ശാസ്ത്രനാമം |
Diospyros ebenum |
---|---|
സസ്യകുടുംബം |
Ebenaceae |
മറ്റു ഭാഷകളിലെ പേരുകൾ |
|
Common name | Indian Ebony, Ceylon Ebony |
Hindi | abnus, ebans |
Kannada | ಅಬನಸ Abanasa, ಅಬನಾಸಿ abanasi |
Telugu | karimara, malluti |
Marathi | abnus, karmar |
Urdu | burada |
Malayalam | ebony, kari, karimaram |
പുരാതനകാലം മുതൽ പ്രസിദ്ധിയാർജ്ജിച്ച മരമാണ് കരിമരം അഥവാ കരിന്താളി. ഇംഗ്ലീഷിൽ സിലോൺ എബണി (Ebony). എന്ന് പറയുന്നു . ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ, ജപ്പാൻ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ വളരുന്നു . കേരളത്തിലെ ഇലപൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കരിമരം കാണപ്പെടുന്നുണ്ട്. നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് കരിമരം. ഈടും ഉറപ്പും മിനുസവുമുള്ള ഈ മരത്തിന്റെ കാതൽ ഈട്ടിത്തടിയെക്കാൾ ഗുണമേന്മയുള്ളതാണ് . കലർപ്പില്ലാത്ത കറുത്ത നിറമാണ് . കരിമരത്തിന്റെ കാതലിന്. ഈട്ടിത്തടിക്കു ചുവപ്പു കലർന്ന കറുത്ത നിറമാണ്.ഇത്ര കറുത്തനിറം ഈട്ടിത്തടിക്കു പോലുമില്ല.ഇതു തന്നെയാണ് ഇവയെ വിപണിയിൽ വ്യത്യസ്തമാക്കുന്നത്.
ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരമാണിത്. തിരുവാതിര നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കരിമരം .സിനിമയിൽ നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്ന പല പ്രമുഖ താരങ്ങളും പതിവായി ധരിക്കാറുള്ള ഒരു മാലയാണ് കരിന്താളി മാല. കാഴ്ചയില്‍ രുദ്രാക്ഷത്തിന് സമമാണ് കരിന്താളി മാല. കരിമരം അഥവാ കരിന്താളി മരം .ഈ മരത്തിന്റെ തടിയില്‍ നിന്നുണ്ടാക്കിയ മാല ധരിക്കുമ്പോൾ മരത്തിന്റെ പോസിറ്റീവ് എനര്‍ജി നമ്മളില്‍ വ്യാപിക്കും എന്നാണ് വിശ്വാസം. ഈ മാല ശരീരത്തിൽ ധരിക്കുമ്പോൾ കോപത്തിന് നിയന്ത്രണം വരികയും മനസ് ശാന്തമാക്കുകയും ചെയ്യും. നെഗറ്റീവ് ചിന്തകളാല്‍ ബുദ്ധിമുട്ടുന്നവരും ഈ മാല ധരിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. അതുപോലെ നമ്മെ എതിര്‍ക്കാന്‍ വരുന്നവര്‍ പോലും ഈ മാല കാണുമ്പോള്‍ കോപം ശമിച്ചു പിന്മാറുമെന്നും പറയപ്പെടുന്നു. കരിമരം നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വയുടെതാണെന്നും അതിന്റെ എല്ലാ ഗുണങ്ങളും കരിന്താളി മാല ശരീരത്തിൽ ധരിക്കുന്നവര്‍ക്ക് ലഭിക്കുമെന്നും പറയപ്പെടുന്നു. സിനിമാ മേഖലയില്‍ വിജയിച്ച താരങ്ങളെല്ലാം കരിന്താളി മാല അണിഞ്ഞാണ് വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ധനുഷ്, ശിവകാര്‍ത്തികേയന്‍ ,ലോകേഷ് കനകരാജ്, തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഈ മാല അണിയുന്നവരാണ് .
ഏറ്റവും മികച്ച തടികളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം .പക്ഷേ വിപണിയിൽ കരിമരത്തടികൾ എത്തുന്നത് അത്യപൂർവ്വമായി മാത്രമാണ്. കാരണം ഈ മരം വളരെ സാവധാനം മാത്രമേ വളരുകയൊള്ളു .അതിനാൽ തന്നെ ഇവ എണ്ണത്തിലും വളരെ കുറവാണ്. 90 സെ.മീ. വ്യാസമുള്ള തടി ലഭിക്കാൻ ഏതാണ്ട് 200 വർഷം വേണ്ടി വരും. ഇന്ത്യയിൽ വളരുന്ന കരിമരത്തടികളാണ് ഏറ്റവും മികച്ചെതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ Diorose Melanolone എന്ന മരവും കരിമരമായി വിൽക്കപ്പെടുന്നുണ്ട് . ഇതിനു കരിമരവുമായി നല്ല സാമ്യമുണ്ട്.
അറബിക്കഥകളിലും ബൈബിളിലും ഈ മരത്തെപ്പറ്റി പരാമർശമുണ്ട്. പുരാതന ഇന്ത്യയിൽ രാജാക്കൻമാർ ചെങ്കോലിനും വിഗ്രഹ നിർമ്മണത്തിനും കൊട്ടാരങ്ങൾ അലങ്കരിക്കാനും കരിമരങ്ങൾ ഉപയോഗിച്ചിരുന്നു .വീട്ടാവശ്യത്തിനും ഭംഗിയുള്ള വീട്ടുപകരണങ്ങൾ നിർമ്മിക്കാനും സംഗീത ഉപകരണങ്ങൾ നിർമ്മിക്കാനും അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതിനും. ഓടുപോലെ തറയിൽ പതിക്കുന്നതിനും ഇതിന്റെ തടി ഇപ്പോഴും ഉപയോഗിക്കുന്നു.ശ്രീലങ്കയിൽ കരിമരം സംരക്ഷിത വൃക്ഷമാണ് .അതുകൊണ്ടുതന്നെ ഇതിൻറെ തടി കൈവശം വയ്ക്കുന്നതും മുറിക്കുന്നതും വിപണനവും കുറ്റകരമാണ് .
25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു മരമാണ് കരിമരം.കരിമരത്തിനു വ്യക്തമായ ഒരു പൂക്കാലമില്ല. പൂക്കൾക്കു പച്ചകലർന്ന മഞ്ഞനിറം.നിറയെ കറുത്ത കുത്തുകളുള്ള കരിമരത്തിന്റെ ഇലകൾക്ക് ഏകദേശം 15 സെന്റി മീറ്റർ നീളവും ആറു സെന്റിമീറ്റർ വീതിയു മുണ്ട്.ഈ മരത്തിന്റെ കറ ,ഇല ,തൊലി എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് നിരവധി രോഗങ്ങൾക്ക് ഇവ ഔഷധമായി ഉപയോഗിക്കുന്നു .കരിമരത്തിന്‍റെ ഇലയും , കയ്യോന്നി നീരും ചേര്‍ത്തു കുറച്ചു ദിവസം കഴിച്ചാല്‍ നിശാന്ധതയും, ചൊറി,ചിരങ്ങ് തുടങ്ങിയ രോഗങ്ങൾ മാറിക്കിട്ടും .ഇല എണ്ണയില്‍ വറുത്ത് ആ എണ്ണയില്‍ അരച്ചു കലക്കി പൊള്ളലേറ്റ ഭാഗത്തു പുരട്ടുന്നത് വളരെ ഫലപ്രദമാണ് . കരിമരത്തിന്‍റെ ഇല ഗോമൂത്രത്തില്‍ പുഴുങ്ങി ശുദ്ധി ചെയ്തതിനു ശേഷം വേണം ഔഷധത്തിന് ഉപയോഗിക്കാൻ .ഇതിന്റെ കറ നീർദോഷം,കരൾ രോഗങ്ങൾ പൈത്തിക വികാരങ്ങൾ എന്നിവ ശമിപ്പിക്കും