ചിത്തിര നക്ഷത്രത്തില്‍ ജനിക്കുന്നവർക്ക് പൊതുവെ സുന്ദരമായ ശരീരവും ആകര്‍ഷകങ്ങളായ കണ്ണുകളും ഉണ്ടായിരിക്കും എന്നാൽ;അധികം പേരും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ് .ചുരുക്കം ചിലരേ തടിച്ച ശരീരക്കാരായിട്ടുള്ളൂ. ഇവർ ശാന്തശീലരും ചിലർ ദുർബുദ്ധികളും സ്നേഹമോ ആത്മാർത്ഥതയോ ഇല്ലാത്തവരാണ് .ഇവർക്ക് വസ്ത്രാഭരണങ്ങളിലും, സുഗന്ധദ്രവ്യങ്ങളിലും താത്പര്യമുണ്ടായിരിക്കും.അത്ര പെട്ടെന്നു വഴങ്ങുന്ന സ്വഭാവമല്ലെ ഇവരുടെ .ഏത് ഏതിർപ്പും പ്രതിബന്ധങ്ങളും തരണം ചെയ്യും.എന്നാൽ ആശ്രയിക്കുന്നവരെ ഒരിക്കലും ഇവർ കൈവിട്ടു കളയുന്നവരുമല്ല
പൊതുവേ എല്ലാവരോടും നന്നായി പെരുമാറുമെങ്കിലും ചിലപ്പോള്‍ പരുഷമായി സംസാരിക്കുകയും ചെയ്യും .സ്വന്തം മനഃസാക്ഷിക്കും തീരുമാനത്തിനും അല്ലാതെ മറ്റാരുടേയും അഭിപ്രായം കേട്ട് പ്രവർത്തിക്കുന്നവല്ല .ഇവരെ സ്നേഹിക്കുന്നവരിലും അനുസരിക്കുന്നവരിലും അനുകമ്പകാട്ടുന്നവരാണിവർ.മുൻപും പിൻപും നോക്കാതെ എന്തിനും തുറന്നതും ഉറച്ചതുമായ അഭിപ്രായം പ്രകടിപ്പിക്കും.ഇവർ അദ്ധ്വാനിച്ച് പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ നേടും.വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഇവർ അതീവശ്രദ്ധ പതിപ്പിക്കും
ചിത്തിരക്കാർക്ക് അധികം പേരും പിതാവിനെ കൊണ്ട് പ്രയോജനമുണ്ടാവാനിടയില്ല .എന്നാൽ മാതാവിൽ നിന്നുള്ള സ്നേഹവും സഹായങ്ങളും വേണ്ടുവോളം അനുഭവിക്കാൻ ഇവർക്കിടയുണ്ടാകും. ബാല്യത്തിൽ പിതൃമരണമോ പിതാവുമായി വേർപെട്ടോ,പിതാവിനാൽ ഉപേക്ഷിക്കപ്പെട്ടോ കഴിയേണ്ടിവന്നേക്കാം.ഏത് എതിർപ്പിനേയും തരണം ചെയ്ത് മനസ്സിൽ തോന്നുന്നവ നടപ്പിലാക്കുന്ന സ്വഭാവമാണിവരുടേത്. അതുകൊണ്ടു തന്നെ പലവിധ ശത്രുക്കളേയും ആരോപണങ്ങളെയും ആക്ഷേപങ്ങളെയും ഇവർക്ക് നേരിടേണ്ടിവരുമെങ്കിലും ഇവയൊന്നിനും തന്നെ ഈ നക്ഷത്രക്കാരെ അല്പം പോലും തളർത്തുകയില്ല.പോരാടി ജീവിതത്തിലെ നല്ലൊരു ഭാഗം ചിലവഴിക്കേണ്ടി വരും .
ചിത്തിര നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളുടെ മനസ്സ് ആര്‍ക്കും പെട്ടന്ന് പിടികിട്ടില്ല. വിടര്‍ന്ന കണ്ണുകളും ആരെയും മയക്കുന്ന പുഞ്ചിരിയും ഇവരുടെ പ്രത്യേകതയാണ്. ഇവർ തികഞ്ഞ ഈശ്വര വിശ്വാസികളാണ്. ആജ്ഞാ ശക്തിയും കൃത്യനിഷ്ടയും ഈ നാളുകളിൽ ജനിച്ചവരുടെ പ്രത്യേകതയാണ്.വീടു ഭരിക്കാൻ ഇവരെ കഴിഞ്ഞു വേറെ ആരുമില്ല .
ഈ നക്ഷത്രജാതകളായ സ്ത്രീകൾക്ക് ചിത്തിരയുടെ പൊതുവായ ഫലങ്ങൾ ഉണ്ടാകും .നിർഭാഗ്യകരങ്ങളും തിക്തങ്ങളുമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതായി കാണുന്നു. ഗുണകരമായ ദാമ്പത്യജീവിതം ഭൂരിപക്ഷം സ്ത്രീകൾക്കുമുണ്ടായിരിക്കില്ല. .ചുരുക്കം ചിലർക്ക് സന്താനദുരിതവും സംഭവിക്കുന്നു.
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
ചിത്തിര നക്ഷത്രം | |
വൃക്ഷം | കൂവളം (Aegle marmelos) |
മൃഗം | അല്‍ പുലി |
പക്ഷി | കാക്ക |
ദേവത | ത്വഷ്ടാവ് |
ഗണം | ആസുര ഗണം |
യോനീ | സ്ത്രീയോനീ |
ഭൂതം | അഗ്നി |