ശരീരം ചുട്ടു നീറ്റൽ
50 ഗ്രാം ഇരുവേലി ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം കുറച്ചു ദിവസം പതിവായി കുടിക്കുക
ത്രിഫലപ്പൊടിയോ ,ചെറുപയർ പൊടിയോ തേച്ച് പതിവായി കുളിക്കുക
ഇഞ്ച ഉപയോഗിച്ച് ശരീരം തേച്ച് കുളിക്കുക
കരിക്കിൻ വെള്ളവും ,പഴച്ചാറുകളും ദിവസവും ധാരാളം കഴിക്കുക
കൽക്കണ്ടം പൊടിച്ച് തൈരിൽ ചേർത്ത് കുറച്ചുദിവസം കഴിക്കുക.
ഉണങ്ങിയ നറുനണ്ടിക്കിഴങ്ങ് പൊടിച്ച് പാലിൽ കലക്കി കുറച്ചുദിവസം കഴിക്കുക
കൊടിത്തണ്ട് തീയിൽ വാട്ടി ചതച്ച് ദേഹത്ത് തേച്ച് പതിവായി കുളിക്കുക.
കൈകാൽ പുകച്ചിൽ
ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ രാമച്ചം അരച്ചു ചേർത്ത് കലക്കി പുറമെ പുരട്ടുക.പുകച്ചിൽ ശമിക്കും
നറുനണ്ടിക്കിഴങ്ങ് പശുവിൻ പാലിൽ അരച്ച് പുറമെ പുരട്ടുക പുകച്ചിൽ ശമിക്കും
പിണ്ഡതൈലം പുരട്ടി തടവിയാൽ ചുട്ടുനീറ്റൽ ശമിക്കും
രാമച്ചം അരിക്കാടിയിൽ അരച്ച് പുറമെ പുരട്ടിയാൽ ചുട്ടുനീറ്റൽ ശമിക്കും
താമരപ്പൂവ് അരച്ച് പുറമെ പുരട്ടിയാൽ നീറ്റൽ പുകച്ചിൽ എന്നിവ മാറിക്കിട്ടും
.