നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം സർവ്വസാധാരണമായി കാണുന്നതും കേരളത്തിലെ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നതുമായ പത്തു തരം ഔഷധസസ്യങ്ങളാണ് ദശപുഷ്പ്പങ്ങൾ .കറുക, ചെറുള, പൂവാംകുറുന്തൽ, ഉഴിഞ്ഞ, കയ്യോന്നി, കൃഷ്ണക്രാന്തി, നിലപ്പന, മുക്കുറ്റി, മുയൽ ചെവിയൻ, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങൾ.
ഇവയ്ക്ക് ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട്.ദശപുഷ്പങ്ങൾ കേരളത്തിലെ പരമ്പരാഗത സംസ്കാരത്തിന്റെ ഒരു ഭാഗമാണ്.ദശപുഷ്പങ്ങൾ ഉപയോഗിച്ച് പല തരം ആഘോഷങ്ങളും പൂജകളും നടത്താറുണ്ട്.
ദശപുഷ്പം ചൂടുന്നത് തിരുവാതിര വ്രതത്തിലെ ഒരു ചടങ്ങാണ്. തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകള്‍ ദശപുഷ്പങ്ങള്‍ ചൂടിയാലെ പൂര്‍ണ്ണവ്രതം കിട്ടൂ എന്നാണ് വിശ്വാസം .ദശപുഷ്പങ്ങൾ ചൂടുന്നത് ഐശ്വര്യവും സൗഭാഗ്യവും നൽകുമെന്ന് പറയപ്പെടുന്നു.
തിരുവാതിര വ്രതകാലത്ത് ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നത് . വിവാഹിതരായ സ്ത്രീകൾ ദശപുഷ്പങ്ങൾ ചൂടുന്നത് സന്തോഷകരമായ ദാമ്പത്യ ജീവിതവും സുമംഗലിയായി വളരെക്കാലം ജീവിക്കാനുള്ള ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം .
ദശപുഷ്പ്പങ്ങൾ ചൂടിയാൽ
- ആരോഗ്യവും നീണ്ട ആയുസ്സും ലഭിക്കും.
- സുഖവും സന്തോഷവും ലഭിക്കും.
- ദുഃഖവും ദുരിതവും അകലും.
- ഐശ്വര്യവും പുണ്യവും ലഭിക്കും.
- മോക്ഷപ്രാപ്തി ലഭിക്കും.
- ഭാഗ്യവും വിജയവും ലഭിക്കും.
- ശത്രുദോഷം അകലും.
- ദുർമ്മന്ത്രപ്രയോഗം, ഗുഹ്യദോഷം തുടങ്ങിയ ദോഷങ്ങൾ അകലും.
- ദേവതകളുടെ അനുഗ്രഹം ലഭിക്കും.
ദശപുഷ്പ്പങ്ങൾ ചൂടുന്നത് ഹിന്ദുമതത്തിൽ ഒരു പ്രധാന ആചാരമാണ്.ഈ പൂക്കൾ വിവിധ ദേവതകൾക്ക് പ്രിയപ്പെട്ടവയാണ് എന്നാണ് വിശ്വാസം
- കറുക - സൂര്യന്‍
- വിഷ്ണുക്രാന്തി -വിഷ്ണു
- മുക്കുറ്റി - പാര്‍വതി
- പൂവാം കുരുന്നില -പാർവതി
- നിലപ്പന - ഭൂമീദേവി
- കയ്യൂന്നി -വരുണൻ
- ഉഴിഞ്ഞ - ഇന്ദ്രാണി
- മുയല്‍ ചെവിയന്‍ - കാമദേവന്‍
- ചെറൂള - യമരാജന്‍
- തിരുതാളി - ശിവൻ
കറുക (Cynodon dactylon)
കറുക ചൂടിയാൽ രോഗങ്ങൾ മാറി ആരോഗ്യം മെച്ചപ്പെടും, ദോഷങ്ങൾ അകലും, ഐശ്വര്യം ലഭിക്കും , കറുക സൂര്യന് പ്രിയപ്പെട്ടതാണ് എന്നാണ് വിശ്വാസം. സൂര്യന്റെ അനുഗ്രഹം ലഭിക്കാനും ഐശ്വര്യം നേടാനും കറുക ചൂടുന്നത് ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു
കറുക ഒരു ദിവ്യൗഷധമാണ്.ഒരു ചെറുപുൽച്ചെടി ആണ
ങ്കിലും ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്ന ഒന്നാണ്.ഈ പുൽച്ചെടിയിൽ 10.47% പ്രോട്ടീൻ ഉണ്ട്. കറുക .കറുക രണ്ട് തരമുണ്ട്. വെള്ളയും നീലയും. തണ്ടിന്റെ നിറം കണ്ട് തിരിച്ചറിയാം.കറുകയിൽ ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
എല്ലാവിധ വിഷത്തേയും ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്.അപസ്മാരം, ഉറക്കമില്ലായ്മ, ഓർമ്മശക്തിക്കുറവ്, ഞരമ്പുരോഗങ്ങൾ, എന്നിവയ്‌ക്കെല്ലാം കറുക നീര് കഴിക്കുന്നത് വളരെ ഗുണം ചെയ്യും ,കറുകനീര് കഫത്തെ ഇല്ലാത്താക്കുന്നു. രകതസ്രാവം നിർത്താനും ഇത് വളരെ നല്ലതാണ് .ശരീരത്തിലെ എല്ലാ ഞരമ്പുകളേയും ഇത് ബലപ്പെടുത്തുന്നു. ഗർഭിണികൾ കറുകനീര് കഴിച്ചാൽ പ്രസവശേഷം മുലപ്പാൽ ധാരാളം കിട്ടും.
ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഈ പുല്ല് ഉപയോഗിച്ചാണ് പുൽത്തകിടികൾ ഉണ്ടാക്കുന്നത്. ഉറക്കക്കുറവുള്ളവർ രാത്രി ഈ പുൽത്തകിടിയിൽ കൂടെ 10 മിനിട്ട് നടന്നതിനുശേഷം കിടന്നാൽ നല്ല ഉറക്കം കിട്ടും.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക് കറുക നീര് കൊടുക്കുന്നത് വളരെ ഫലപ്രദമാണ് .
കയ്യോന്നി (Eclipta prostrata)
കയ്യോന്നി ലക്ഷ്മീ ദേവിക്ക് പ്രിയപ്പെട്ട പൂവാണ് എന്നാണ് വിശ്വാസം. ഹിന്ദുമതത്തിൽ, കയ്യോന്നി ചൂടുന്നത് ഐശ്വര്യവും സൗന്ദര്യവും നേടാനുള്ള ഒരു മാർഗമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.കയ്യോന്നി ചൂടുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും സമ്പത്തും സമൃദ്ധിയും നേടാനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.
കയ്യോന്നി ചൂടുന്നത് ആരോഗ്യത്തിനും നല്ലതാണ് എന്നാണ് വിശ്വാസം കയ്യോന്നി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് നല്ല തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്നു.കയ്യോന്നി ചൂടുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും .
കയ്യോന്നിയുടെ ഇലകൾ, പൂക്കൾ, തണ്ടുകൾ എന്നിവ ഔഷധഗുണമുള്ളവയാണ്.ഇത് കരൾരോഗങ്ങളെ പ്രതിരോധിക്കുന്നു.മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.തലയോട്ടിയിലെ അണുബാധകളെ പ്രതിരോധിക്കുന്നു.
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.രക്തസമ്മർദ്ദം കുറയ്ക്കുന്നു,പ്രമേഹം നിയന്ത്രിക്കുന്നു.ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.ക്യാൻസർ തടയുന്നു.തലവേദന ,കഫസംബന്ധമായ പ്രശ്നങ്ങൾക്കും ,സന്ധികളിലുണ്ടാകുന്ന എല്ലാവിധ വിഷമങ്ങൾക്കും കയ്യോന്നിയുടെ നീര് വളരെ നല്ലതാണ് .
വിഷ്ണുക്രാന്തി (Evolvulus alsinoides)
വിഷ്ണുക്രാന്തി എന്ന സസ്യത്തിനെ ഹിന്ദുമതത്തിൽ വിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുന്നു. ഈ ചെടിയുടെ പൂക്കൾ വിഷ്ണുവിന്റെ കണ്ണുകളെപ്പോലെയാണ് എന്നാണ് വിശ്വാസം. വിഷ്ണുക്രാന്തിയുടെ പൂക്കൾ ചൂടുന്നത് ദേവതകളുടെ അനുഗ്രഹം ലഭിക്കാനും ഐശ്വര്യവും സന്തോഷവും നേടാനും ഉത്തമമാണെന്നാണ് വിശ്വാസം .
വിഷ്ണുക്രാന്തി തലയിൽ ചൂടുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു.വിഷ്ണുക്രാന്തി ചൂടിയാൽ മനസ്സിൽ സമാധാനം നിറയും,ഇത് മനോവികാരങ്ങളെ സന്തുലിതമാക്കുകയും ചെയ്യും .വിഷ്ണുക്രാന്തിയുടെ പൂക്കൾ ചൂടുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും തലവേദന, പനി തുടങ്ങിയ അസുഖങ്ങൾ പരിഹരിക്കാനും സഹായിക്കും.
തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും കേശവളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തലമുടി വളരാനും സഹായിക്കുന്നു.എല്ലാത്തരത്തിലുള്ള പനിയും വിഷ്ണുക്രാന്തിയുടെ നീര് പിഴിഞ്ഞു കൊടുത്താൽ ശമിക്കും,കഫത്തെ നശിപ്പിക്കാൻ കഴിവുള്ള ഒരു സസ്യമാണ് വിഷ്ണുക്രാന്തി. ബുദ്ധിശക്തിയും സന്താനോല്പാദനശക്തിയും വർദ്ധിപ്പിക്കും .
വിഷ്ണുക്രാന്തിയുടെ ഇലകളിൽ ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് അണുബാധകൾക്കെതിരെ പ്രതിരോധിക്കുന്നു.വിഷ്ണുക്രാന്തിയുടെ ഇലകളിൽ ആൻറിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ തടയുന്നു.ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു,പ്രമേഹം നിയന്ത്രിക്കുന്നു,ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. അലർജിക്ക് ശമനം നൽകുന്നു,തലവേദനയ്ക്ക് ശമനം നൽകുന്നു,ഉറക്കം മെച്ചപ്പെടുത്തുന്നു
തിരുതാളി (Ipomoea obscura)
തിരുതാളി ചൂടിയാൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനമാകും എന്നാണ് വിശ്വാസം. തിരുതാളി ലക്ഷ്മിദേവിയുടെ പ്രിയപ്പെട്ട പൂവാണ് . തിരുതാളി പൂവ് ചൂടുന്നത് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാനും ഐശ്വര്യവും സമൃദ്ധിയും നേടാനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു,ശിവനാണ് ദേവത സകൽപ്പം.
തിരുതാളിയുടെ ഔഷധഗുണങ്ങളും ധാരാളമുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് ഔഷധമാണ് തിരുതാളി.വന്ധ്യതാ നിവാരണത്തിന് തിരുതാളി സർവ്വസാധാരണമായി ഉപയോഗിക്കാറുണ്ട്.ഗർഭാശയരോഗങ്ങൾ ശമിപ്പിക്കുവാനുള്ള ഇതിന്റെ കഴിവ് പ്രസിദ്ധമാണ്.സ്ത്രീകളിൽ ഗർഭം ധരിക്കാൻ തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെ ഈ ചെടിയുടെ ഉപയോഗം കൊണ്ട് ഇല്ലാതാക്കുന്നു. തിരുതാളിവേരരച്ച് പാലിൽ കലക്കി ഗർഭാരംഭത്തിൽ കഴിച്ചാൽ ആൺകുട്ടിയുണ്ടാകാൻ സഹായകമാണ്.
പൂവാംകുറുന്തൽ (Cyanthillium cinereum)
പൂവാംകുരുന്നില തലയിൽ ചൂടിയാൽ ദാരിദ്ര്യദുഖമകറ്റും എന്നാണ് വിശ്വാസം .ശ്രീ പർവതിയാണ് ദേവത .പൂവാംകുറുന്തൽ ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒരു ചെടിയാണ്. ഇത് സാധാരണയായി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.ആസ്തമയ്ക്കുള്ള ഒരു സിദ്ധൗഷധമാണ് പൂവാംകുരുന്നില.സമൂലം ഇടിച്ചു പിഴി ഇതിന്റെ നീര്കഴിച്ചാൽ ആസ്ത്മ,ചുമ, വില്ലൻ ചുമ, ശ്വാസതടസ്സം, പനി ഇവയെല്ലാം മാറി കിട്ടുന്നതാണ് .തേൾവിഷം ശമിപ്പിക്കുവാൻ ഇതിന്റെ ഇല ഉപയോഗിച്ചുവരുന്നു. ശീതീകരണശക്തിയുള്ള പൂവാംകുരുന്നില ശരീരതാപം കുറയ്ക്കുന്നു.സൂര്യാവർത്തം (കൊടിഞ്ഞി) എന്ന രോഗത്തിന് ഇതിന്റെനീര് ഉപയോഗിച്ചാൽ മാറിക്കിട്ടുന്നതാണ് .മൂത്ര തടസ്സമുള്ളവർക്ക് മൂത്രമാർഗ്ഗത്തിൽ വികാസമുണ്ടാക്കി മൂത്രപ്രവാഹം സുഗമമാക്കുന്നു.രക്തശുദ്ധി ഉണ്ടാക്കാൻഇതിന്റെ ഇല ഉപയോഗിച്ചുവരുന്നു.പാദങ്ങളിലും മറ്റും ഉണ്ടാക്കുന്ന നീര് വറ്റിക്കുന്നു
മുക്കുറ്റി (Biophytum reinwardtii)
മുക്കുറ്റി ചൂടിയാല്‍ ഭർതൃസൌഖ്യം വരും, കീർത്തിയും വർദ്ധിയ്ക്കും എന്നാണ് വിശ്വാസം പർവതിയാണ് ദേവത . മുക്കുറ്റിയുടെ ഇലകൾ, തണ്ട്, പൂക്കൾ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.വാതം, ചുമ, പനി, തലവേദന, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.ഗർഭധാരണം, പ്രസവം, മുലയൂട്ടൽ എന്നിവയുടെ പ്രക്രിയയെ സഹായിക്കുന്നു. പ്രസവസംബ
ന്ധമായ എല്ലാ അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണ്.ഗർഭിണികൾ 8, 9, 10 മാസങ്ങളിൽ പതിവായി ഇതി
ൻ നീര് കഴിച്ചാൽ പ്രസവസമയത്തുള്ള രക്തസ്രാവം
കുറയും. ആന്തരികവും ബാഹ്യവുമായ എല്ലാ മുറിവുകളേയും ഉണക്കുന്നു.ഒരു നല്ല വിഷഹാരികൂടിയാണ്
ഔഷധസസ്യം. ഇതിന്റെ ഇല അരച്ച്
മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം ശമിക്കും. സമൂലം
ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കഴിച്ചാൽ ചുമ, കഫക്കെട്ട് മുതലായവശമിക്കും.കൂടാതെ രക്തസ്രാവം നിൽക്കും.
നിലപ്പന (Curculigo orchioides)
നിലപ്പനയുടെ പൂവ് ചൂടിയാൽ പാപങ്ങൾ കഴുകിക്കളയും എന്നാണ് വിശ്വാസം .ദേവതാ ഭൂമിദേവിയാണ് .പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി വിവിധ ആവശ്യങ്ങൾക്കായി നിലപ്പന ഉപയോഗിക്കുന്നു.ഇതിന്റെ കിഴങ്ങും ,ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .നിലപ്പനക്കിഴങ്ങ് ഒരു ലൈംഗിക ഉത്തേജകമരുന്നാണ് .ഇത് ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.നിലപ്പനക്കിഴങ്ങ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും , ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാൻ സഹായിക്കും.നിലപ്പനക്കിഴങ്ങിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് , ഇത് ക്യാൻസർ ടിഷ്യുവിന്റെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കുന്നു.വാതം, ദഹനക്കേട്, പനി, ചുമ, മുടി കൊഴിച്ചിൽ എന്നിവ പോലുള്ള വിവിധ രോഗങ്ങളുടെ ചികിത്സയിൽ നിലപ്പന ഉപയോഗിക്കുന്നു .മലബന്ധം ഇല്ലാതാക്കാനും ഈ സസ്യത്തിന് കഴിവുണ്ട് .ആർത്തവ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നിലപ്പനയുടെ നീര് വളരെ നല്ലതാണ് .ഇത് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കാവുന്നതാണ് . വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും നിലപ്പന അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നിലപ്പന നല്ല ഔഷധമാണ്
ചെറൂള (Aerva lanata)
ചെറൂള ചൂടിയാല്‍ ദീർഘായുസ് എന്നാണ് വിശ്വാസം .ദേവത യമധർമ്മനാണ് .ബലികർമ്മങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചെറൂള .ചെറൂളക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.വാതം, ചുമ, പനി, തലവേദന, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.ചർമ്മരോഗങ്ങൾ, മുടികൊഴിച്ചിൽ, അലർജി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. വൃക്കസംബന്ധമായ എല്ലാ രോഗങ്ങൾക്കും ചെറൂള ഉപയോഗിച്ചുവരുന്നു. വൃക്കയിലെ കല്ല്, പഴുപ്പ്, വീക്കം, പ്രമേഹം ഇവയ്ക്കെല്ലാം ചെറൂള വളരെ നല്ലതാണ്.മൂത്രാശയക്കല്ലിനെ ദ്രവിപ്പിച്ച് കളയാനുള്ള ചെറൂളയ്ക്കുണ്ട് കൃമിശല്യത്തിനും നല്ലൊരൗഷധമാണ് ഗർഭധാരണം, പ്രസവം, മുലയൂട്ടൽ എന്നിവയുടെ പ്രക്രിയയെ സഹായിക്കുന്നു. ചെറൂള.കുറുന്തോട്ടി,ജീരകം എന്നിവ ചേർത്ത് ഗർഭിണികൾക്ക് കഷായം വെച്ച് കൊടുത്താൽ കാലിൽ നീര് വരാതിരിക്കും.
ഉഴിഞ്ഞ (Cardiospermum halicacabum)
ഉഴിഞ്ഞ ചൂടിയാല്‍ ബുദ്ധിമതിയാകും എന്നാണ് വിശ്വാസം .ഇന്ദ്രാണിയാണ് ദേവത .ഉഴിഞ്ഞയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.വാതം, ചുമ, പനി, തലവേദന, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.ആസ്തമ, ഞരമ്പ്, രോഗങ്ങൾ, ഒടിവ് എന്നിവയ്ക്ക് ഉഴിഞ്ഞ വളരെ ഫലപ്രദമാണ്.ചർമ്മരോഗങ്ങൾ, മുടികൊഴിച്ചിൽ, അലർജി എന്നിവയ്ക്ക് ഔഷധമായി ഉഴിഞ്ഞ ഉപയോഗിക്കുന്നു.തലമുടിയിലെ അഴുക്ക് കളയാനും മുടി
വളരാനും ഉഴിഞ്ഞ വളരെയേറെ സഹായിക്കുന്നു.
മുയൽ ചെവിയൻ (Emilia sonchifolia)
മുയല്‍ ചെവിയന്‍ ചൂടിയാല്‍ മംഗല്യസിദ്ധി എന്നാണ് വിശ്വാസം.കാമദേവൻ ആണ് ദേവത .ടോണ്‍സിലൈറ്റിസ്, പനി,നേത്രരോഗങ്ങള്‍, തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ് മുയല്‍ ചെവിയന്‍.കാലില്‍ മുള്ളു കൊണ്ടാല്‍ മുയൽ ചെവിയൻ സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ പുറത്തുപോകും. റ്റോണ്‍സലിറ്റിന് മുയല്‍ ചെവിയന്‍,വെളുത്തുള്ളി ,ഉപ്പ് എന്നിവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ മതിയാകും .ഇതിന്റെ നീര് കഴിച്ചാൽ ഉദര വിര ശമിക്കുന്നതാണ്