ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
ചോതി നക്ഷത്രം | |
വൃക്ഷം | നീര്‍ മരുത് (Terminalia arjuna) |
മൃഗം | പോത്ത് |
പക്ഷി | കാക്ക |
ദേവത | വായു |
ഗണം | ദൈവഗണം |
യോനീ | പുരുഷയോനീ |
വായൂ | അഗ്നി |
ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചോറിന് മുട്ടുവരികയില്ല.എന്നൊരു ചൊല്ലുണ്ട് ഇവർക്ക് അസാമാന്യ സാമര്‍ത്ഥ്യം ഉണ്ടായിരിക്കും .ഇവർ പൊതുവെ ശാന്തശീലരാണ്. കുറെ നിർബശീലം ചോതി നക്ഷത്രജാതർക്കുണ്ട്.മധുരമായി സംസാരിക്കുവാനും ആത്മനിയന്ത്രണത്തോടെ പെരുമാറുവാന്‍ കഴിവുള്ളവനായിരിക്കും ബുദ്ധിയും പ്രായോഗികശീലവും കാണുന്നു.നിസ്സാര കാര്യങ്ങൾക്കുപോലും പിണക്കം ഭാവിക്കുന്ന സ്വഭാവമുണ്ടായിരിക്കും. സ്വന്തം പ്രയഗ്നം കൊണ്ട് പുരോഗതി നേടും .സഹായമഭ്യര്‍ത്ഥിക്കുന്ന ആരേയും സഹതാപത്തോടെ അഭിമുഖീകരിക്കും എന്നാൽ നല്ല സുഹൃത്തുക്കളേയും കപടനാട്യക്കാരേയും തിരിച്ചറിയാനുള്ള കഴിവ് ഇവർക്കുണ്ട് .
തങ്ങളുടെ പ്രവൃത്തികളെയും ശീലങ്ങളെയും മറ്റാരും എതിർക്കുന്നത് ഇവർക്കിഷ്ടമല്ല.അഥവാ എതിർത്താൽ പെട്ടെന്നു ക്ഷോഭിക്കുകയും ചെയ്യും.പിന്നീട് ഇവർ പശ്ചാത്തപിക്കുകയും ചെയ്യും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ എടുത്തു ചാടുകയും പിന്നീട് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും.പൊതുവെ പുഷ്ടിയുള്ള ശരീരപ്രകൃതമാണ് ചോതി നക്ഷത്രക്കാർക്കുള്ളത്.
ഇവർ ആരെയും ബഹുമാനിക്കില്ല. അതുകൊണ്ടുതന്നെ ശത്രുക്കളെ സൃഷ്ടിക്കുകയും അവരുടെ ആരോപണങ്ങൾക്ക് പാത്രീഭവിക്കുകയും ചെയ്യും.എന്നാൽ തനിക്ക് പ്രീതി തോന്നുന്നവർക്കുവേണ്ടി എന്തു ത്യാഗവും സഹിക്കുന്ന സ്വഭാവമാണ് ഇവർക്കുള്ളത്.