കാർത്തിക ജാതകർ പൊതുവെ നല്ല ആരോഗ്യമുള്ളവരാണ്. നീണ്ടുയർന്ന നാസിക, ശാന്തതയുള്ള കണ്ണുകൾ, അതുപോലെയുള്ള മുഖഭാവം, സൗമ്യമായ പെരുമാറ്റം, തീരുമാനങ്ങളെടുക്കുന്നതിൽ ധീരത എന്നിവ ഇവരുടെ പ്രധാന ലക്ഷണങ്ങളാണ്. ശരീരകാന്തി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നവരാണ് .
കാർത്തിക നാളുകാർ അസാമാന്യമായ ബുദ്ധിക്തിയും സാമർത്ഥ്യവും ഉള്ളവരാണ്. അഭിമാനബോധമുള്ളവരാണ് ഈ നാളുകാർ.ദുർമോഹവും ചതിയും ഇവർക്കില്ല. മറ്റുള്ളവരെ ഉപദേശിക്കാൻ മിടുക്കരാണങ്കിലും സ്വന്തം കാര്യത്തിൽ അപ്പപ്പോൾ തോന്നുന്ന കാര്യങ്ങളേ ചെയ്യൂ.സ്ഥിരമായി ഒന്നിനെയും ലക്ഷ്യമാക്കി പ്രവർത്തിക്കില്ല.
മറ്റൊരാളുടെ കീഴിലും നിയന്ത്രണത്തിലും നിൽക്കാൻ ഇവർ ഇഷ്ടപ്പെടുകയില്ല.തങ്ങളുടെ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും തടസ്സം നിൽക്കുന്ന ഏതിനേയും എതപ്രയോജന മുള്ളതായിരുന്നാലും ഉപേക്ഷിച്ചുകളയുകയാണ് ഇവരുടെ രീതി.തന്റെ വിജയങ്ങളെ സ്വയം പുകഴ്ത്തുകയും ദുഷ്പവൃത്തികളുണ്ടായാൽ അവയെ മനഃപൂർവ്വം മറന്നുകളയുകയും ചെയ്യുന്നവരാണ് കാർത്തിക നക്ഷത്രക്കാർ.
അന്ധവിശ്വാസങ്ങളെ തള്ളിക്കളയുന്നവരാണിവർ. അന്യർക്ക് ഗുണം ചെയ്യാൻ എപ്പോഴും മുൻപന്തിയിലാണ് ഇവർ . ശിരസ്സ് സംബന്ധമായ രോഗങ്ങൾ, ദന്തരോഗം, കണ്ണിന് അസുഖം, പീനസം എന്നിവ ഇവരെ കൂടെക്കൂടെ വിഷമിപ്പിക്കുമെങ്കിലും ആരോഗ്യത്തിനു പൊതുവേ ദോഷം കാണുകയില്ല.
.
തികഞ്ഞ ഈശ്വരവി ശ്വാസികളാണ് കാർത്തിക നക്ഷത്രക്കാരിലധികവും. ചതിയും വഞ്ചനയും ഇവരിൽ നിന്നുണ്ടാവുകയില്ല.അന്യരിലെ തെറ്റുകളെ ക്ഷമിക്കുകയും കുറ്റങ്ങൾക്ക് മാപ്പു നൽകുകയും അഗതികളെ അങ്ങേയറ്റം സഹായിക്കുകയും ചെയ്യും.എന്നാൽ സ്വന്തം അഭിപ്രായത്തിനും നിർദ്ദേശത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നവരെ വെറുക്കുകയും അവരെ തള്ളിക്കളയുകയും ചെയ്യും.
ഏതു വിഷയത്തിലും സ്വന്തമായ ഒരു നയം രൂപീകരിക്കുക കാർത്തിക നക്ഷത്രജാതരുടെ ഒരു പ്രത്യേകതയാണ്. ഒരു പ്രതിജ്ഞയെടുത്താൽ അതു നിറവേറ്റാൻ എത്ര കഷ്ടതയനുഭവപ്പെട്ടാലും മനംമാറ്റമുണ്ടാവുകയില്ല.തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ വളരെ ശ്രദ്ധയുള്ളവരായിരിക്കും.പലവിധ ജീവിത പരിവർത്തനങ്ങളും പ്രശസ്തിയും ഇവർക്കുണ്ടാകും.
കാർത്തിക നാളുകാർക്ക് സ്വദേശമോ സ്വന്തംകുടുംബമോ വലിയ ഗുണം ചെയ്യില്ല. അന്യദേശവാസവും പ്രവർത്തനങ്ങളുമാണ് ഇവർക്ക് കൂടുതലും ഇണങ്ങുന്നത്. മാതൃസ്നേഹം ഇവർക്ക് അല്പം കൂടുതലാണ്.ആത്മാർത്ഥത കാട്ടുന്നതുകൊണ്ട് പല അനർത്ഥങ്ങളും വന്നുചേരും.ചിലർ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കും. നിസ്സാരകാര്യങ്ങൾ കൊണ്ട് പെട്ടെന്ന് ക്ഷോഭിക്കുന്നവരാണിവർ. ക്ഷോഭമുണ്ടായാൽ സാഹസികമായ തീരുമാനങ്ങളെടുക്കും.അമ്പതുവയസ്സുവരെ ജീവിതത്തിൽ കാര്യമായപുരോഗതി പലർക്കുമുണ്ടാവില്ല. എന്നാലും 24-35 വയസ്സുവരെയും 50-55 വയസ്സുവരെയും പലവിധ നേട്ടങ്ങളുണ്ടാകും.
കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ
ചൊവ്വ, വ്യാഴം, ബുധൻ ദശാകാലങ്ങളിൽ ദോഷപരിഹാരത്തിനായി കർമ്മങ്ങൾ ചെയ്യണം.സൂര്യനെയും ശിവനെയും പൂജിക്കുന്നതാണ് നല്ലത്.കാർത്തികയും ഞായറാഴ്ചയും ഒത്തുവരുദിവസം വിശേഷ പൂജകളും വ്രതം നോറ്റ് ഭജനകളും നടത്തണം. ദിവസവും രാവിലെ ആദിത്യനമസ്ക്കാരം ചെയ്യണം., ചുവപ്പ്, കാവി എന്നി വസ്ത്രങ്ങൾ ധരിക്കുന്നത് നന്ന്
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
കാർത്തിക നക്ഷത്രം | |
വൃക്ഷം | അത്തി (Ficus racemosa) |
മൃഗം | ആട് |
പക്ഷി | പുള്ള് |
ദേവത | അഗ്നി |
ഗണം | ആസുര |
യോനീ | സ്ത്രീയോനി |
ഭൂതം | ഭൂമി |