മാറ്റുന്ന മഹൗഷധമാണ് തേൻ,ദിവസവും കിടക്കാൻ നേരം ഒരു ചെറിയ സ്പൂൺ തേൻ കഴിച്ചാൽ നല്ല ഉറക്കം കിട്ടുന്നതാണ് .

മുലപ്പാൽ വറ്റിക്കാൻ മുലയിൽതേൻ പുരട്ടിയാൽ മതി. സ്തനവിദ്രധി, മുലക്കണ്ണുപഴുപ്പ് എന്നീ രോഗങ്ങൾക്കും തേൻ പുറമെ പുരട്ടുന്നത് നല്ലതാണ് .കൂടാതെ ചിലതരം പലഹാരങ്ങളിൽ ഹൃദ്യമായ മണമുണ്ടാക്കാൻ തേൻ ചേർക്കാറുണ്ട്. പഴങ്ങളും മറ്റും കേടുവരാതെ സൂക്ഷിക്കാനും പന്തയക്കുതിരകളുടെ കരുത്തുകൂട്ടാനും, പുകയില പോലുള്ള ചില ലഹരി വസ്തുക്കളുടെ വീര്യം കുറയ്ക്കാനും തേൻ ഉപയോഗിക്കുന്നു.
 

 

Previous Post Next Post