കുന്തിരിക്കം , തെള്ളിമരം | Kunthirikkam

കുന്തിരിക്കം  ഔഷധഗുണങ്ങൾ 

കുന്തിരിക്കം,എന്താണ് കുന്തിരിക്കം,നാച്ചുറൽ കുന്തിരിക്കം,എവിടുന്നാണ് കുന്തിരിക്കം കിട്ടുന്നത്,


30 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു മരമാണ് കുന്തിരിക്കം .ഇന്ത്യയിൽ ആസാമിലും ബംഗാളിലും മാത്രമേ കുന്തിരിക്കം കാണപ്പെടുന്നൊള്ളു . ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കുന്തിരിക്കം കാണപ്പെടുന്നു . മരത്തൊലിക്ക് ചാര നിറം  കലർന്ന തവിട്ടു നിറമോ മഞ്ഞനിറമോ ആയിരിക്കും .

ഈ വൃക്ഷത്തിന്റെ ഇലകളുടെ വിത്യസ്തകൊണ്ട് ഈ മരം പെട്ടന്ന് തിരിച്ചറിയാൻ പറ്റും . തളിരലകൾക്ക് സ്വർണ്ണ നിറവും ഇലകൾ കുറച്ചുകൂടെ മൂക്കുമ്പോൾ ചുവപ്പു നിറവും ഒടുവിൽ നല്ല പച്ചനിറത്തിലുമാകുന്നു .ഇതിന്റെ പൂക്കൾക്ക് നല്ല മഞ്ഞ നിറമാണ് . മീനം ,മേടം എന്നീ മാസങ്ങളിൽ ഈ വൃക്ഷം പുഷ്പ്പിക്കുന്നു .

ഈ വൃക്ഷത്തിന്റെ തടിയിൽ ആഴത്തിൽ മുറിവുണ്ടാക്കുമ്പോൾ ഒരു കറ  ഊറി വരും .ഊറി വരുന്ന കറ വായു സമ്പർക്കത്താൽ കട്ടിയാകുകയും ചെയ്യും .ഇങ്ങനെ കട്ടിയാകുന്ന കറ ശേഖരിച്ച്‌ വിപണിയിൽ എത്തുന്നതാണ് കുന്തിരിക്കം .ഇത് ദേവാലയങ്ങളിലും വീടുകളിലും പുകയ്‌ക്കാൻ ഉപയോഗിക്കുന്നു .ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.

ആയുർവ്വേദത്തിൽ  പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു .അസ്നേലാദി തൈലം ,ബലാഗുളുച്യാദി തൈലം, ഏലാദിഗണം,  എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌ .വാർണിഷ് നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് കുന്തിരിക്കമാണ് .

കുന്തിരിക്കത്തിന്റെ തടിക്ക് കാതൽ ചെറിയ രീതിയിലെ ഒള്ളൂ. കൂടുതലും വെള്ളയാണ്. അതുകൊണ്ടുതന്നെ തടിക്ക് ഈടും ബലവും കുറവാണ് . ഈ തടികൊണ്ട് സാധനങ്ങൾ പായ്ക്കു ചെയ്യാനുള്ള പെട്ടികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു .കൂടാതെ വിറകിനും .അല്ലാതെ ഈ തടി മറ്റു ഉപയോഗത്തിന് ഒന്നുംതന്നെ കൊള്ളില്ല .


കുന്തിരിക്കംതെള്ളിമരം 
Binomial NameCanarium Strictum
FamilyBurseraceae
Common Name Black dammar
Indian white mahagony
Black dhup
MalayalamKunthirikkam
Kungiliyium
Pantham
Pantappayan
Thelli
Thellippayin
HindiKala Daamar
TamilKarunkungiliyam
Karangkunthrikam
Karuppukkungiliyam
TeluguKuruppu, Kungiliam
KannadaHalumaddi
Raala Dhupa
GujaratiKalo Daamar
MarathiDaamar
OriyaRaladhupa
SanskritMandadhupah, Raaldhupah
രസാദിഗുണങ്ങൾ
രസംകഷായം, തിക്തം, മധുരം
ഗുണംലഘു, രൂക്ഷം
വീര്യം ശീതം
വിപാകംകടു


Previous Post Next Post