ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളികൾക്ക് വീക്കം ഉണ്ടാകുകയും ഇതുമൂലം വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ ഒരു രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്
കുരുമുളകും കൽക്കണ്ടവും കൂടി പൊടിച്ച് ചേർത്ത് അല്പാല്പം കഴിച്ചാൽ ബോങ്കൈറ്റിസ് ,തൊണ്ട കാറൽ എന്നിവയ്ക്ക് ശമനമുണ്ടാകും.
ആടലോടകത്തിന്റെ ഇല നിഴലിൽ ഉണക്കി കഷായം വച്ച് പഞ്ചസാര ചേർത്ത് കുറുക്കി കഴിച്ചാൽ ബ്രോങ്കൈറ്റിസ് മാറും
ചുവന്ന അരളിയുടെ വേരിലെ തൊലി ഉണക്കിപൊടിച്ച് 1 ഡെ.ഗ്രാം വീതം ദിവസം മൂന്ന് നേരം കഴിച്ചാൽ ബ്രോങ്കൈറ്റിസ് ശമിക്കും.
രണ്ട് ധന്വന്തരം ഗുളിക വീതം കാലത്ത് വെറുംവയറ്റിലും വൈകുന്നേരം ചൂടുള്ള ജീരകവെള്ളത്തിൽ ചേർത്ത് കഴിക്കുക ബ്രോങ്കൈറ്റിസ് ശമിക്കും.
Tags:
കഫ വാത പിത്ത രോഗങ്ങൾ