ഭരണി നക്ഷത്രക്കാർ ഒത്ത ശരീരപ്രകൃതിയുള്ളവരാണ്. എങ്കിലും കൂടുതലും താരതമ്യേന പൊക്കം കുറവുള്ളവരുമായിട്ടാണ് കാണപ്പെടുന്നത്.തലമുടി ഇടതൂർന്നതോ നീളം കൂടിയതോ ആയിരിക്കില്ല.വിശാലമായ നെറ്റി, പ്രസന്ന മുഖഭാവം,വിടർന്ന ഭംഗിയുള്ള കണ്ണുകൾ, മുല്ലമൊട്ടു പോലുള്ള പല്ലുകൾ എന്നിവ ഇവരുടെ ലക്ഷണങ്ങളാണ് .ഈ നാളുകാരായവർക്ക് ദാമ്പത്യജീവിതം അനുഗഹീതമായിരിക്കും. നല്ല ഭാര്യമാരെ ലഭിക്കും
ഭരണി നക്ഷത്രക്കാർക്ക് ജീവിതം വളരെക്കാലം നല്ലതായോ ചീത്തയായോ ഇരിക്കുകയില്ല. മാറ്റങ്ങൾകൂടെക്കൂടെ ഉണ്ടായിരിക്കും. ആരോഗ്യപരമായി വലിയകുഴപ്പമില്ലെങ്കിലും ദന്തസംബന്ധമായ രോഗങ്ങൾ, ശിരോരോഗം, അർശോരോഗം, എന്നിവയെക്കൊണ്ടുള്ള ഉപദ്രവങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്
ജീവിതാവസാനം വരെ പരിശ്രമിക്കുക എന്നത് ഇവരുടെ വിധിയാണ്. ഉദ്യോഗത്തിലും വ്യവസായത്തിലും ശോഭിക്കുന്നവരാണ് . ജീവിതത്തിൽ അലട്ടലുകൾ ഉണ്ടാകുന്ന പല അനുഭവങ്ങളും ഉണ്ടായി കൊണ്ടിരിക്കും സഹായികളും ഉപകാരികളുമെല്ലാം അവസാനം ശത്രുക്കളായി മാറുകയാണ് പതിവ്.അതിന് കാരണം ഭരണിനാളുകാർക്ക് നന്ദിസ്മരണ വളരെ കുറവാണ്
ലഘുഭക്ഷണമാണ് ഭരണിനാളുകാരിൽ അധികവും ഇഷ്ടപ്പെടുക. എങ്കിലും ചില ഭക്ഷണത്തിൽ യാതൊരു കുറവും വരുത്തുമെന്നുമാത്രമല്ല ആഡംബരമായ ജീവിതചര്യകളും ഭക്ഷണക്രമവും ഉള്ളവരായി കാണുന്നു.ഭരണി നക്ഷത്രക്കാർക്ക് ആരെയും വകവയക്കാത്ത ഒരു സ്വതന്ത്ര ബുദ്ധിയാണ് . ആജ്ഞാശക്തിയും അധികാര പ്രമത്തതയും പ്രകടിപ്പിക്കും
ജയങ്ങളും പരാജയങ്ങളും നേരിടേണ്ടിവരും. മത്സരങ്ങളും പ്രതിബന്ധങ്ങളും കൂടാതെ മുന്നോട്ട് പോകുവാനാവില്ല.പക്ഷേ ഇറങ്ങിത്തിരിച്ച കാര്യങ്ങളിൽ നിന്നും പിന്തിരിയില്ല. നിർബന്ധബുദ്ധി കൂടുതൽ ആയതിനാൽ ഇവർ ധിക്കാരികളോ തണ്ടന്മാരോ അഹങ്കാരികളോ ആയി മറ്റുള്ളവർ കരുതപ്പെടുന്നു
എത്ര ഉപകരാമുള്ളവരോടും ബന്ധപ്പെട്ടവരോടും നിസ്സാരകാരണങ്ങൾ കൊണ്ട് ക്ഷോഭിക്കും.എങ്കിലും ഇവൻ കുറെയൊക്കെ ശുദ്ധഹൃദയരാണ്. സഹിക്കാനും അടക്കാനുമുള്ള മനസ്സ് ഇവർക്ക് കുറവാണ് .ഇവരുടെ ജീവിതം ഗുണദോഷസമ്മിശ്രമാകയാൽ നല്ലതെന്നോ ചീത്തയെന്നോ തിരിച്ചു പറയാൻ കഴിയില്ല.33 വയസ്സിനു മേൽ മാത്രമേ സ്വതന്ത്രമായ ഒരു മാറ്റം ജീവിതത്തിൽ ഇവർക്ക് ഉണ്ടാവുകയുള്ളു
ആരുടെയും മുന്നിൽ തലകുനിക്കുകയെന്നത് മരണതുല്യമായി ഇവർ കരുതുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കുമെങ്കിലും നടപ്പാക്കുന്നത് സ്വന്തം തീരുമാനം അനുസരിച്ചായിരിക്കും .തികഞ്ഞ അഭിമാനബോധവും അത് സംരക്ഷിക്കാനുള്ള ബദ്ധപ്പാടുകളും ഇവർക്ക് മനഃക്ലേശമുണ്ടാക്കുന്നു.
ഭരണി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ
ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളിൽ ക്ഷേത്രദർശനവും വ്രതാനുഷ്ഠാനങ്ങളും നടത്തണം.മഹാലക്ഷ്മീഭജനം, അന്നപൂർണ്ണേശ്വരി ഭജനം തുടങ്ങിയവ നടത്തണം. ക്ഷേത്രങ്ങളിൽ യക്ഷിപൂജ നടത്തണം.വെള്ള, ഇളം നീല, ചുവപ്പ് ഇവ അനുകൂല നിറങ്ങളാണ്
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
അശ്വതി നക്ഷത്രം | |
വൃക്ഷം | നെല്ലി (Emblica officinalis) |
മൃഗം | ആന |
പക്ഷി | പുള്ള് |
ദേവത | യമൻ |
ഗണം | മാനുഷ്യഗണം |
യോനി | പുരുഷയോനി |
ഭൂതം | ഭൂമി |