ചതയം നക്ഷത്രം ഗുണദോഷ ഫലങ്ങൾ

 

Chathayam Nakshatra phalam,ചതയം നക്ഷത്രഫലം,ചതയം നക്ഷത്രം,ചതയം,ചതയം നക്ഷത്ര ഫലം,ചതയം നക്ഷത്ര ഫലങ്ങൾ,ചതയം നക്ഷത്രഫലം 2023,നക്ഷത്രഫലം,നക്ഷത്രം,വിശാഖം നക്ഷത്രം 2023,നക്ഷത്രഫലം 2023,ചതയം വിഷുഫലം,ചതയം 2023 വിഷുഫലം.,ചിത്ര,വേദിക് അസ്റ്റ്രൊറ്റൈംസ്,ചിത്തിര,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,ഇന്നത്തെ ജ്യോതിഷം,hindu,astrology,spirituality,vyaazha maattam,jyothisham malayalam,jyothisham,astrology malayalam,k p astrology,thiruvaathira,jineshnarayanan,jineshji,jinesh nara,nakshatra phalam,chathayam,chathayam nakshatra,nakshathra phalam,chathayam nakshatra phalam,chathayam nakshatra phalam 2023,thrikketta nakshatra phalam 2023,chathayam nakashatra phalam,chathayam nakshatra bhalam,chathayam nakshatra phalam 2023 in malayalam,chathayam nakshtraphalam,chathayam nakshtraphalam 2023,chathayam phalam,nakshatra phalam jyothisham malayalam,punartham nakshatra phalam 2023,nakshatra phalam 2023,nakshatra phalam 2023 in malayalam

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
ചതയം നക്ഷത്രം
വൃക്ഷം കടമ്പ് (Anthocephalus cadamba)
മൃഗം കുതിര
പക്ഷി മയിൽ
ദേവത വരുണൻ
ഗണം അസുരഗണം
യോനീ സ്ത്രീയോനി
ഭുതം ആകാശം

മാർദ്ദവമുള്ള ശരീരം, വിശാലമായ നെറ്റി,ആകർഷകവും തിളക്കമുള്ളതുമായ കണ്ണുകൾ, സൗമ്യമായ മുഖം,നീണ്ട മൂക്ക്, ഒതുങ്ങിയ വയറ് , ശാന്തമായ പെരുമാറ്റം എന്നിവ ചതയം നക്ഷത്രജാതരുടെ പ്രത്യേകതയാണ്. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു.അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിലെ അംഗമായിരിക്കും.ഇവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. 

ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും. ആദർശവാദികളായ ഇവർക്ക് ജീവിതത്തിൽ പല ശത്രുക്കളെയും നേരിടേണ്ടിവരും.സത്യം നിലനിർത്തി ജീവിക്കുന്നവരായിരിക്കും.ഇതിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിക്കാനും  ഇവർ തയാറാകും .ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യും  .സ്വന്തം അഭിപ്രായത്തിൽ നിന്നും ഇവരൊരിക്കലും വ്യതിചലിക്കുകയുമില്ല. ഇവർ പിടിക്കുന്ന കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നവരാണിവർ. സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌.

കർമ്മകുശലതയും ബുദ്ധിശക്തിയും ഉള്ളവരാണെങ്കിലും ചഞ്ചലമായ മനസ്സുള്ളവരായും ഇവരെകാണാം. ബന്ധുക്കളെക്കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകില്ല.ഏതു കാര്യത്തിലായാലും രമ്യമായ ഒരു ജീവിതം ബന്ധുക്കളുമായി സാദ്ധ്യമല്ല. സഹോദരങ്ങളെക്കൊണ്ടായിരിക്കും വൈഷമ്യമേറെ. പിതാവിനെക്കൊണ്ടും വലിയ ഗുണമില്ലെങ്കിലും മാതൃസ്ഥാനം ഗുണകരമാണ്. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍.

ഇടപെടുന്ന എല്ലാ കാര്യങ്ങളിലും ശോഭിക്കും.ഗുണദോഷ സമ്മിശ്രമായിരിക്കും ജീവിതാനുഭവങ്ങൾ. ദാമ്പത്യജീവിതത്തിൽ വലിയ സംതൃപ്തിയുണ്ടാകുമെന്നു തോന്നുന്നില്ല, ശനിയും വ്യാഴനും ജാതകത്തിൽ ശുഭസ്ഥിതിയിലല്ല നിൽക്കുന്നതെങ്കിൽ വിവാഹത്തിന് അവസരമുണ്ടാകാൻ സാദ്ധ്യത തീരെ കുറവാണ്. കുഴപ്പങ്ങളില്ലെങ്കിൽ നേരത്തെതന്നെ വിവാഹം നടക്കാനും സുഖകരമായ ദാമ്പത്യജീവിതം നയിക്കാനും കഴിയും. ഭാര്യമാർ സത്ഗുണസമ്പന്നരും കാര്യശേഷിയുള്ളവരുമായിരിക്കും.

34 വയസ്സുവരെ പറയത്തക്ക ഗുണമുണ്ടാകില്ലെങ്കിലും അതിനുശേഷം അതിശയകരമായ ഒരു മുന്നേറ്റവും ഏതു രംഗത്തും വിജയവും ഇവർക്കുണ്ടാകും.വലിയ ആരോഗ്യവാൻമാരായി ഇവരെ കാണുമെങ്കിലും അത്രയൊന്നും ആരോഗ്യവാന്മാരല്ലെന്നതാണ് പരമാർത്ഥം.മൂത്രാശയ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ,പ്രമേഹം എന്നിവ പിടിപെടും. ദിനചര്യകളിൽ വളരെ ശ്രദ്ധിക്കണം.സ്‌ത്രീകള്‍ ദേവന്മാരേയും ഗുരുജനങ്ങളേയും ആദരിക്കുന്നവരാണ് .  ഇവര്‍ സ്വജനങ്ങളില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തും. ഭര്‍ത്താവ്‌ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കുചേരണമെന്ന്‌ നിർബന്ധമുള്ളവരാണ്‌.

Previous Post Next Post