സുന്ദരമായ ചർമ്മത്തിനു പിന്നിൽ മൂന്ന് ഘടകങ്ങളാണുള്ളത്.ശരിയായ ഭക്ഷണം, ശുദ്ധജലം, ശാന്തമായ മനസ്സ്. ഇവ മൂന്നുംശരിയായില്ലെങ്കിൽ ചർമ്മസൗന്ദര്യത്തിനായി എത്ര ശ്രമിച്ചിട്ടും കാര്യമൊന്നുമില്ല . കഴിക്കുന്ന ഭക്ഷണം വിഷമയമായാൽ പിന്നെ ക്രീമുകൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല .ശരിയായ ഭക്ഷണം നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു .ശുദ്ധജലം നിങ്ങളുടെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും വിഷവസ്തുക്കൾ നീക്കം ചെയ്യാനുംസഹായിക്കുന്നു അതുകൊണ്ട് . ദിവസവും ഏകദേശം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.മനസിന്റെ പിരിമുറുക്കവും ടെൻഷനും നിങ്ങളുടെ ചർമ്മത്തെ പ്രതികൂലമായി ബാധിക്കാം .ശാന്തമായ മനസുണ്ടങ്കിലേ ചർമ്മകാന്തിയും ഉണ്ടാകുകയുള്ളൂ അതുകൊണ്ട് ധ്യാനം, യോഗ, പരിശീലനം തുടങ്ങിയ ആരോഗ്യകരമായ രീതികളിലൂടെ നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക
പോഷകസമൃദ്ധമായ ആഹാരം കൊണ്ടും ശുദ്ധജലം കൊണ്ടും ശരീരത്ത അകമേ പോഷിപ്പിക്കുകാണ് ആദ്യം വേണ്ടത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് പ്രധാനമാണ്. നിങ്ങൾ ഭക്ഷിക്കുന്ന ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, മത്സ്യം എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.ത്വക്കിന് എപ്പോഴും നിശ്ചിതമായി ജലാംശം ഉണ്ടാവണം. അതിനായി വെള്ളം ധാരാളം കുടിക്കണം. ശുദ്ധജലം നിങ്ങളുടെ ശരീരത്തിന്റെവിഷവസ്തുക്കൾ നീക്കംചെയ്യാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മം, മുടി, നഖങ്ങൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നല്ല ചർമ്മത്തിന് നല്ല ഉറക്കം ഏറ്റവും പ്രധാനമാണ്എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം കുറച്ച് സമയം ശാന്തമായി ഉറങ്ങുന്നത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും .ശാന്തമായ ഉറക്കം ടെൻഷൻ ,ഉത്കണ്ഠ മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കും .ത്വക്കിന് അൽപം സൂര്യപ്രകാശം അത്യാവശ്യമാണ്. വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു, ഇത് ത്വക്കിനെ ആരോഗ്യകരമാക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, വളരെയധികം സൂര്യപ്രകാശം ത്വക്കിന് ദോഷകരമാണ്
പ്രഭാത സമയത്തുള്ള വ്യായാമവും ചർമ്മത്തെ പ്രകാശപൂർണ്ണമാക്കും. വ്യായാമം ചെയ്യുമ്പോൾ, നിങ്ങളുടെ രക്തപ്രവാഹം വർദ്ധിക്കുകയും നിങ്ങളുടെ ചർമ്മത്തിലേക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു. കൂടാതെ, വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
കൊഴുപ്പു കുറഞ്ഞ ഏതെങ്കിലും എണ്ണ ഉപയോഗിച്ച് എന്നുംകുറച്ചു നേരമെങ്കിലും ശരീരം തിരുമ്മണം. ഇത് ത്വക്കിലെ ചുളിവുകൾ നീക്കുവാൻ ഇത് സഹായിക്കുന്നു. മുഖം കഴുകാൻ ലൂപാസ് സ്പോഞ്ച് ഉപയോഗിക്കാം.ലൂപാസ് സ്പോഞ്ച് മുഖം കഴുകാനുള്ള ഒരു മികച്ച മാർഗമാണ്, കാരണം ഇത് മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.എണ്ണമയം ഇല്ലാതാക്കാനായി മുഖം കഠിനമായി ഉരച്ചുകഴുകരുത്.സോപ്പുപയോഗിച്ച് മുഖംപലതവണ മുഖം കഴുകിയത് കൊണ്ട് കാര്യമില്ല. മുഖം ആവർത്തിച്ച് കഴുകുമ്പോൾ മുഖം വരളുന്നതിനാൽ വരൾച്ചയെബാലൻസ് ചെയ്യാൻ ചർമ്മം കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കും. ഇത് മുഖക്കുരുവിന് കാരണമാവുന്നു.
കോഫി. ചോക്ലേറ്റ്, ചീസ്, ടിൻഫുഡ്, ക്രീമുകൾ,എണ്ണ, വെണ്ണ, മദ്യം, പുകയില എന്നിവയുടെ ഉപയോഗം ചർമ്മത്തെ ദോഷമായാണ് ബാധിക്കുന്നത്.എന്നിവയിൽ ഫ്രീ റാഡിക്കലുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ദോഷകരമായി ബാധിച്ചേക്കാം. ഫ്രീ റാഡിക്കലുകൾ കോശ ഘടനയെ നശിപ്പിക്കുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു, ഇത് ചർമ്മം മുറുകുകയും വരണ്ടതും കറുത്തതും ആവാൻ കാരണമാകും. കൂടാതെ, ഈ ഭക്ഷണങ്ങൾ ചർമ്മത്തിലെ കൊഴുപ്പിനെ വർദ്ധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും.
മധുരം കൂടുതൽ ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷകരമാണ് . മധുരം കഴിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുന്നു, ഇത് ഫ്രീ റാഡിക്കലുകളുടെ ഉൽപാദനത്തിന് കാരണമാകും. ഫ്രീ റാഡിക്കലുകൾ ചർമ്മകോശങ്ങൾക്ക് കേടുവരുത്തുകയും ചർമ്മത്തിന് പ്രായം തോന്നിപ്പിക്കുകയും ചെയ്യും. മധുരം കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും, ഇത് മുഖക്കുരുവിന് കാരണമാകും.അതുപോലെ കൊഴുപ്പ് ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കൊഴുപ്പ് ചർമ്മത്തെ നനവുള്ളതും മൃദുവായതുമാക്കും, കൂടാതെ സൂര്യനിൽ നിന്നുള്ള UVA / UVB കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും ചെയ്യും . കശുവണ്ടി, നിലക്കടല, മത്സ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന് പ്രത്യേകിച്ചും ഗുണകരമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ചർമ്മത്തിന്റെ പുനരുജ്ജീവന പ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കും.
രാസവസ്തുക്കൾ അമിതമായി കലർന്നിട്ടുള്ള ക്രീമുകളും ലോഷനും ഉപയോഗിക്കരുത്. അവ താല്കാലിക ഫലം നൽകുമെങ്കിലും പിന്നീട് ചർമ്മത്തിന്റെ ആരോഗ്യം നശിപ്പിക്കും. അവ ചർമ്മം മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നു, എന്നാൽ അവ ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. കൂടാതെ, രാസവസ്തുക്കൾ ചർമ്മത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാം, ഇത് അണുബാധകൾക്ക് ഉണ്ടാകാൻ കാരണമാകും.
ചർമ്മത്തിന്റെ പ്രശ്നങ്ങൾ അറിയുന്നതിന് മുമ്പ് സ്വാഭാവികമായ ചർമ്മത്തെക്കുറിച്ചറിയണം. ചർമ്മം നാലുതരമുണ്ട്.സ്വാഭാവിക ചർമ്മം
വരണ്ട ചർമ്മം,എണ്ണമയമുള്ള ചർമ്മം,മിശ്രചർമ്മം എന്നിങ്ങനെ .ചില ചർമ്മങ്ങൾ പെട്ടെന്ന് തിരിച്ചറിയാനാവും. എങ്കിലും ചിലർക്ക് താൻ ഇതിൽ ഏതുവിഭാഗത്തിൽ പെടുമെന്ന് തിരിച്ചറിയാൻ കഴിയാതെവരുമുണ്ട് . അതു മനസ്സിലാക്കാനായി ഒരു വഴിയുണ്ട് കുറച്ച് റോസ് വാട്ടർ ഉപയോഗിച്ച് നന്നായി മുഖം കഴുകിയശേഷം സെല്ലോടേപ്പെടുത്ത് മൂക്കിന്റെയും കവിളിന്റെയും ഇടയ്ക്കായി കുറുകെ ഒട്ടിക്കുക. കുറച്ചുനേരം കഴിഞ്ഞ്ടേപ്പ് എടുത്തുമാറ്റുക. വെളിച്ചത്ത് നോക്കുമ്പോൾ വെളുത്ത പാളികൾ പോലെയുള്ള പാടുകൾ കാണുന്നുവെങ്കിൽ അത് വരണ്ട ചർമ്മമാണെന്ന് മനസിലാക്കാം മൂക്കിന് തിളക്കവും കവിളിൽ വെളുത്ത തരി പോലെ കാണപ്പെടുന്നുവെങ്കിൽ അത് മിശ്ര ചർമ്മമാണ് .നനവ് കാണുന്നങ്ങിൽ എണ്ണമയമുള്ള ചർമ്മമാണ് .മുകളിൽ പറഞ്ഞത് ഒന്നും കാണുന്നില്ലെങ്കിൽ സ്വാഭാവിക ചർമ്മമാണെന്ന് മനസിലാക്കാം
എണ്ണമയമുള്ള ചർമ്മം
എണ്ണമയമുള്ള ചർമ്മമുള്ളവരുടെ മുഖത്ത് പെട്ടെന്ന് അഴുക്കു അടിഞ്ഞുകൂടാനും ഒട്ടലുണ്ടാക്കുകയും ചെയ്യും എല്ലായ്പ്പോഴും മുഖത്ത് എണ്ണമയം കാണും
മുഖത്ത് പൗഡറിട്ടാലും എണ്ണമയം ഉണ്ടാവും. മുഖക്കുരു,കറുത്ത പാടുകൾ, സുഷിരങ്ങൾ എന്നിവയൊക്കെ ഇത്തരം ചർമ്മമുള്ളവരുടെ മുഖത്ത് കാണപ്പെടും.
വരണ്ട ചർമ്മം
മിനുസമില്ലാത്തതും വരണ്ടതുമായ ചർമ്മത്തിനെയാണ് വരണ്ട ചർമ്മം എന്ന് പറയപ്പെടുന്നത് .വരണ്ട ചർമ്മമുള്ളവരുടെ മുഖത്ത് ശ്രേധിച്ചു നോക്കിയാൽ ചില വിള്ളലുകൾ കാണാൻ കഴിയും .വരണ്ട ചർമ്മമുള്ളവർ പരമാവധി സോപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം
മിശ്രചർമ്മം
വരണ്ട ചർമ്മവും എണ്ണമയമുള്ള ചർമ്മവും ചേർന്നതാണ് മിശ്രചർമ്മം എന്ന് പറയുന്നത് .ഇത്തരക്കാരുടെ മൂക്കിലും നെറ്റിയിലുമൊക്കെ എണ്ണമയം കാണുമെങ്കിലുംചർമ്മം വരണ്ടതായിരിക്കും
സ്വാഭാവിക ചർമ്മം
മിനുസവും മൃദുലവുമായ ചർമ്മമാണ് സ്വാഭാവിക ചർമ്മം .മുഖക്കുരു, കാര ,കറുത്ത പാടുകൾ എന്നിവയൊന്നും കാണപ്പെടുകയില്ല .ചർമ്മത്തിന് നല്ല തിളക്കവും ഉണ്ടാകും
എല്ലാത്തരം ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന മാസ്കുകൾ
രണ്ട് മുട്ടയുടെ മഞ്ഞ, രണ്ട് സ്പൂൺ തേൻ, മൂന്ന് തുള്ളി ബദാം ഓയിൽ എന്നിവ കലർത്തി പുരട്ടുക . 20 മിനിറ്റ്ശേഷം കഴുകിക്കളയാം.
ചുമന്ന പൂവിന്റെ ഇതളുകൾ കുഴമ്പ് പരുവത്തിൽ അരച്ച്
മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞതിന് ശേഷം പനിനീരിൽ മുക്കിയ കോട്ടൺ തുണി കൊണ്ട് മുഖം തുടയ്ക്കുക.
വിളഞ്ഞ തക്കാളി നന്നായി ഉടച്ച്. പുരട്ടുക ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. എണ്ണമയമുള്ള ചർമ്മത്തിന് തക്കാളി ഏറെ യോജിച്ചതാണ്.
റോസാപ്പൂക്കളുടെ നീരും , പപ്പായ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ
ചേർത്ത്അരച്ച് കുഴമ്പാക്കി പുരട്ടുക ഈ മിശ്രിതം ചർമ്മത്തെ പുഷ്ടിപ്പെടുത്തുന്നു.
വെള്ളരിക്കാ നീരുംതേങ്ങാവെള്ളവും ചേർന്നുള്ള മിശ്രിതവും മുഖത്ത് പുരട്ടുന്നത് മുഖത്തിന് നല്ല തിളക്കം കിട്ടും
വാഴപ്പഴം കുഴമ്പാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ മൃതചർമ്മങ്ങൾ നീക്കി മുഖത്തിന് നല്ല ശോഭ കിട്ടും ഇത് എല്ലാ ചർമ്മത്തിനും അനുയോജ്യമായ മാസ്ക്കാണ്
വരണ്ട ചർമത്തിനും എണ്ണമയമുള്ള ചർമത്തിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ഒലിവ് ഓയിൽ പാടുകളില്ലാത്ത, തിളക്കമുള്ള ചർമം ലഭിക്കാൻ ഒലിവെണ്ണ, കടുകെണ്ണ, പനിനീർ എന്നിവ ചേർത്ത മിശ്രിതം ഉപ
യോഗിക്കുക.