കരിങ്ങാലിയുടെ ഔഷധഗുണങ്ങൾ .

പ്രസിദ്ധമായ ഒരു ഔഷധസസ്യമാണ് കരിങ്ങാലി .ഇംഗ്ലീഷിൽ ഇതിനെ ഡാർക്ക് കറ്റെച്ചു ,കറ്റെച്ചു ട്രീ എന്നീ പേരുകളിലും സംസ്‌കൃതത്തിൽ ഖദിരഃ ,ദന്താധാവന ,രക്തസാരം ,യഞ്ജജാംഗ എന്നീ പേരുകളിലും അറിയപ്പെടുന്നു .നക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരം കൂടിയാണ് കരിങ്ങാലി .മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം കരിങ്ങാലിയാണ്  .

കരിങ്ങാലി,കരിങ്ങാലി പുഞ്ച,കരിങ്കാളി (കരിങ്ങാലി) മാലയുടെ പ്രയോജനങ്ങൾ,കരിങ്ങാലി വെള്ളവും പ്രമേഹവും,കരിങ്ങാലി വെള്ളത്തിന്റെ ഗുണങ്ങള്‍,കരിങ്ങാലി വെള്ളം ദിവസവും കുടിക്കാം,കരിങ്ങാലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍,ഇനങ്ങൾ,ചപ്പങ്ങം,ഉപയോഗങ്ങൾ,രഹസ്യങ്ങള്‍,ഔഷധ സസ്യങ്ങൾ,രക്തം ശുദ്ധീകരിക്കാൻ ഒറ്റമൂലി,ജപമാല,ഗായത്രി,health benefits of drinking black catechu,health benefits of drinking black catechu water


  • Botanical name :  Acacia catechu
  • Family : Mimosaceae (Touch-me-not family)
  • Synonyms : Senegalia catechu, Mimosa catechu, Acacia wallichiana
  • Common name : Black Cutch Tree,Cutch tree,Black catechu,Catechu
  • Malayalam : Karingaali
  • Hindi : Khair, katha
  • Marathi : Khair
  • Bengali : Khayer
  • Kannada : Kaachu, Kadira
  • Tamil: Cenkarungali
  • Telugu : Khadiramu
  • Sanskrit: Khadira
ആവാസമേഖല .

ഇന്ത്യയിൽ കേരള ,കർണ്ണാടക ,പഞ്ചാബ് എന്നിവിടങ്ങളിൽ കരിങ്ങാലി വളരുന്നു .കൂടാതെ തമിഴ്‌നാട്ടിൽ ചില ഭാഗങ്ങളിലും ഹിമാലയം ഭാഗങ്ങളിലും കരിങ്ങാലി  കണ്ടുവരുന്നു .കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും  കരിങ്ങാലി വളരുന്നുണ്ട്.

കേരളത്തിൽ കാസർഗോഡ് വനമേഖലകളിലാണ് കരിങ്ങാലി കൂടുതലും കാണപ്പെടുന്നത് .എന്നാൽ ഇതിന്റെ ഉപയോഗം മനസ്സിലാക്കി ഇന്ന് ഒട്ടുമിക്ക വീടുകളിലും ഈ മരം നട്ടുവളർത്തുന്നുണ്ട് .

കഠിനമായ തണുപ്പ് ഇവയ്ക്ക് താങ്ങാൻ കഴിയില്ല .അതിനാൽ ഉത്തരേന്ത്യയെക്കാൾ കരിങ്ങാലി കൂടുതലായും കാണപ്പെടുന്നത് തെക്കേയിന്ത്യയിലാണ് .ഇന്ത്യ കൂടാതെ ശ്രീലങ്ക,മ്യാന്മാർ എന്നിവിടങ്ങളിലും കരിങ്ങാലി കാണപ്പെടുന്നു . 

സസ്യവിവരണം .

3 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് കരിങ്ങാലി .ഇതിന്റെ തടിയിലും ശാഖകളിലും മുള്ളുകളുണ്ട് .മരത്തിന്റെ തൊലിക്ക് മഞ്ഞനിറമോ വെള്ളനിറമോ ആയിരിക്കും.ഇവയുടെ പുറംതൊലി പരുപരുത്തതും ധാരാളം വിള്ളലുകളുമുണ്ട് .തടിയുടെ ഉൾഭാഗം ചുവന്ന നിറമാണ് .

ഇതിന്റെ ഇലകൾക്ക് വാളൻ പുളിയുടെ ഇലകളോട് സാദൃശ്യമുണ്ട് .ഇലയിലും ഇളം തണ്ടിലും രോമങ്ങളുണ്ട് .തടിയുടെ കാതലിന് ഇരുണ്ട ചുവപ്പ് നിറമാണ്  .ഇവയുടെ പൂക്കൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു .ദളങ്ങളും ബാഹ്യദളങ്ങളും രോമിലമായിരിക്കും .

ഇവയുടെ ഫലം പരന്ന പോഡാണ് . 5 മുതൽ 8 സെ.മി നീളവും 1 മുതൽ 1.5 സെ.മി വീതിയുമുണ്ടായിരിക്കും .ഒരു ഫലത്തിൽ 5 മുതൽ 7 വിത്തുകൾ വരെ കാണും .

ഇനഭേദം .

Acacia chundra എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയും കരിങ്ങാലിയായി ഉപയോഗിച്ചുവരുന്നു ,ഇവയുടെ ഇലകൾ ,ഇലകളുടെ മുഖ്യതണ്ട് ,പൂങ്കുലവൃന്തം ,ദളപുടം ,ബാഹ്യദളപുടം എന്നിവ രോമരഹിതമായിരിക്കും .എന്നാൽ Acacia catechu എന്ന ഇനത്തിന് ഇലകൾ ,ഇലകളുടെ മുഖ്യതണ്ട് ,പൂങ്കുലവൃന്തം ,ദളപുടം ,ബാഹ്യദളപുടം എന്നിവ രോമിലമായിരിക്കും .ഇതാണ് ഇവ തമ്മിലുള്ള പ്രധാന വിത്യാസം .

കരിങ്ങാലി ഉപയോഗങ്ങൾ .

നമ്മുടെ നാട്ടിൽ കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം (കരിങ്ങാലി വെള്ളം ) ഹോട്ടലുകളിലും കല്യാണ സദ്യകൾക്കും  സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു .കരിങ്ങാലിയുടെ കാതലിട്ട് തിളപ്പിച്ച വെള്ളം ദാഹം ശമിപ്പിക്കുന്നു .കൂടാതെ കരിങ്ങാലിക്കാതൽ കൊണ്ട് ജപമാലയുണ്ടാക്കാനും ഉപയോഗിക്കുന്നു .ഇതിനെ കരിങ്കാളി മാല എന്ന പേരിലും അറിയപ്പെടുന്നു .

പണ്ടു കാലത്ത് കരിങ്ങാലിയുടെ കമ്പുകൾ ചതച്ച് ബ്രഷുപോലെയാക്കി പല്ലു തേയ്ക്കുവാൻ ഉപയോഗിച്ചിരുന്നു .ഒട്ടുമിക്ക ദന്ത ചൂർണങ്ങളിലും കരിങ്ങാലി ഒരു പ്രധാന ചേരുവയാണ് .

കരിങ്ങാലിയുടെ കാതൽ പുഴുങ്ങിയ വെള്ളം കുറുക്കി വറ്റിച്ചെടുക്കുന്ന ഒരു അങ്ങാടി മരുന്നാണ് "കാത്ത്" (ഖദിരസാരം)എന്ന പേരിൽ അറിയപ്പെടുന്നത് .ഉത്തരേന്ത്യക്കാർ മുറുക്കുമ്പോൾ കൂടുതൽ ചുവപ്പ് കിട്ടാൻ വേണ്ടി മുറുക്കാനൊപ്പം ഈ കറയും ഉപയോഗിക്കുന്നു. കൂടാതെ ചുണ്ണാമ്പിന് നിറത്തിനും മയത്തിനും വേണ്ടി കാത്ത് ചുണ്ണാമ്പിനൊപ്പം ചേർക്കുന്നു .

കരിങ്ങാലി മാല ധരിച്ചാലുള്ള ഗുണങ്ങൾ .

മനശാന്തിക്ക് ധരിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു മാലയാണ് കരിങ്ങാലി മാല .കൂടാതെ പ്രേതബാധ ,ക്ഷുദ്രപ്രയോഗങ്ങൾ ,കണ്ണേറ് എന്നിവ കരിങ്ങാലി മാല ധരിക്കുന്നവർക്ക് ഏൽക്കുകയില്ല എന്നാണ് വിശ്വാസം .കരിങ്ങാലി മാല ധരിച്ചാൽ സുബ്രഹ്മണ്യൻ സ്വാമിയുടെയും ,കാളി ദേവിയുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം .




കരിങ്ങാലി മാല ഏത് നക്ഷത്രക്കാർക്കും ധരിക്കാവുന്നതാണ് .മറ്റ് മാലകളെ അപേക്ഷിച്ച് കരിങ്ങാലി മാല ധരിച്ചുകുണ്ട് മത്സ്യ മാംസാദികൾ കഴിക്കുന്നതൊ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതൊ കൊണ്ടോ മറ്റ് കുഴപ്പങ്ങൾ ഒന്നുംതന്നെയില്ല . പ്രാണപ്രതിഷ്ട ചെയ്ത് വേണം കരിങ്ങാലി മാല ധരിക്കാൻ .

"അപ്രതിഷ്ഠത് മാലഭിർമന്ത്ര് ജപതിയോ നരഃ
സർവ്വേ താത്വീഫലം വിദ്യാത് ക്രൂദ്ധോ ഭവതി ദേവതഃ"

പ്രാണപ്രതിഷ്ഠ ചെയ്യാത്ത മാല ഉപയോഗിച്ച് മന്ത്രജപം ചെയ്യുന്ന  മനുഷ്യന് വിദ്യാഫലം ലഭിക്കുകയില്ലന്ന് മാത്രമല്ല അവരോട് ദേവതകൾ കോപിഷ്ടരാകുകയും ചെയ്യുന്നു .

രാസഘടകങ്ങൾ .

പ്രായമായ കരിങ്ങാലിയുടെ കാതലിൽ കറ്റെച്ചിൻ ,കറ്റെച്ചു ,ടാനിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .കരിങ്ങാലിയിൽ നിന്നും എടുക്കുന്ന പ്രധാന വസ്തുവാണ് കറ്റെച്ചു.കൂടാതെ ഇതിന്റെ പശയിൽനിന്നും റാംനോസ് ,അറാബിനോസ് ,ഗാലക്‌റ്റോസ് എന്നീ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നു .

കരിങ്ങാലിയുടെ ഔഷധഗുണങ്ങൾ .

 കരിങ്ങാലിക്കാതൽ കഫ -പിത്ത വികാരങ്ങളെ ശമിപ്പിക്കുന്നു .രക്തശുദ്ധി വരുത്താനും ചർമ്മരോഗങ്ങൾ ഇല്ലാതാക്കാനും കരിങ്ങാലിയുടെ ഔഷധഗുണങ്ങൾക്ക് സാധിക്കും .കൂടാതെ ദന്തരോഗങ്ങൾ ,ചുമ ,അതിസാരം ,വ്രണം ,വീക്കം ,പ്രമേഹം ,കൃമി ,പനി ,അരുചി തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രധിവിധി.

കരിങ്ങാലി ചേരുവയുള്ള ഔഷധങ്ങൾ .

ദശനസംസ്‌കാരം ദന്തചൂർണം ,ഖദിരാരിഷ്ടം ,ഖദിരാദി ഗുളിക,ഖദിരാദി വടി , ദശമൂലാരിഷ്ടം , മുസ്ലി ഖാദിരാദി കഷായം തുടങ്ങിയ മരുന്നുകളിൽ കരിങ്ങാലി ഒരു ചേരുവയാണ് .

ഖദിരാരിഷ്ടം .

കൃമി ,രക്തശുദ്ധി ,ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുക ,മുഖക്കുരു ,കരിമംഗല്യം ,വ്രണങ്ങൾ തുടങ്ങിയ  നിരവധി രോഗങ്ങൾക്ക് ഖദിരാരിഷ്ടം മറ്റ് മരുന്നുകളോടൊപ്പം ഡോക്ടർമാർ നിർദേശിക്കുന്നു .

ഖദിരാദി ഗുളിക.

ചുമ ,ജലദോഷം ,ആസ്മ മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാദി ഗുളിക.

ഖദിരാദി വടി.

വായിലെ അൾസർ ,തൊണ്ടവേദന ,ടോൺസിലൈറ്റിസ് ,വായ്‌നാറ്റം മുതലായവയുടെ ചികിൽത്സയിൽ ഖദിരാദി വടി ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിൽത്സയിലും ഖദിരാദി വടി ഉപയോഗിക്കുന്നു .

മുസ്ലി ഖാദിരാദി കഷായം .

പ്രധാനമായും സ്ത്രീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുസ്ലി ഖാദിരാദി കഷായം .അമിത ആർത്തവം ,വെള്ളപോക്ക് തുടങ്ങിയവയുടെ ചികിത്സയിൽ മുസ്ലി ഖാദിരാദി കഷായം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം ഉപയോഗങ്ങൾ .

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആയുർവേദ ഔഷധമാണ് ദശമൂലാരിഷ്ടം. വൈദ്യനിർദ്ദേശം ഇല്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും മലയാളികൾ വാങ്ങി കഴിക്കുന്ന ഒരു ഔഷധം കൂടിയാണ് ദശമൂലാരിഷ്ടം.കൂടാതെ മദ്യത്തിന് പകരം മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു അരിഷ്ടം കൂടിയാണിത് .

ശരീരക്ഷീണം അകറ്റാനും .പ്രതിരോധശേഷി വർധിപ്പിക്കാനും, മലമൂത്ര വിസർജനം സുഗമമാക്കാനും ,രുചിയും വിശപ്പും  വർധിപ്പിക്കാനും ,വൃക്കയിൽ കല്ലുകളുണ്ടാകുന്നതിനെ തടയാനും ,പ്രസവാനന്തര ക്ഷീണമകറ്റാനും ദശമൂലാരിഷ്ടം ഉത്തമമാണ് .

കൂടാതെ പനി ,ചുമ ,ജലദോഷം ,ആസ്മ ,മഞ്ഞപിത്തം ,മൂലക്കുരു,ഫിസ്റ്റുല ,മൂത്രതടസ്സം ,ഗ്രഹണി ,ആരോഗ്യമില്ലായ്മ, വിളർച്ച  ,വായുകോപം ,വാതരോഗങ്ങൾ ,ബീജക്കുറവ് ,വന്ധ്യത തുടങ്ങിയവയ്‌ക്കൊക്കെ ദശമൂലാരിഷ്ടം മാത്രമായും മറ്റ് മരുന്നുകളോടൊപ്പവും ഡോക്ടർമാർ നിർദ്ദേശിക്കുന്നു .

ഒരു ഔൺസ് ദശമൂലാരിഷ്ട്ടം ദിവസേന കഴിക്കുന്നത് ശരീരക്ഷീണമകറ്റി ശരീരത്തിന് ഉന്മേഷം കിട്ടാനും ,വിശപ്പും രുചിയും കൂട്ടാനും സഹായിക്കുന്നു .എന്നാൽ അമിത അളവിൽ കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്‌യും .

കരൾരോഗങ്ങൾ ,പ്രമേഹം ,അസിഡിറ്റി തുടങ്ങിയ രോഗമുള്ളവരും ,ഗർഭിണികളും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമില്ലാതെ ദശമൂലാരിഷ്ട്ടം കഴിക്കാൻ പാടുള്ളതല്ല .

ഔഷധയോഗ്യഭാഗങ്ങൾ -കാതൽ ,തണ്ട് ,പുഷ്‌പം 

രസാദിഗുണങ്ങൾ
  • രസം-തിക്തം, കഷായം
  • ഗുണം-ലഘു, രൂക്ഷം
  • വീര്യം-ശീതം
  • വിപാകം-കടു
ചില ഔഷധപ്രയോഗങ്ങൾ .

പ്രമേഹം .
കരിങ്ങാലിയുടെ തൊലികൊണ്ട് കഷായമുണ്ടാക്കി പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും . കരിങ്ങാലിക്കാതലും, പാക്കും ചേർത്തുണ്ടാക്കിയ കഷായം കഴിച്ചാൽ പ്രമേഹം ശമിക്കും.കരിങ്ങാലിയിട്ട് വെള്ളം തിളപ്പിച്ച് ദാഹശമനിയായി പതിവായി ഉപയോഗിക്കുന്നത് പ്രമേഹം ,ത്വക്ക് രോഗങ്ങൾ ,അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും  .

വെള്ളപാണ്ട്.
കരിങ്ങാലിക്കാതൽ കഷായത്തിൽ കരിങ്ങാലിയുടെ തൊലി അരച്ച്  ചേർത്ത് പാണ്ടുള്ളിടത്ത് പുരട്ടി വെയിൽ കൊണ്ടാൽ വെള്ളപാണ്ട് ശമിക്കും .

കരപ്പൻ .
കരിങ്ങാലിക്കാതൽ  കഷായം വച്ച് കഴിക്കുകയും അരച്ച് പുറമെ പുരട്ടുകയും ചെയ്താൽ കരപ്പൻ ശമിക്കും.

ഭഗന്ദരം (ഫിസ്റ്റുല)
കരിങ്ങാലിയും ത്രിഫലയും കൂടി കഷായം വച്ച് നെയ്യും വിഴാലരി ചൂർണവും ചേർത്ത് കഴിച്ചാൽ ഫിസ്റ്റുല ശമിക്കും.

മോണപഴുപ്പ്,മോണയിൽനിന്നുള്ള രക്തസ്രാവം, വായനാറ്റം,പല്ലുവേദന .
ദിവസവും രാവിലെ  കരിങ്ങാലിയുടെ  ചെറിയ കമ്പ് ചതച്ച് ബ്രഷുപോലെയാക്കി പല്ലുതേച്ചാൽ. മോണപഴുപ്പ്, വായനാറ്റം, മോണയിൽനിന്നും  ചോര വരിക, പല്ലിന് ബലമില്ലായ്മ, പുളിപ്പ്, പല്ലിന് ദ്വാരം വീഴൽ തുടങ്ങിയ രോഗങ്ങൾ മാറിക്കിട്ടും .

വായ്പ്പുണ്ണ് .

കരിങ്ങാലിയുടെ തൊലി നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് അര കപ്പാക്കി വറ്റിച്ച് കുറച്ചുദിവസം പതിവായി കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് ശമിക്കും .

രക്തപിത്തം.
കരിങ്ങാലിയുടെ പൂവ് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ രക്തപിത്തം ശമിക്കും .

 ചുമ,ജലദോഷം .
1 ഗ്രാം കരിങ്ങാലി സത്ത് (കാത്ത്) മദ്യത്തിലോ, തൈരിലോ കലക്കി കുടിച്ചാൽ എത്ര പഴകിയ ചുമയും ശമിക്കും .ചുമ ,ജലദോഷം എന്നിവയ്ക്ക് കരിങ്ങാലി വെള്ളം കുടിച്ചാലും ശമനമുണ്ടാകും .

ശബ്ദമാധുര്യം വർദ്ധിപ്പിക്കാൻ.
കരിങ്ങാലിക്കാതൽ കഷായം ബ്രഹ്മിഘൃതം ചേർത്ത് കഴിച്ചാൽ നല്ല ശബ്ദമാധുര്യം ലഭിക്കുന്നതാണ് .

പഴകിയ വ്രണങ്ങൾ .
കരിങ്ങാലിയുടെ തൊലി നിഴലിൽ ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും / കരിങ്ങാലിയുടെ തൊലിയും  ,വേപ്പിന്റെ  തൊലിയുമിട്ട് വെള്ളം തിളപ്പിച്ച് വ്രണങ്ങൾ കഴുകിയാൽ എത്ര പഴകിയ വ്രണങ്ങളും പെട്ടന്ന് കരിയാൻ സഹായിക്കും .

മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കാൻ .
കരിങ്ങാലിയുടെ തൊലി ,വേപ്പിൻ തൊലി ,കസ്തൂരിമഞ്ഞൾ എന്നിവ തുല്യ അളവിലെടുത്ത് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറി മുഖത്തിന് നല്ല നിറം കിട്ടുകയും ചെയ്യും .

കുട്ടികളുടെയും നവജാത ശിശുക്കളുടെയും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ചുവന്ന പുള്ളി ,കുമിളകൾ എന്നിവ  ഇല്ലാതാക്കാൻ .
കരിങ്ങാലിയുടെ തൊലിയും ,രക്തചന്ദനവുംഒരേ അളവിൽ അരച്ച് പുരട്ടിയാൽ  കുട്ടികളുടെയും ,നവജാത ശിശുക്കളുടെയും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,ചുവന്ന പുള്ളി ,കുമിളകൾ എന്നിവ മാറും .

മൂലക്കുരു .
കരിങ്ങാലിയും ,ത്രിഫലയും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ മൂലക്കുരു ശമിക്കും .

രക്തശുദ്ധിക്ക് .
കരിങ്ങാലി വെള്ളം നിത്യവും പതിവായി കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും .കൂടാതെ ചർമ്മത്തിലെ ചൊറിച്ചിൽ,മറ്റ് ത്വക്ക് രോഗങ്ങൾ ,അലർജി ,എന്നിവയ്ക്കും നല്ലതാണ് .

കുഷ്ഠരോഗത്തിന് .
കരിങ്ങാലിക്കാതൽ ,വേപ്പിൻതൊലി ,ചിറ്റമൃത് ,മരമഞ്ഞൾ ,പടവലത്തണ്ട് ,കൊടിത്തൂവയുടെ വേര് എന്നിവ ഒരേ അളവിൽ എടുത്ത് കഷായമുണ്ടാക്കി പതിവായി കഴിച്ചാൽ കുഷ്ഠരോഗം ശമിക്കും .കൂടാതെ എല്ലാവിധ ചർമ്മരോഗങ്ങൾക്കും നന്ന് .



Previous Post Next Post