തുളസിയില, വെറ്റില, തുമ്പയില ,കുരുമുളക്, എന്നിവ ചേർത്ത് കഷായം വെച്ച് തേൻ ചേർത്തു കഴിക്കുക.
തേൻ, ഇഞ്ചിനീര്, തുളസിനീര്, ഉള്ളിനീര്എന്നിവ യോജിപ്പിച്ചു കഴിക്കുക.
ദിവസം മൂന്നോനാലോ നേരം ആവികൊള്ളുക.
ആടലോടകത്തിന്റെ ഇലഅരച്ച് നീരെടുത്ത് (ഏകദേശം ഒരു ചെറിയ സ്പൂൺ അതിൽ ഒരു കോഴിമുട്ട ഉടച്ചു ചേർത്തു കഴിക്കുക.
നാരങ്ങാവെള്ളം തേൻ ചേർത്ത് കഴിക്കുക. തെങ്ങിന്റെ പൊങ്ങിനോടു ചേർന്നുള്ള ഇളയ കുരുത്തോല തിന്നുക. ഇത് അർശസ്സിനും നന്ന്.
കയ്യോന്നിച്ചാർ നസ്യം ചെയ്യുക.
ആടലോടകത്തിന്റെ ഇല വെയിലത്തു വച്ച് ഉണക്കിപ്പൊടിച്ചത്, അരി വറുത്തുപൊടിച്ചത്, കുരുമുളക്, കൽക്കണ്ടം,ജീരകം എന്നിവ പൊടിച്ച് എല്ലാം യോജിപ്പിച്ച് ദിവസവും നാലഞ്ചു തവണ കഴിക്കുക
തിപ്പലി, ത്രിഫല ഇവ പൊടിച്ച് നെയ്യ് ചേർത്ത് കൊടുക്കുക. തൊണ്ടയിൽ നിന്നും കഫം പോകുന്നതിന് ഇത് നല്ലതാണ്
ആടലോടകത്തില, കരുനൊച്ചിയില, ചവന്യായകത്തില ഇവ തുല്യം വാട്ടിപ്പിഴിഞ്ഞ നീരിൽ മീറയും ആട്ടിൻപാലും ചേർത്ത് നൽകുക.
ഇഞ്ചി ചുട്ട് തൊലികളഞ്ഞു തിന്നുക.
അയമോദകം പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുക
കടുക്ക തേനിൽ ചാലിച്ചു സേവിക്കുക
ഗ്രാമ്പൂതൈലം ചൂടുവെള്ളത്തിലൊഴിച്ച് ആവിപിടിക്കുക
ആടലോടകത്തിന്റെ ഇല അരച്ച് നീരെടുത്ത് ഒരു ടീസ്പൂൺ അതിൽ ഒരു കോഴിമുട്ട ഉടച്ചു ചേർത്തു കഴിക്കുക.
തൊലികളഞ്ഞ് വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ അതേപടി വിഴുങ്ങുക
നാരങ്ങാവെള്ളം തേനും ചേർത്ത് കഴിക്കുക.
ഉലുവ കഷായം വച്ച് തേൻ ചേർത്ത് സേവിക്കുക
തേൻ, ഇഞ്ചിനീര്, തുളസിനീര്, ഉള്ളി നീര് എന്നിവയോജിപ്പിച്ചു കഴിക്കുക
.