മകയിരം നക്ഷത്രക്കാർ നല്ല ഈശ്വരവിശ്വാസികളും ആത്മവിശ്വാസികളുമാണ്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഓരോ ജീവിതശൈലിയും വലിയ ബിസിനസ്സാന്നും ഇവർക്ക് ചേർന്നതല്ല.
ഇടത്തരം തൊഴിൽ മാത്രമേ ഇവർ ചെയ്താൽ വിജയിക്കുകയുള്ളൂ. അതും ബുദ്ധിപരമായി കൈകാര്യം ചെയ്താൽ മാത്രം . മകയിരം നാളുകാരുടെ ബാല്യകാലം താരതമ്യേന രോഗപീഡകളോട് കൂടിയതായിരിക്കും.
മകയിരം നാളുകാർ അന്യരുമായുള്ള ഇടപെടലുകളിൽ മാന്യത പുലർത്തും. എന്നാൽ ഇവർ മറ്റ് ആളുകളുമായി ഇടപാടുകൾ നടത്തുമ്പോൾ ചതിയിൽ പെടാതെ സൂക്ഷിക്കണം.
ലളിതവും ആദർശപരവുമായ ജീവിതമാണ് ഇവർ ഇഷ്ടപ്പെടുന്നത് ആഡംബരങ്ങളിൽ ആഗ്രഹമുള്ളവരായി കാണുന്നില്ല..മറ്റുള്ളവരെ ഉപദേശിക്കുന്ന മകയിരം നാളുകാർ സ്വന്തം കാര്യത്തിൽ അത് പാലിക്കുന്നില്ല
മകയിരം നാളുകാർ വളരെ വിശ്വാസികളും വിശ്വസ്തരുമാണെന്നു ഭാവിക്കുമെങ്കിലും ആരെയും വിശ്വസിക്കാത്ത മനസ്സാണ് ഇവർക്കുള്ളത്. സൗമ്യഭാവവും വാക്കുകളും പ്രവൃത്തികളും ഉള്ളവരാണ് മകയിരം നക്ഷത്രക്കാർ.
പിതാവിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ഇവർക്ക് കാര്യമായ പുരോഗതിയോ സഹായമോ ഉണ്ടാവില്ലെങ്കിലും മാതൃസ്ഥാനം വളരെ ഗുണകരമാണ്.
ഇവർ ധാരാളിത്തം ഉള്ളവരായാണ് പൊതുവെ കാണുന്നത്. അമിത ചെലവു കാരണം കടത്തിൽപ്പെട്ട് നട്ടം തിരിയുകയും ഓരോതരം ബാദ്ധ്യതകളുമായി ജീവിതക്ലേശങ്ങൾ അനുഭവിക്കുകയും ചെയ്യും.
സഹോദരങ്ങളെ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ല. ചില സഹോദരങ്ങളിൽ നിന്ന് ഉപദ്രവവും ഉണ്ടാകും.ജീവിതത്തിൽ നിയന്ത്രണം ഇല്ലങ്കിൽ അസാന്മാർഗ്ഗികമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുകയും അതു മൂലം പറഞ്ഞറിയിക്കാനാവാത്ത കഷ്ടനഷ്ടങ്ങൾ വന്നെത്തുകയും ചെയ്യും.
32 വയസ്സു കഴിഞ്ഞാൽ മാത്രമേ സ്വന്തമായ പ്രവർത്തനങ്ങളിൽ ഇവർക്ക് വിജയം ലഭിക്കുകയുള്ളൂ. അതുവരെ പല പരാജയങ്ങളും ക്ലേശങ്ങളും ഉണ്ടാകും.
33 മുതൽ 50 വയസ്സിനിടയിൽ വിചാരിക്കാത്ത പലനന്മകളും ജീവിത വിജയങ്ങളും ഉണ്ടാകും .എന്നാൽ അനാവശ്യമായ കൂട്ടുകെട്ടിൽ പെട്ട് കഷ്ടതകളുണ്ടാകാതെ സൂക്ഷിക്കണം
മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ശരീരഭംഗി ഉള്ളവർ ആയിരിക്കും ഇവർ മറ്റുള്ളവരോട് മാന്യത പുലർത്തുന്നവരും ആയിരിക്കും ,പൊതുവെ ഭാഗ്യവതികളായിട്ടാണ് മകയിരം നക്ഷത്രജാതരായ സ്ത്രീകളെ കണ്ടുവരുന്നത്.
കുറേ അധികം ധനം എപ്പോഴും തന്റെ കയ്യിലുണ്ടായിരിക്കണം എന്ന ഒരു വിചാരം ഇവർക്കുണ്ട് .എങ്കിലും മനഃശാന്തി ഇവർക്ക് കുറവാണ്.പല കാര്യത്തിലും പലവിധത്തിലുള്ള ചിന്തകൾ കൊണ്ട് മനസ്സ് സംതൃപ്തി ആയിരിക്കില്ല അതിനാൽ നിസ്സാര കാര്യങ്ങളിൽ പോലും ഇവർ ക്ഷോഭിക്കും.
മകയിരം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ.
വ്യാഴം, ബുധൻ, ശുക്രൻ, എന്നീ ദശകളിൽ ഇവർക്ക് അശുഭകരങ്ങളായ പല അനുഭവങ്ങളും ഉണ്ടാ അതുകൊണ്ട് ആ കാലങ്ങളിൽ ദോഷപരിഹാ പ്രക്രിയകൾ ചെയ്യണം .
കുജനെയും കുജന്റെ ദേവതകളെയും ഭജിക്കണം. ചൊവ്വാഴ്ചകൾ, മകയിരം, ചിത്തിര, അവിട്ടം എന്നീ ദിവസങ്ങളിൽ കുജമന്ത്രം,സ്തോത്രജപം , കുജൻ, യുഗ്മരാശിയിങ്കൽ സുബ്രമണ്യ ഭജന എന്നിവ നടത്തണം. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവർക്ക് പ്രിയപ്പെട്ടതാകുന്നു.
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
മകയിരം നക്ഷത്രം |
|
വൃക്ഷം | കരിങ്ങാലി (Acacia catechu) |
മൃഗം | പാമ്പ് |
പക്ഷി | പുള്ള് |
ദേവത | ചന്ദ്രൻ |
ഗണം | ദൈവഗണം |
യോനി | പുരുഷയോനി |
ഭുതം | ജലം |