പേരാൽ | പേരാലിന്റെ ഔഷധഗുണങ്ങൾ | Ficus benghalensis

 

peral,kerala,aal maram,almaram,viral,kerala vasthu,almaram prayojanangal,peepal tree,peepal bonsai,kerala vastu,peepal,kerala syllabus,herbal medicine,peepal tree benefits,peepal trees in parks,peepal trees,arayal mandhram,peepal tree puja,peepal baba ficus,naalpamaram,peepal tree importance,benefits of peepal tree,why worship peepal tree,arayal,im[ortance of peepal tree,how to worship peepal tree,peter koikara,പേരാൽ,പേരാൽ മരം,ഒറ്റപ്പാലത്തെ പേരാൽ മരം,പേരാല്‍,ആൽ,banyan tree,ficus benghalensis,indian fig,bengal fig,ദേശീയ വൃക്ഷം,മകം,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations,travel,events,vastu,mysteries,ficus benghalensis,ficus benghalensis bonsai,ficus bonsai,benghalensis,ficus benghalensis care,make benghalensis bonsai,ficus,ficus benghalensis propagation,ficus benghalensis bonsai making,ficus benghalensis (organism classification),bonsai ficus benghalensis,ficus bonsai styling,slanted style ficus benghalensis,ficus lyrata,ficus audrey,ficus benjamin,ficus altissima,ficus benjamina,ficus bonsai wiring,ficus bonsai pruning,ficus plant,ficus tree
 

ശാസ്ത്രനാമം
Ficus benghalensis
കുടുംബം
Moraceae
രസാദിഗുണങ്ങൾ
രസം കഷായം, മധുരം
ഗുണം ഗുരു, രൂക്ഷം
വീര്യം ശീതം
വിപാകം കടു
ഔഷധയോഗ്യ ഭാഗം വേര്‌, തൊലി, ഇലകൾ, മുകുളം, പഴം, കറ

ഭാരതീയർ പുണ്യവൃക്ഷമായി കണക്കാക്കുന്ന ഒരു വൻമരമാണ് പേരാൽ.ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ വളരുന്നു .ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്.പടർന്ന് പന്തലിച്ച് വിസ്തൃതമായി ശാഖോപശാഖകളുമായി വളരുന്നതിനാൽ ഇതിനെ “പെരിയ ആൽ” എന്ന അർഥത്തിൽ പേരാൽ എന്ന് പേര് വിളിക്കുന്നു .ഇന്ത്യ കൂടാതെ, ശ്രീലങ്ക,പാക്കിസ്ഥാൻ, മ്യാൻമാർ എന്നിവിടങ്ങളിലും പേരാൽ വളരുന്നുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷമാണ് പേരാൽ.വായുമലിനീകരണത്തെ ചെറുക്കാനും പിടിച്ചു നിർത്താനും ഏറ്റവുമധികം പ്രാപ്തിയുള്ള മരമാണ് പേരാൽ . നാല്പാമരങ്ങളിൽ ഒന്നാണിത് . മകം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ്  പേരാൽ

ഒന്നര ഹെക്ടർ സ്ഥലത്ത് ഒരു ചെറുവനം പോലെ പടർന്ന് പന്തലിച്ച്‌ വളരുന്ന പേരാൽ .ലോകത്ത് ഇന്നുള്ളതിൽ വച്ച് ഏറ്റവും വലിയ പേരാൽ നില്ക്കുന്നത് കൊൽക്കൊത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിലാണ്. 235  വർഷത്തിലധികം പ്രായമുണ്ടന്നാണ് കൊൽക്കൊത്താ നിവാസികൾ പറയുന്നത്. ഈ  നഗരത്തിന്റെ ഏത് ഭാഗം കുഴിച്ചാലും ഈ പേരാലിന്റെ വേരു കാണാം എന്നാണ് പ്രത്യേകത . 2000 ത്തോളം താങ്ങു വേരുകളുണ്ട് ഈ മരത്തിന് .



പേരാൽ നല്ലൊരു തണൽ വൃക്ഷമാണ്. ഏതു കാലാവസ്ഥയിലും വളരാൻ ഇവയ്ക്കു കഴിയും.മറ്റു വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചും ഈ വൃക്ഷം വളരാറുണ്ട് .മുപ്പതുമീറ്ററിലധികം ഉയരത്തിൽ വളരുന്ന തിരശ്ചീന ശാഖകളിൽ നിന്ന് മണ്ണിലേയ്ക്കു വളർന്നിറങ്ങി ശാഖകൾക്ക് അധികതാങ്ങ് നൽകുന്നു എന്നതാണ് താങ്ങുവേരുകളുടെ പ്രത്യേകത..അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതുനശിപ്പിക്കും.വേരുകൾക്കു പുറമേ താങ്ങുവേരുകളും ഉള്ളതിനാൽ സംസ്കൃതത്തിൽ ബഹുപാദം, വടം എന്നീ പേരുകളും ലഭിച്ചിട്ടുണ്ട്.രാമായണത്തിലും  പേരാലിനെക്കുറിച്ച് പരാമർശമുണ്ട്. യക്ഷ ഗന്ധർവൻമാരുടെ ആവാസകേന്ദ്രമായി ഈ മരത്തെ കരുതുന്നു.മറ്റു നിരവധി ജീവജാലങ്ങൾക്ക് വാസസ്ഥലമാണ് ഈ വടവൃക്ഷം . പേരാലിന്റെ  വേരുപടലങ്ങൾക്കുള്ളിൽ   വിവിധയിനം പക്ഷികളും ചെറുജീവികളും  ഉരഗങ്ങളും എല്ലാം ചേർന്നുണ്ടാക്കുന്ന നമ്മളറിയാത്തൊരു ഒരു ചെറിയ  ലോകമുണ്ട് .


ഇതിന്റെ ചുവട്ടിൽ വച്ചുള്ള പിതൃശ്രാദ്ധം പുണ്യമാണെന്ന് വിശ്വസിക്കുന്നു.ശ്രീരാമൻ പിതാവിന്റെ ശ്രാദ്ധം നടത്തിയത് പ്രയാഗിലുള്ള പേരാലിന്റെ ചുവട്ടിൽ വച്ചാണ്.പണ്ടുകാലത്ത് ചില ഗോത്രങ്ങളുടെ ചടങ്ങുകൾക്കു പേരാൽ ഒരു ആവശ്യ ഘടകമായിരുന്നു.ഇന്നും പേരാലിന്റെ കൊമ്പുകൊണ്ട് ആചാരങ്ങൾ നടത്തുന്നവർ ഇന്ത്യയിലുണ്ട്.വീടിന്റെ പൂർവഭാഗത്ത് പേരാൽ നട്ടുവളർത്തുന്നത് ശുഭലക്ഷണമാണ്.

വെളുത്ത നിറത്തിൽ സിരകൾ തെളിഞ്ഞു കാണുന്ന വലിയ ഇലകളാണ് പേരാലിന്റേത്.പ്ലാവിലകളോട് നല്ല സാമ്യമുണ്ട്. വരൾച്ചയുള്ള സ്ഥലത്തുവളരുന്ന പേരാലിന്റെ ഇല മുഴുവൻ ഡിസംബർ ജനുവരി മാസങ്ങളിൽ പൊഴിയും. പുതിയ ഇലകൾ പെട്ടന്നുതന്നെ കിളിർക്കും .ജാനുവരി മുതൽ മാർച്ചുവരെയാണു പൂക്കാലം.പൂക്കളെല്ലാം വളരെ ചെറുതാണ്.കായ വിളയാൻ മൂന്നു മാസം വേണം. വിളഞ്ഞകായ് ചുമന്നിരിക്കും.ഏകദേശം 2.5 സെ.മി. വ്യാസവും 1.25 ഗ്രാം തൂക്കവും കാണും,ഓരോ ആൽമരത്തിനും പരാഗണം നടക്കണമെങ്കിൽ ഓരോ തരം  പ്രത്യേകം കടന്നലുകൾ ആവശ്യമാണ്‌.പേരാലിന്റെ പരാഗണം നടത്തുന്ന കടന്നൽ യൂപ്രിസ്റ്റിന മാസോണി ആണ്‌.



പക്ഷികളാണ് വിത്തു വിതരണം നടത്തുന്നത്. വിത്തുകൾ വിസർജ്ജ്യത്തിലൂടെ പുറത്തു വന്ന് മുളച്ചാണ് ഏറെയും തൈകൾ ഉണ്ടാകുന്നത്.കായ്കൾ പഴുക്കുമ്പോൾ പക്ഷികൾ കായ കൊത്തിവിഴുങ്ങുകയാണു ചെയ്യുന്നത്.ആലിൻപഴം പഴുക്കുമ്പോൾകാക്കക്ക് വായ്പുണ്ണ് എന്നൊരു ചൊല്ലു തന്നെയുണ്ട് കാലത്ത് ധാരാളം പക്ഷികൾ പഴം തിന്നാനെത്തും. കാക്കകൾക്ക് ഇത് ഉത്സവകാലം പോലെയാണ്.വിത്ത് വാഹക്കാരിൽ പ്രധാനി മൈനയാണ്  മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. പക്ഷികൾ വിസർജ്ജിക്കുന്ന വിത്തുകൾക്ക് മുളയ്ക്കാനുള്ള ശേഷികൂടുതലുണ്ട് .



വിസ്തൃതമായ മുകൾത്തട്ടും ബലിഷ്ഠമായ താങ്ങുവേരുകളുമുള്ള പേരാൽ ഒരു നല്ല കാഴ്ചയാണ്. ലോകത്ത് മറ്റൊരു വൃക്ഷത്തിനും ഇല്ലാത്തൊരു രൂപഭംഗിയാണ് ഇവയ്ക്കുള്ളത്. കിണറ്റിനുള്ളിലും കെട്ടിട ഭാഗങ്ങളിലും പേരാലിന്റെ തൈകൾ കാണാവുന്നതാണ്. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നശിപ്പിച്ചില്ലങ്കിൽ  കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. താങ്ങുവേരുകളിലെ തടിക്കും കാതലുണ്ട്. പെട്ടന്ന് വളരുന്നതാണ്  താങ്ങുവേരുകൾ.ഈ വേരുകൾ അടുത്തു നില്ക്കുന്ന മരങ്ങളെ ചുറ്റിപിടിച്ചാൽ പിന്നെ ആ മരം നശിച്ചുപോകും 

പേരാലിന്റെ തടിക്ക്‌ മങ്ങിയ വെള്ളനിറമാണ്‌  .തടി ഫർണിച്ചറിനോ, വീട്ടാവശ്യത്തിനോ ഉപയോഗിക്കാനാവില്ല. ഇതിന്റെ തടിയുടെ വെള്ളയും കാതലും തിരിച്ചറിയാൻ വളരെ  ബുദ്ധിമുട്ടാണ്. കാതലിനു ഇളം വെള്ളനിറം. ഇതിന്റെ തടി വെള്ളത്തിൽ ഏറെക്കാലം കേടു കൂടാതെവ ളരെക്കാലം കിടക്കും. വെള്ളത്തിൽ ദീർഘകാലം കേടുകൂടാതെ കിടക്കുന്നതുകൊണ്ട്‌ കിണറിന്‌ അടിയിൽ പാകാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. പേപ്പർ പൾപ്പുണ്ടാക്കാനും കാലിത്തീറ്റയ്ക്കായും  പേരാലിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു.ഫ്രഞ്ച്‌ പോളിഷിൽ ചേർക്കുന്ന ഷെല്ലാക്‌ ഉണ്ടാക്കുന്നത്‌ ആലിൽ ജീവിക്കുന്ന ചില തരം  കീടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പശ ഉപയോഗിച്ചാണ് .


ഔഷധഗുണങ്ങൾ

ഇതിന്റെ വേര്‌, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.ആയൂർവേദ ഔഷധമായ ന്യഗ്രോധാദി കഷായത്തിൽ ഇതിന്റെ പട്ട ഒരു ചേരുവയാണ്.  ഇതിന്റെ പട്ടയിൽ  ടാനിൻ അടങ്ങിയിട്ടുണ്ട് .ത്വക്‌ രോഗങ്ങൾക്കും വയറിളക്കത്തിനും പ്രമേഹത്തിനും അൾസറിനും അലർജിക്കുമെല്ലാം പേരാൽ ഔഷധമായി ഉപയോഗിക്കുന്നു. തൊലിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ഉഷ്ണപുണ്ണിന്ന് വളരെ നല്ലതാണ് . കഫ-പിത്ത വികാരങ്ങളെ ശമിപ്പിക്കാനും വ്രണം, വിഷം എന്നിവയെ ഇല്ലാതാക്കാനും പേരാലിന്റെ ഔഷധഗുണത്തിനു സാധിക്കും. ഇതിന്റെ കറ പല്ലുവേദനയ്ക്ക് നല്ലൊരു മരുന്നാണ് .അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങള്‍ മാറുന്നത്തിന് നാല്‍പ്പാമര പട്ടകഷായം  വച്ച് കഴിക്കുകയും  ധാരകോരുകയും ചെയ്യാറുണ്ട്.ഇതിന്റെ കായും കറയും കൂടി ചേർത്ത്  അരച്ച് പുരട്ടിയാൽ കാലിലുണ്ടാകുന്ന  വെടിച്ചു കിറൽ മാറും

 


 

Previous Post Next Post